പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 130

കേരളത്തിലെ ആദ്യ റിസര്‍വ് വനമായ കോന്നിക്ക് 130 വയസ്.1887ലാണ് തിരുവിതാംകൂറില്‍ വനനിയമം നടപ്പാക്കിയത്. 1888 ഒക്ടോബര്‍ 9ന് കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമായി പ്രഖ്യാപിച്ചു. 1889ല്‍ കൂടുതല്‍ വനങ്ങള്‍ സംരക്ഷിതസ്ഥലങ്ങളായി കണ്ടെത്തി. 1894ല്‍ വനത്തെ ഡിവിഷനുകളും റേഞ്ചുകളുമായി തിരിച്ചു.

കോന്നി വനം ഡിവിഷന് 331.65 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. 320.553 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിത വനമേഖല. കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റെയ്ഞ്ചുകള്‍ കോന്നി ഡിവിഷനിലുണ്ട്. കോന്നി റെയ്ഞ്ച് 34.05 ചതുരശ്ര കിലോമീറ്ററും, നടുവത്തുമൂഴി റെയ്ഞ്ച് 139.50 ചതുരശ്രകിലോമീറ്ററും, മണ്ണാറപ്പാറ റെയ്ഞ്ച് 120 ചതുരശ്രകിലോമീറ്ററിലും വ്യാപിച്ചുകിടക്കുന്നു

കോന്നി, കോഴഞ്ചേരി, അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി, പത്തനാപുരം താലൂക്കുകള്‍ കോന്നി ഡിവിഷന്റെ പരിധിയിലാണ്.
നിലമ്പൂര്‍ കഴിഞ്ഞാല്‍ ഗുണനിലവാരത്തില്‍ മുന്തിയ തേക്കുകള്‍ ഉള്ളത് കോന്നി വനത്തിലാണ്. വനസംരക്ഷണത്തിനു പുറമെ ഇക്കോ ടൂറിസം പദ്ധതിയും ഇവിടെയുണ്ട്.
കേരളത്തിലെ വനഭൂമിയില്‍ കോന്നിയും പത്തനംതിട്ട ജില്ലയും
……………………..
കേരളത്തിന്‍റെ എത്ര ശതമാനമാണ് വനഭുമി
29%

ഏറ്റവും കൂടുതല്‍ വനഭുമിയുള്ള മൂന്നാമത്തെ ജില്ല
പത്തനംതിട്ട

ഏറ്റവും കൂടുതല്‍ റിസര്‍വ് വനം/വനം ഡിവിഷന്‍ ഉള്ള ജില്ല
പത്തനംതിട്ട
പത്തനംതിട്ടയിലെ വനം ഡിവിഷനുകള്‍
റാന്നി, കോന്നി, അച്ചന്‍കോവിലാര്‍
ഏറ്റവും വലിയ വനം ഡിവിഷന്‍
റാന്നി
കേരളത്തിലെ ആദ്യത്തെ വനം ഡിവിഷന്‍
കോന്നി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!