പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ ഫെല്ലോഷിപ്പിന് അര്‍ഹനായി കോന്നി നിവാസി മനീഷ്.വി. ജി

KONNIVARTHA.COM : നാട്ടോര നാട്ടീണത്തെയും ആടി പഠിച്ച ചോടിനെയും നെഞ്ചിലേറ്റിയ പ്രിയപ്പെട്ട മനീഷ്.വിജി. ഇന്ന് ദേശത്തിനെറേ അഭിമാനമാകുന്നു. പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ കേരള സംസ്കാരിക വകുപ്പ്ഏര്‍പ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് അര്‍ഹനായ മനീഷ് വി.ജി ചെറുപ്പക്കാലം മുതലേ കലാരംഗത്ത് സജീവസാന്നിദ്ധ്യമാണ്. ശാസ്ത്രീയമായി സംഗീതം ആഭ്യസിക്കാതെ പാട്ടുകളങ്ങളെ പൊലിപ്പിച്ച ഈ കലാകാരന്‍ കേരളത്തിനകത്തും പുറത്തും പാക്കനാര്‍ തുള്ളല്‍ പതിനഞ്ചുവര്‍ഷത്തിലേറെയായി ചോടുവെച്ചും പാടിയും പ്രചരിപ്പിച്ചു വരുന്നു. പാക്കനാരുടെ ജീവചരിത്രമാണ് പാക്കനാര്‍ തുള്ളലില്‍ പ്രതിപാദിക്കുന്നത്. .ബാധദോഷങ്ങൾ അകറ്റാൻ നമ്മുടെ ദേശവഴികളില്‍ ഇതു പാടിച്ചിരുന്നു. ഈറകൊണ്ട് ത്രികോണാകൃതിയിൽ പരമ്പ് നിർമ്മിച്ച് അതിൽ കോലം വരയ്ക്കും. കോലത്തെയും കോലം എടുക്കുന്നയാളെയും കുരുത്തോല കൊണ്ട് അലങ്കരിക്കും. കൈത്താളം, പറ, തുടി, കരു, തപ്പ് എന്നിവയാണ് വാദ്യോപകരണങ്ങൾ. പിതാവ് ഗോപാലനാശാന്‍ ഗ്രാമത്തിലെ അനുഷ്ഠാനകലകള്‍ക്ക് ഏറെ  പ്രചാരം നല്‍കിയതാണ്.അദേഹത്തിന്റെ ശിഷ്യസംബത്ത് ഏറേ വലുതാണ്.അച്ഛനൊടൊപ്പം അവതരിപ്പിക്കുന്ന കാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന കലയാണ് ഇന്ന്…

Read More

കോന്നി കിഴക്കുപുറം പുതുക്കുളം റൂട്ടില്‍ നാളെ മുതല്‍ സ്വകാര്യ ബസ്സ്‌ സര്‍വീസ് നടത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം(konnivartha.com ) : കോന്നി ,ചാങ്കൂർമുക്ക്, അട്ടച്ചാക്കൽ, ഈസ്റ്റ് മുക്ക്, ചെങ്ങറ,ചിറത്തിട്ട,പുതുക്കുളം റൂട്ടില്‍ പുതിയ പെര്‍മിറ്റില്‍ സ്വകാര്യ ബസ്സ്‌ സര്‍വീസ് നടത്തും . കിഴക്കുപുറം, പുതുക്കുളം,കോന്നി, അതുമ്പും കുളത്തേക്കും ഈ ബസ്സ്‌ സര്‍വീസ് നടത്തുന്ന തരത്തില്‍ ആണ് പെര്‍മിറ്റ്‌ ക്രമീകരിച്ചത് . നാളെ രാവിലെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിജോ മോഡി ഫ്ലാഗ് ഓഫ് ചെയ്യും എന്നും ബസ്സ്‌ മാനേജ്മെന്‍റ് അറിയിച്ചു .

Read More

അപകടാവസ്ഥയിൽ നിന്നിരുന്ന കോന്നി പഴയ ട്രഷറി ബിൽഡിങ് പൊളിച്ചു തുടങ്ങി

അപകടാവസ്ഥയിൽ നിന്നിരുന്ന കോന്നി പഴയ ട്രഷറി ബിൽഡിങ് പൊളിച്ചു തുടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം :40 വർഷത്തിലേറെ പഴക്കമുള്ളതും അപകടഭീഷണി ഉള്ളതുമായ കോന്നി നാരായണ പുരം മാര്‍ക്കറ്റിലെ സബ്ട്രഷറി കെട്ടിടം പൊളിച്ചു മാറ്റുന്നതിന് സർക്കാരിൽ നിന്ന് അനുമതി കിട്ടിയതോടെ പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം പൊളിച്ചു മാറ്റി തുടങ്ങി . ലേലം പൂർത്തീകരിച്ച ശേഷം പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായരുടെ നേതൃത്വത്തിൽ ട്രഷറി കെട്ടിട സമീപം താൽക്കാലികമായി കച്ചവടം നടത്തുന്ന ആളുകൾ ഒഴിയണമെന്ന് അറിയിപ്പു നല്‍കിയിരുന്നു . കെട്ടിടം പൊളിക്കുന്നത് പൂർത്തീകരിച്ചാൽ ഒരു ആധുനിക ഷോപ്പിങ് കോംപ്ലക്സ് പണിയാൻ ഉള്ള നടപടികൾ അടിയന്തിരമായി ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ അറിയിച്ചു

Read More

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ഇന്നും കോന്നിയിൽ രേഖപ്പെടുത്തി

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ഇന്നും കോന്നിയിൽ രേഖപ്പെടുത്തി കോന്നി വാർത്ത ഡോട്ട് കോം :കേരളത്തിൽ ഇന്ന് പെയ്ത മഴയുടെ കണക്കിൽ കോന്നി മുന്നിൽ എത്തി. രാവിലേ 8 മണി വരെ 97 എംഎം മഴ പെയ്തു. കോന്നി മഴമാപിനിയിലെ കണക്ക് ആണ്. കഴിഞ്ഞിടെ 104 എംഎം മഴ കോന്നിയിൽ പെയ്തു. അടുത്ത കാലത്തായി ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമായി കോന്നി മാറി. കാലാവസ്ഥയിൽ ഉണ്ടായ മാറ്റമാണ് അമിത മഴയ്ക്ക് കാരണം. നാളെ തുലാം മാസം തുടങ്ങുന്നു. തുലാം മഴ കൂടി ലഭിക്കുന്നത്തോടെ മഴയുടെ തോത് കോന്നിയിൽ കൂടും.   മനോജ്‌ പുളിവേലിൽ @കോന്നി വാർത്ത

Read More

ഡോ. സുശീലന്‍: ആതുരസേവനത്തിനൊപ്പം സംഗീതത്തെയും നെഞ്ചേറ്റിയ ബഹുമുഖ പ്രതിഭ

കോന്നി വാര്‍ത്ത ഡോട്ട് കോം : ആതുര സേവനം ജീവിത വ്രതമാക്കിയ ആതുര സേവകനാണ് ഡോ : സുശീലന്‍ എങ്കില്‍ ആ മനസ്സില്‍ നിറയുന്നത് സംഗീതത്തിന്‍റെ പ്രവാഹമാണ് . ആതുര സേവനവും സംഗീതവും ഈ ഡോക്ടറെ വ്യത്യസ്ഥനാക്കുന്നു . പഠന കാലത്ത് കലോത്സവ വേദികളിലെ നിറ സാന്നിധ്യമായിരുന്നു . സമ്മാനങ്ങള്‍ വാരി കൂട്ടി . ഓരോ വ്യക്തികള്‍ക്കും നേര്‍ വഴി കാണിച്ചു കൊടുക്കാന്‍ ഒരാള്‍ എപ്പോഴെങ്കിലും എത്തുമെന്ന ശുഭ പ്രതീക്ഷ ഉണ്ട് . സുശീലന്‍ എന്ന വ്യക്തിയിലും ആഴത്തില്‍ ചിന്തകളെ ഉണര്‍ത്തിയഒരാളാണ് മഹത് മാതാ അമൃതാനന്ദമയി. ആ അമ്മയില്‍ നിന്നും ഒരു ഉപദേശം ലഭിച്ചു, ‘പാവങ്ങള്‍ക്ക് നല്ല ചികിത്സ നല്‍കണം, അതിനുവേണ്ടി നന്നായി പഠിക്കണം…’ ഈ വാക്കുകള്‍ സുശീലനില്‍ മാറ്റങ്ങള്‍ വരുത്തി . കലാപരമായ കഴിവുകള്‍ക്ക് ഒപ്പം പഠനത്തിന്റെയും ആഴം കൂട്ടിയപ്പോള്‍ ഇന്ന് അറിയപ്പെടുന്നൊരു ആതുര സേവകനാവാന്‍…

Read More

കോന്നി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധയ്ക്ക് എത്തും

കോന്നി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധയ്ക്ക് എത്തും :47 ഡോക്ടർമാരെ കൂടി നിയമിച്ചു കോന്നി വാർത്ത ഡോട്ട് കോം :കോന്നി മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഒന്നാം വർഷം ക്ലാസുകൾക്ക് അനുമതി നൽകുവാൻ ഉള്ള പരിശോധനയ്ക്ക് വേണ്ടി നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധനയ്ക്ക് എത്തും. ഇതിനു മുന്നോടിയായി വിവിധ തസ്തികളിലേക്ക് 47 ഡോക്ടർമാരെ നിയമിച്ചു കൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നുമാണ് കൂട്ടത്തോടെ ഡോക്ടർമാരെ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനം ഇതോടെ മുടങ്ങുന്ന സാഹചര്യം ഉണ്ട്. പകരം ഡോക്ടർമാരെ ഇവിടെ നിയമിച്ചില്ല. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കു ഡോക്ടർമാരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഡെപ്യൂട്ടെഷനിൽ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത് എന്നാണ് ആരോപണം. മെഡിക്കൽ കോളേജിൽ പഠിച്ചു…

Read More

രണ്ടുകുടുംബങ്ങൾക്കു കൂടി തണലേകി സുനിൽ ടീച്ചർ

  konnivartha.com : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 218 -ാമത്തേയും 219-ാ മത്തേയും വീടുകൾ ഏനാത്ത് പാലവിളയിൽ വൃദ്ധയായ ചെല്ലമ്മ ക്കും കുടുംബത്തിനും, വിധവയായ ചന്ദ്രമതിക്കും കുടുംബത്തിനുമായി എംഎസ് സിറിയക്കിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ ഭാര്യയായ തങ്കമ്മയുടെയും സുഹൃത്തായ മറിയാമ്മയുടെയും ഓർമ്മയ്ക്കായി നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അശരണരെ സഹായിക്കുന്നതിലൂടെ യും കരുതുന്നതിലൂടെയും നാം നടപ്പിലാക്കുന്നത് ദൈവത്തിന്റെ പദ്ധതിയാണെന്ന് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് റോഷി അഗസ്റ്റിൻ പറഞ്ഞു. വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സ്വന്തമായി വീട് നിർമ്മിക്കുവാൻ സാധിക്കാത്ത അവസ്ഥയിൽ കഴിയുകയായിരുന്നു വൃദ്ധയായ ചെല്ലമ്മയും മകൾ രജനിയും ഭർത്താവും രണ്ട് കൊച്ചു കുഞ്ഞുങ്ങളും അടങ്ങിയ കുടുംബം. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ വീണ്ടും പണിയുവാനായി ചെന്നപ്പോൾ രഞ്ജിനിയുടെ സഹോദരിയായ ചന്ദ്രമതിയെ കാണുകയും ചന്ദ്രമതി…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 561 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 20.09.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 561 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും, 559 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 9 2. പന്തളം 22 3. പത്തനംതിട്ട 16 4. തിരുവല്ല 58 5. ആനിക്കാട് 8 6. ആറന്മുള 30 7. അയിരൂര്‍ 17 8. ചെന്നീര്‍ക്കര 16 9. ചെറുകോല്‍ 3 10. ചിറ്റാര്‍ 2 11. ഏറത്ത് 8 12. ഇലന്തൂര്‍ 5 13. ഏനാദിമംഗലം 2 14. ഇരവിപേരൂര്‍ 7…

Read More

സീതത്തോട്ടിലെ കക്കാട്ടാറിൽ കയാക്കിംഗിൻ്റെ ട്രയൽ റൺ ഇന്ന് ( 18/9/21) നടക്കും

കോന്നിവാർത്ത ഡോട്ട് കോം : സീതത്തോട്ടിലെ കക്കാട്ടാറിൽ കയാക്കിംഗിൻ്റെ ട്രയൽ റൺ ഇന്ന് ( 18/9/21) നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.   കോന്നി ടൂറിസം ഗ്രാമത്തിൻ്റെ ഭാഗമായാണ് സീതത്തോട്ടിൽ കയാക്കിംഗ് ആരംഭിക്കുന്നത്. കൊച്ചാണ്ടിയിൽ നിന്ന് ആരംഭിച്ച് പവർഹൗസ് ജംഗ്ഷൻ വരെയായിരിക്കും ട്രയൽ റൺ നടത്തുക.   കുളു, മണാലി കേന്ദ്രങ്ങളിലെ കയാക്കിംഗ് വിദഗ്ദ്ധനായ നോമി പോളിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രയൽ റൺ നടത്തുന്നത്.   ഉച്ചയ്ക്ക് 1.30ന് നടത്തുന്ന ട്രയൽ റണ്ണിൽ ജില്ലാ കളക്ടറും, ജനപ്രതിനിധികളും പങ്കെടുക്കുമെന്നും എം.എൽ.എ പറഞ്ഞു.

Read More

പാലക്കാട് ജനിച്ച ജാക്കിന്റെ കുളമ്പടികൾ കോന്നി മണ്ണിൽ കേൾക്കും

കോന്നി വാർത്ത ഡോട്ട് കോം :പാലക്കാട് തത്തമംഗലത്ത് ജനിച്ച ജാക്ക് എന്ന കുതിര വളരുന്നത് കുളത്തുമണ്ണിൽ ആണെങ്കിലും ടൂറിസം വികസിക്കുമ്പോൾ കുളമ്പടി കോന്നിയുടെ വീഥികളിൽ കേൾക്കും. അരുവാപ്പുലം കുളത്തുമണ്ണിൽ രക്നഗിരിയിൽ ഷാൻ,ഷൈൻ എന്നീ സഹോദരങ്ങൾ ചേർന്ന് നടത്തുന്ന മണ്ണുശേരി ഫാമിലാണ് ജാക്ക് ഇപ്പോൾ ഉള്ളത്.5 മാസം മുന്നേ പാലക്കാട് നിന്നുമാണ് ഇവനെ കുളത്തുമണ്ണിൽ കൊണ്ട് വന്നത്. ഇപ്പോൾ 11 മാസത്തെ വളർച്ച ഉണ്ട്. പൂർണ്ണമായും സവാരിക്ക് ഉദ്ദേശിച്ചാണ് കൊണ്ട് വന്നത്. സവാരി നടത്തണം എങ്കിൽ രണ്ടു വയസ്സ് കഴിയണം. അപ്പോൾ കുതിര വണ്ടിയും സജീകരിച്ചു ഒരു കുതിരയെ കൂടി എത്തിച്ചു മണ്ണുശേരി ബ്രദേഴ്സ് എന്ന പേരിൽ ടൂറിസം വികസനത്തിൽ പങ്കാളികളാകാനാണ് പ്രവാസികളായ ഷാന്റെയും ഷൈനിന്റെയും തീരുമാനം. ഷാൻ ഇപ്പോൾ പൂർണ്ണമായും ഫാമുമായി നാട്ടിലും ഷൈൻ സൗദിയിലുമാണ്.   11 മാസം പ്രായമുള്ള ജാക്കിന് പരിശീലനം നൽകുന്നുണ്ട്. രാവിലെയും…

Read More