കേരളത്തെ ലഹരി വില്‍പന കേന്ദ്രമാക്കാന്‍ എക്‌സൈസ് വകുപ്പ് ശ്രമിക്കുന്നു

Spread the love

തിരുവനന്തപുരം:കേരളം ലഹരി വില്‍പ്പനക്കരുടെയും ഉപഭോക്താകളുടെയും പ്രധാന താവളമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ സംസ്ഥാന എക്‌സൈസ് വകുപ്പ് ശ്രമിക്കുന്നതായി ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക്) ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്‍മുള ആരോപിച്ചു.ഇന്ത്യയില്‍ ലഹരിയുടെ വില്പന ഉള്ള ആദ്യ പത്തു സംസ്ഥാനത്തെ കണക്കില്‍ പോലും കേരളം ഇല്ല.എന്നിട്ടും കേരളത്തില്‍ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്‌ ഉണ്ടെന്നുള്ള എക്‌സൈസ് വകുപ്പ് അഭിപ്രായം നീതീകരിക്കാന്‍ കഴിയില്ല എന്നും ജോണ്‍സണ്‍ ജെ. ഇടയാറന്‍മുള പറയുന്നു.

കേരളത്തിലെ മദ്യ നിയന്ത്രണം പരാജയമെന്ന് വരുത്തിത്തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായും ആല്‍ക്കഹോളിക് ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്ത്യ (അഡിക്)ഡയറക്ടര്‍ അക്കമിട്ടു നിരത്തുന്നു . സംസ്ഥാനത്തെ ലഹരിയുടെ താവളമാക്കി ചിത്രീകരിക്കുന്നത് വ്യാജ പ്രചാരണമാണ്. ഇതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അഡിക് ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്‍മുള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ നടപ്പാക്കിയ മദ്യ നിരോധനം വന്‍ പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനും മദ്യലോബികളെ പ്രീതിപ്പെടുത്താനും വേണ്ടിയുള്ള സ്വാര്‍ഥലക്ഷ്യത്തിന്റെ ഭാഗമാണിത്. കേരളം ലഹരിയുടെ താവളമാണെന്ന് എക്‌സൈസ് വകുപ്പ് തന്നെ ചിത്രീകരിക്കുകയാണ്. മദ്യ നിയന്ത്രണത്തിനു ശേഷം മയക്കുമരുന്ന് ഉപഭോഗം പതിന്‍മടങ്ങ് വര്‍ധിച്ചുവെന്ന വകുപ്പ് മന്ത്രിയുടെയും എക്‌സൈസ് കമ്മിഷണറുടെയും അഭിപ്രായങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എക്‌സൈസിന്റെ വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നുഎന്നും ജോണ്‍സണ്‍ ജെ. ഇടയാറന്‍മുള വ്യക്തമാക്കി ഇത്തരം നീക്കത്തിന് എതിരെ കേരള മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം എന്ന് വര്‍ഷങ്ങളായി മദ്യം മയക്കുമരുന്ന് എന്നിവയ്ക്ക് എതിരെ ബോധവല്‍ക്കരണ രംഗത്തുള്ള ആല്‍ക്കഹോളിക് ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്ത്യ (അഡിക്)ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്‍മുള ആവശ്യപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!