കോന്നി താലൂക്കിലെ പുതുക്കിയ റേഷന് കാര്ഡുകളുടെ വിതരണം നാളെ (ജൂണ് 1) മുതല് ആറുവരെ നടക്കും. വിതരണ തീയതിയും റേഷന് ഡിപ്പോയും നമ്പരും ബ്രായ്ക്കറ്റില് പഴയ നമ്പര് : നാളെ (1) കോന്നി രണ്ട് (181), എലിയറയ്ക്കല് മൂന്ന് (178) , കുളത്തുങ്കല് നാല് (177), മാങ്കുളം അഞ്ച് (232), മാങ്കുളം ആറ് (180), മാങ്കുളം ഏഴ് (182). രണ്ടിന് ആനക്കൂട് ജംഗ്ഷന് എട്ട് (183), മാമൂട് ഒന്പത് (242), മുരിങ്ങമംഗലം പത്ത് (151), മുരിങ്ങമംഗലം 11 (152), പയ്യനാമണ് 12 (148), പയ്യനാമണ് 14 (150). മൂന്നിന് അതുമ്പുംകുളം 15 (146), കൊന്നപ്പാറ 16 (147), ചെങ്ങറ 17 (138), അട്ടച്ചാക്കല് 18 (145), കിഴക്കുപുറം 19 (144), ആഞ്ഞിലിക്കുന്ന് 20 (143). അഞ്ചിന് കുമ്പഴ വടക്ക് 21 (123), കുമ്പഴ വടക്ക് 22 (124),…
Read Moreടാഗ്: konnivartha
കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളില് പരിശോധന : നിയമലംഘനങ്ങള് കണ്ടെത്തി
പത്തനംതിട്ട : കോഴഞ്ചേരിയിലെ മൂന്നു സ്വകാര്യ ആശുപത്രികളില് തൊഴില് വകുപ്പ് മിന്നല് പരിശോധന നടത്തി. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട്, മെറ്റേണിറ്റി ബനഫിറ്റ് ആക്ട് തുടങ്ങിയവ പ്രകാരമുള്ള നിയമലംഘനങ്ങള് കണ്ടെത്തി. സര്ക്കാര് നിശ്ചയിച്ച മിനിമം വേതനം നല്കാതിരിക്കുക, രജിസ്റ്ററുകളും റെക്കോര്ഡുകളും സൂക്ഷിക്കാതിരിക്കുക, അവധി ശമ്പളം നല്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില് തുടര് നടപടികള് സ്വീകരിക്കുന്നതിനു മുന്നോടിയായി ആശുപത്രികള്ക്ക് നോട്ടീസ് നല്കിയതായി ജില്ലാ ലേബര് ഓഫീസര് എ.വില്സണ് അറിയിച്ചു. പരിശോധനയില് അസിസ്റ്റന്റ് ലേബര് ഓഫീസര്മാരായ എം.എസ് സുരേഷ്, ജി. സുരേഷ്, പി.ജി ബിജു, ആര്.ഗീത, ടി.കെ.രേഖ തുടങ്ങിയവര് പങ്കെടുത്തു
Read Moreപോളി യാത്ര തുടരുന്നു ..മോഹന വീണയുമായി
ഇരുപതു കമ്പികളില് വിരലോടിച്ച് സംഗീതത്തിന്റെ മാസ്മരിക തലത്തിലൂടെ സഞ്ചരിക്കുന്ന മലയാളത്തിന്റെ അഭിമാനം- പോളി വര്ഗീസ്.മോഹന വീണവായിക്കുന്ന ലോകത്തിലെ അഞ്ചു പേരില് ഒരാളാണ് ഈ മലയാളി.ഗ്രാമി പുരസ്കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് രൂപകൽപ്പന ചെയ്ത തന്ത്രി വാദ്യമാണ് മോഹനവീണ. ആർച്ച് ടോപ്പ് ഗിറ്റാറിൽ കമ്പികളുടെ എണ്ണം വർദ്ധിപ്പിച്ചാണ് ഭട്ട് ഇത് നിർമ്മിച്ചത്. 20 കമ്പികളാണ് ഈ ഉപകരണത്തിനുള്ളത്. മൂന്നു മെലഡി തന്ത്രികളും അഞ്ച് മുഴക്കമുള്ള തന്ത്രികളും തല ഭാഗത്തുള്ള മര ആണിയിൽ വലിച്ചു കെട്ടിയിരിക്കുന്നു. 12 അനുഭാവ തന്ത്രികൾ വശത്തുള്ള ട്യൂണറിൽ വലിച്ചു കൊട്ടിയിരിക്കുന്നു. പ്രശസ്ത സംഗീതജ്ഞന് വിശ്വമോഹന് ഭട്ടിന്റെ ശിഷ്യനും മലയാളിയുമായ പോളി വര്ഗീസ് സംഗീതയാത്രയിലാണ്. സംഗീത പാരമ്പര്യം ഒന്നും ഇല്ലാത്ത കുടുംബമാണ് പോളി വര്ഗീസിന്റെത്. അച്ഛന് പത്രപ്രവര്ത്തകനായിരുന്നതിനാല് വീട്ടില് വായനക്കായിരുന്നു പ്രാമുഖ്യം. പത്താം ക്ലാസ് വരെയെ പഠിച്ചുള്ളൂ എങ്കിലും പോളിയുടെആഴത്തിലുള്ള വായന സംഗീതത്തെ പ്രാണനെ…
Read Moreപ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്വ്വ് വനത്തിന് വയസ്സ് 130
കേരളത്തിലെ ആദ്യ റിസര്വ് വനമായ കോന്നിക്ക് 130 വയസ്.1887ലാണ് തിരുവിതാംകൂറില് വനനിയമം നടപ്പാക്കിയത്. 1888 ഒക്ടോബര് 9ന് കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമായി പ്രഖ്യാപിച്ചു. 1889ല് കൂടുതല് വനങ്ങള് സംരക്ഷിതസ്ഥലങ്ങളായി കണ്ടെത്തി. 1894ല് വനത്തെ ഡിവിഷനുകളും റേഞ്ചുകളുമായി തിരിച്ചു. കോന്നി വനം ഡിവിഷന് 331.65 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്ണം. 320.553 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിത വനമേഖല. കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റെയ്ഞ്ചുകള് കോന്നി ഡിവിഷനിലുണ്ട്. കോന്നി റെയ്ഞ്ച് 34.05 ചതുരശ്ര കിലോമീറ്ററും, നടുവത്തുമൂഴി റെയ്ഞ്ച് 139.50 ചതുരശ്രകിലോമീറ്ററും, മണ്ണാറപ്പാറ റെയ്ഞ്ച് 120 ചതുരശ്രകിലോമീറ്ററിലും വ്യാപിച്ചുകിടക്കുന്നു കോന്നി, കോഴഞ്ചേരി, അടൂര്, കുന്നത്തൂര്, കരുനാഗപ്പള്ളി, പത്തനാപുരം താലൂക്കുകള് കോന്നി ഡിവിഷന്റെ പരിധിയിലാണ്. നിലമ്പൂര് കഴിഞ്ഞാല് ഗുണനിലവാരത്തില് മുന്തിയ തേക്കുകള് ഉള്ളത് കോന്നി വനത്തിലാണ്. വനസംരക്ഷണത്തിനു പുറമെ ഇക്കോ ടൂറിസം പദ്ധതിയും ഇവിടെയുണ്ട്. കേരളത്തിലെ വനഭൂമിയില് കോന്നിയും പത്തനംതിട്ട…
Read Moreഇന്ത്യന് സേനയ്ക്കെതിരായ കോടിയേരിയുടെ വിവാദ പ്രസ്താവന പ്രമുഖ പാക്കിസ്ഥാന് പത്രം പ്രസിദ്ധീകരിച്ചു
ഇന്ത്യൻ സൈന്യത്തെ വിമർശിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന അതി പ്രാധാന്യം നല്കിക്കൊണ്ട് പാകിസ്താന് പത്രം. പാക്കിസ്ഥാനിലെ ലാഹോറില് നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രമായ ദ എക്സ്പ്രസ് ട്രിബ്യൂണിലാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ഇന്ത്യൻ സേന പെൺകുട്ടികളെ ബലാത്സംഗം ചെയ്യും, തട്ടിക്കൊണ്ടുപോകും- കേരളാ നേതാവ്’ എന്ന തലക്കെട്ടിലാണ് വാർത്ത പ്രസിദ്ധീകരിച്ചത് . പട്ടാളത്തിന് കൂടുതൽ അധികാരം ലഭിച്ചാൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്നും ബലാത്സംഗം ചെയ്യുമെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളാ സെക്രട്ടറി കോടിയേരി ബാലകൃഷൻ പറഞ്ഞുവെന്നാണ് വാർത്തയില് പറയുന്നത് . ദേശീയ വാർത്താ ഏജൻസിയിൽനിന്നാണ് കോടിയേരിയുടെ അഭിപ്രായപ്രകടനം പാക്ക് മാധ്യമം പ്രസിദ്ധീകരിച്ചത്.കോടിയേരിയുടെ ചിത്രം സഹിതം വിശദമായും പ്രധാന്യത്തോടെയുമാണ് റിപ്പോർട്ട് നല്കിയിരിക്കുന്നത് കണ്ണൂരിലെ പ്രസംഗത്തിലാണ് കോടിയേരിയുടെ വിവാദ പരാമർശങ്ങളുണ്ടായത്. ‘പട്ടാളത്തിന് ആരെയും എന്തും ചെയ്യാം. നാലാളിൽ അധികം കൂടിയാൽ വെടിവച്ചു കൊല്ലാം. എതു സ്ത്രീകളെയും പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തും.…
Read Moreകേരളത്തെ ലഹരി വില്പന കേന്ദ്രമാക്കാന് എക്സൈസ് വകുപ്പ് ശ്രമിക്കുന്നു
തിരുവനന്തപുരം:കേരളം ലഹരി വില്പ്പനക്കരുടെയും ഉപഭോക്താകളുടെയും പ്രധാന താവളമാണ് എന്ന് വരുത്തിതീര്ക്കാന് സംസ്ഥാന എക്സൈസ് വകുപ്പ് ശ്രമിക്കുന്നതായി ആല്ക്കഹോള് ആന്ഡ് ഡ്രഗ് ഇന്ഫര്മേഷന് സെന്റര് (അഡിക്) ഇന്ത്യ ഡയറക്ടര് ജോണ്സണ് ജെ. ഇടയാറന്മുള ആരോപിച്ചു.ഇന്ത്യയില് ലഹരിയുടെ വില്പന ഉള്ള ആദ്യ പത്തു സംസ്ഥാനത്തെ കണക്കില് പോലും കേരളം ഇല്ല.എന്നിട്ടും കേരളത്തില് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തില് വന് വര്ധനവ് ഉണ്ടെന്നുള്ള എക്സൈസ് വകുപ്പ് അഭിപ്രായം നീതീകരിക്കാന് കഴിയില്ല എന്നും ജോണ്സണ് ജെ. ഇടയാറന്മുള പറയുന്നു. കേരളത്തിലെ മദ്യ നിയന്ത്രണം പരാജയമെന്ന് വരുത്തിത്തീര്ക്കാന് സംസ്ഥാന സര്ക്കാര് ശ്രമിക്കുന്നതായും ആല്ക്കഹോളിക് ആന്ഡ് ഡ്രഗ് ഇന്ഫര്മേഷന് സെന്റര് ഇന്ത്യ (അഡിക്)ഡയറക്ടര് അക്കമിട്ടു നിരത്തുന്നു . സംസ്ഥാനത്തെ ലഹരിയുടെ താവളമാക്കി ചിത്രീകരിക്കുന്നത് വ്യാജ പ്രചാരണമാണ്. ഇതിനു പിന്നില് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അഡിക് ഡയറക്ടര് ജോണ്സണ് ജെ. ഇടയാറന്മുള വാര്ത്താസമ്മേളനത്തില് പറഞ്ഞു. കേരളത്തില് നടപ്പാക്കിയ മദ്യ നിരോധനം വന്…
Read Moreഗവ. മെഡിക്കൽ ഷോപ്പുകൾ 30ന് പ്രവർത്തിക്കും
സംസ്ഥാനത്തെ ഒരു വിഭാഗം ഒൗഷധ വ്യാപാരികൾ ഈ മാസം 30ന് പണിമുടക്ക് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മരുന്നുകളുടെ ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തി. സർക്കാർ നിയന്ത്രണത്തിലുളള കാരുണ്യ,നീതി, മാവേലി മെഡിക്കൽ സ്റ്റോറുകൾ അന്ന് തുറന്ന് പ്രവർത്തിക്കും. ഏതെങ്കിലും സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അവശ്യമരുന്നുകളുടെ ദൗർലഭ്യം നേരിടുകയാണെങ്കിൽ ഡ്രഗ്സ് കണ്ട്രോൾ വകുപ്പുമായി ബന്ധപ്പെടണം. ഫോണ് 04936 248476,9745166457 –
Read Moreസിക്ക വൈറസ്; സംസ്ഥാനങ്ങള്ക്ക് ജാഗ്രതാ നിര്ദേശം
രാജ്യത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് സംസ്ഥാനങ്ങള്ക്ക് കേന്ദ്രസര്ക്കാര് ജാഗ്രതാനിര്ദേശം നല്കി. ഗുജറാത്തില് മൂന്ന്പേര്ക്ക് സിക്ക വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്ക്ക് നിര്ദേശം നല്കിയത്. ഗുജറാത്തില് ഗര്ഭിണി അടക്കം മൂന്ന് പേര്ക്ക് രോഗബാധയുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. രോഗബാധ തടയാനുള്ള മുന്കരുതല് നടപടികള് സ്വീകരിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. രോഗബാധ ഇന്ത്യയില് ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് സിക്ക വൈറസ്. ഡെങ്കി പനി പടര്ത്തുന്ന കൊതുകുകളാണ് സിക്ക വൈറസും പടര്ത്തുന്നത്.
Read Moreസിബിഎസ്ഇ പ്ലസ്ടു: രക്ഷ ഗോപാലിന് ഒന്നാം റാങ്ക്
സിബിഎസ്ഇ പ്ലസ്ടു ഫലത്തില് 99.6 ശതമാനം മാര്ക്കുമായി രക്ഷാ ഗോപാല് രാജ്യത്ത് ഒന്നാമത്. നോയിഡ അമിറ്റി ഇന്റര്നാഷണല് സ്കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാര്ത്ഥിയാണ് രക്ഷാ ഗോപാല്. 99.4 ശതമാനം മാര്ക്ക് നേടി ചണ്ഡിഗഡിലെ ഡിഎവി സ്കൂളിലെ ഭൂമി സാവന്ത് രണ്ടാമതും ചണ്ഡിഗഡ് ഭവന്സ് വിദ്യാമന്ദിറിലെ ആദിത്യ ജയിന് 99.2 ശതമാനം മാര്ക്കുമായി മൂന്നാം സ്ഥാനവും നേടി. മോഡറേഷന് നല്കിയാണ് ഇത്തവണ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചത്. 82 ശതമാനം വിദ്യാര്ത്ഥികള് ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി.
Read Moreപൊതുമാപ്പില് നാട്ടില് പോകാന് കഴിയാതെ വിഷമിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള് എംബസിയില് രജിസ്റ്റര് ചെയ്യാം
റിയാദ്: സൗദി അറേബ്യയില് ഈയിടെ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഒരു മാസം മാത്രം ബാക്കിയിരിക്കെ ഏതെങ്കിലും കാരണവശാല് നാട്ടിലേക്ക് എക്സിറ്റ് വിസ ലഭിക്കാന് കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ പരാതികള് ഇന്ത്യന് എംബസിയുടെ വെല്ഫെയര് വിഭാഗത്തെ അറിയിക്കാവുന്നതാണെന്ന് ഇന്ത്യന് അംബസാഡര് അഹമ്മദ് ജാവേദ് പറഞ്ഞു. തന്റേതല്ലാത്ത കാരണത്താല് കംപ്യൂട്ടര് ബ്ലോക്കാവുകയും എക്സിറ്റ് ലഭിക്കാന് കാലതാമസം നേരിടുകയും ചെയ്യുന്നവരുടെ കേസ് ശരിയാണെന്ന് ബോധ്യപ്പെട്ടാല് അവരെ സഹായിക്കാന് എംബസി തയ്യാറാണ്. എംബസി വളണ്ടിയര്മാരുടേയും സാമൂഹ്യ പ്രവര്ത്തകരുടേയും സഹായത്താലോ സ്വമേധയോ എംബസിയെ സമീപിക്കുന്നവരുടെ കേസുകള് സൗദി പാസ്പോര്ട്ട് അധികൃതരുടെ ശ്രദ്ധയില്പ്പെടുത്തുന്നതാണെന്ന് എംബസി ഓഡിറ്റോറിയത്തില് വിളിച്ചു ചേര്ത്ത വാര്ത്താസമ്മേളനത്തില് അംബാസഡര് അറിയിച്ചു. ഇതുവരെയായി 26,442 ഇസി അപേക്ഷകളാണ് എംബസിയിലും കോണ്സുലേറ്റിലുമായി ലഭിച്ചിട്ടുള്ളത്. ഇതില് 25,541 പേര്ക്ക് എമര്ജന്സി പാസ്പോര്ട്ട് അനുവദിച്ചു നല്കി. ബാക്കിയുള്ളവരുടെ അപേക്ഷയില് ഈ വ്യാഴാഴ്ചക്കകം തീരുമാനമാകും. പൊതുമാപ്പിെന്റ അവസനാ ദിവസം വരെ…
Read More