konnivartha.com : കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് നമ്മുടെ കൊക്കാത്തോട് കാട്ടാത്തി പാറ എങ്കിലും വനം വകുപ്പിന്‍റെ ടൂറിസം പദ്ധതി ഇവിടെയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല . കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കൊക്കാത്തോട് കാട്ടാത്തി പാറയിലേക്ക് വിനോദ സഞ്ചാരം സാധ്യമാക്കുവാന്‍ മുന്‍പ് നടപടി ഉണ്ടായി എങ്കിലും ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഈ പദ്ധതി സര്‍ക്കാര്‍ ഫയലില്‍ ഉറക്കം പിടിച്ചിരിക്കുന്നു . കാട്ടാത്തി പാറ സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ് കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില്‍ കോന്നി…
Read Moreടാഗ്: konni eco tourism
കത്തുന്ന വേനലിലും ഹരിതാഭമായ കുളിരേകാന്‍ കൊക്കാത്തോട് കറ്റിക്കുഴി
എഴുത്ത് : അഗ്നി /കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് ചിത്രം /വീഡിയോ : ഷൈൻ തെക്കിനേത്ത് കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് (C ) :കോന്നിയുടെ വനാന്തര ഗ്രാമം .ഇത് കൊക്കാത്തോട് . ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളക്കാര്‍ക്ക് കൃഷി ചെയ്തു ജീവിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നല്‍കിയ സ്വപ്ന ഭൂമിക . ഇവിടെ തലപ്പൊക്കത്തില്‍ സഞ്ചാരികളെ മാടി വിളിക്കുന്ന കാട്ടാത്തി പാറയെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും പിന്നേയും കുറെ ദൂരം പിന്നിട്ടാല്‍ അതിമനോഹരമായ വേറെയും ദൃശ്യം കാണാം . അതില്‍ ഒന്നാണ് ഇന്ന് “കോന്നി വാര്‍ത്ത ട്രാവലോഗിലൂടെ പരിചയപ്പെടുത്തുന്നത് . കറ്റിക്കുഴി എന്ന് രേഖകളിലും “നൂലിട്ടാൻ”എന്ന് നാട്ടുകാരുടെ വായ് മൊഴിയിലും ഉള്ള കറ്റിക്കുഴിത്തോട് . കടുത്ത വേനലിലും ഔഷധ ഗുണം ഉള്ള നീരുറവയുടെ അണയാ പ്രവാഹം . വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഈ…
Read Moreകോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി
കോന്നി വന മേഖലയിലെ വ്യാവസായിക പാറ ഖനനം ഉടൻ നിരോധിക്കണം:പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്:ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമാണ് കോന്നി. 1888 ഒക്ടോബർ ഒൻപതിനാണ് തിരുവിതാംകൂർ മഹാരാജാവ് നടപ്പാക്കിയ വനനിയമം വഴി ഇത് നിലവില്‍ വരുന്നത്, പത്തനംതിട്ട ജില്ലയിൽ നിന്നും 11 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോന്നി വനമേഖല ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിലനിൽക്കുന്ന ഒരിടമാണ്.ഇന്ന് കോന്നി യെ കാർന്നുതിന്നുന്ന “ക്യാൻസർ “രോഗമാണ് വ്യാവസായിക പാറഖനനം . ഒരു നിയന്ത്രണവും ഇല്ലാതെ കോന്നി യുടെ വന മേഖലയിൽ പോലും അനധികൃത പറ ഖനനം ആണ് . സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു കൊണ്ട് പയ്യനാമണ്ണിലും , അരുവാപ്പുലം ഊട്ടുപാറയിലും കലഞ്ഞൂർ പഞ്ചായത്തു മേഖലയിലും കൂണ് പോലെ പാറഖനനം , പ്രമാടം പഞ്ചായത്തു പരിധിയിൽ തുടിയുരുളി പാറയുടെ മുക്കാലും അപ്രതീക്ഷമായി…
Read Moreജനകീയ എം എല്‍ എ യുടെ കണക്ക് ബുക്കില്‍ ഒരു വികസനം കൂടി
കോന്നി എം എല്‍ എ സ്വന്തം നിയോജകമണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം കാണുമ്പോള്‍ മറ്റ് എം എല്‍ എ മാര്‍ക്ക് മനസ്സില്‍ എങ്കിലും അല്പം വിരോധം തോന്നും .കാരണം കോന്നി നാടിന്‍റെ വികസന കാഴ്ചപ്പാട് നന്നായി അറിയാവുന്ന അഡ്വ അടൂര്‍ പ്രകാശ് കോന്നി യ്ക്ക് നല്‍കിയ വികസനം എണ്ണുവാന്‍ കുറെ ഉണ്ട് . ഇപ്പോള്‍ മലയോര മേഖലയിലെ വിദ്യാര്‍ത്ഥി കള്‍ക്ക് വേണ്ടി എം എല്‍ എ ശബ്ദം ഉയര്‍ത്തുകയും അവകാശം നേടിയെടുക്കുകയും ചെയ്തു . മലയോര പ്രദേശമായ കൊക്കാതോട് ,ഊട്ടുപാറ ,കുളത്ത് മ ണ്‍ മേഖലയിലേക്ക് ഉള്ള കെ എസ് ആര്‍ ടി സി ബസുകളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് യാത്രാ സൌജന്യം അനുവദി പ്പിക്കുവാന്‍ എം എല്‍ എ യുടെ ഭാഗത്ത് നിന്ന് ഉചിതമായ സമയത്ത് നടപടി ഉണ്ടായി .യാത്രാ സൌജന്യം അനുവദിക്കും എന്ന് വകുപ്പ് മന്ത്രി ഉറപ്പും…
Read Moreകമിതാക്കളുടെ കാമാസക്തിയ്ക്ക് കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കിടക്ക വിരിയ്ക്കുന്നു
കമിതാക്കളുടെ അമിത കാമാസക്തിയ്ക്ക് കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കിടക്ക വിരിയ്ക്കുന്നു കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ആന കൂട് ,അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ,സമീപ വന ഭാഗങ്ങള്‍ എന്നിവിടെ കമിതാക്കളുടെ കേളീ കേന്ദ്രങ്ങളായി .ആനക്കൂട്ടിലെ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ ,അടവി കുട്ടവഞ്ചി ,സമീപ വന ഭാഗങ്ങള്‍ എന്നിവിടെ കമിതാക്കളുടെ കാമാസക്തിക്ക് ഉള്ള സ്ഥലമായി മാറിയിട്ടും ലക്ഷങ്ങളുടെ വരുമാനം മുന്നില്‍ കണ്ടു വനം വകുപ്പും ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ നല്ല പേര് കളയാതെ ഇരിക്കുവാന്‍ പോലീസും ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്തുവാന്‍ നടപടി സ്വീകരിക്കുന്നില്ല . ഇട ദിനങ്ങളില്‍ ഒറ്റയ്ക്കും കൂട്ടമായും യുവതീ യുവാക്കള്‍ എത്തുന്നത് .ബുധനാഴ്ചകളില്‍ കോളേജ് വിദ്യാര്‍ത്ഥിനികളും ശാരീരിക സുഖം മാത്രം മുന്നില്‍ കണ്ടു എത്തുന്നു .ബുധനാഴ്ച യൂണിഫോറം അല്ലാത്തതിനാല്‍ ഏതു വിദ്യാലയത്തിലെ പഠിതാക്കള്‍ ആണെന്ന് തിരിച്ചറിയാന്‍ കഴിയില്ല .ഒരു മാസം നീണ്ടു നിന്ന www.konnivartha.com …
Read Moreവനം വകുപ്പിന്‍റെ കോന്നിയില്‍ ഉള്ള ഔഷധസസ്യ തോട്ടം ശ്രദ്ധ നേടുന്നു
വനം വകുപ്പിന്‍റെ കോന്നിയില്‍ ഉള്ള ഔഷധസസ്യ തോട്ടം ശ്രദ്ധ നേടുന്നു .കോന്നി പോസ്റ്റ് ഓഫീസിന്റെ സമീപമായി 1992 ല്‍ വനം വകുപ്പിന്‍റെ ഒരേക്കര്‍ സ്ഥലത്ത് നട്ടു പിടിപിച്ച തോട്ടം അപൂര്‍വ്വ പച്ചമരുന്നുകളുടെ കലവറയാണ് .ചെറുതും വലുതുമായ സസ്യങ്ങൾ തഴച്ചു വളരുന്നു . പാമ്പിന്‍ വിഷ സംഹാരിയായ അണലി വേഗ,പിത്ത കഫങ്ങൾ ശമിപ്പിക്കും, മുറിവുണങ്ങാൻ, ജ്വരം മുതലാവയയ്ക്ക് ഉള്ള അഗത്തി,ദുഷ്ടവൃണം,വാതരക്തം, വിഷഹാരി, ചൊറി,കുഷ്ഠം എന്നിവ ശമിപ്പിക്കുന്ന അകില്‍ ,വാതം, ഹൃദ്രോഗം, ത്വഗ്‌രോഗങ്ങൾ, ലൈംഗികശേഷിക്കുറവ്, വിരശല്യം, വയറുകടി തുടങ്ങിയവ കുറയ്ക്കുന്നതിന് ഉള്ള അക്രോട്ട്,പ്രമേഹം, നീർക്കെട്ട് ഉള്ള അടമ്പ് ,കഫം, പിത്തം, ജ്വരം, അതിസാരം, ഛർദ്ദി എന്നിവ കുറയ്ക്കുന്ന അതിവിടയം,മൂത്രത്തിലെ കല്ല് പോകുവാന്‍ അപ്പ ,അയമോദകം,അമൃത്,അയ്യപ്പന,അരണമരം,അരളി,അവിൽപ്പൊരി,അസ്ഥിമരം,അമ്പൂരിപ്പച്ചില,വള്ളി ചെടികളായ ആടലോടകം,ആകാശവല്ലി,ആച്ചമരം,ആനക്കയ്യൂരം,ആനക്കൊടിത്തൂവ,ആനച്ചുണ്ട,ആനച്ചുവടി,ആനത്തകര,ആനപ്പരുവ തുടങ്ങിയ നൂറു കണക്കിന് പച്ചമരുന്നുകള്‍ ഇവിടെ ഉണ്ട് .ഇതെല്ലം കാണുന്നതിനു ചെങ്കല്‍ നിരത്തിയ പാതയും ഒരുക്കിയിട്ടുണ്ട് . .ഒരില,മൂവില ,കനലാടി,കച്ചോലം ,നീര്‍…
Read Moreഈ ജീവനുകളെ കാണാതെ പോകരുത് : കോന്നി -കല്ലേലി റോഡില്‍ ചാകുന്നത് നൂറുകണക്കിന് “അണ്ണാന്‍” കുഞ്ഞുങ്ങള്‍
ജീവന്‍ ഏതിന്‍റെയായാലും വിലപെട്ടത് തന്നെ .ഇതും ഒരു ജീവന്‍ ആയിരുന്നു .പേരില്‍ അണ്ണാന്‍ .കോന്നി -കല്ലേലി പാതയില്‍ അരുവാപ്പുലത്തിനും -കല്ലേലി ക്കും ഇടയില്‍ ദിനവും വാഹനാപകടത്തില്‍ പിടഞ്ഞു മരിക്കുന്നത് പത്തോളം അണ്ണാന്‍ ആണ് .കാര്യം നിസാരമായി നാം കാണുന്നു എങ്കിലും അണ്ണാന്‍ വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ് തന്നെ കോന്നിയില്‍ ഭീഷണി യാണ് .ഇരു ചക്ര വാഹന യാത്രികര്‍ ഇവയെ കണ്ടാലും വാഹനത്തിന്റെ സ്പീഡ് കുറക്കാറില്ല.വാഹനം ഇടിച്ചാലും നിര്‍ത്തി നോക്കാറില്ല .ആര്‍ക്കും ഉപദ്രവം ഇല്ലാത്ത ഈ ജീവിയെ കൊന്നാലും ചോദിക്കാന്‍ ഇപ്പോള്‍ ആരും ഇല്ല .വനപാലകര്‍ക്ക് കേസ് എടുക്കാം എങ്കിലും നിസാര ജീവി എന്ന് പറഞ്ഞു ചിരിച്ചു തള്ളും. വന മേഖലയായ കോന്നി -അച്ചന്‍കോവില്‍ പാതയില്‍ മ്ലാവ് ,അണ്ണാന്‍ ,കേഴ ,പന്നി എന്നീ ജീവി വര്‍ഗങ്ങള്‍ വാഹനം ഇടിച്ചു ചാകുന്നതില്‍ കയ്യും കണക്കും ഇല്ല .വാഹനങ്ങളുടെ അമിതവേഗത യാണ് .നല്ല…
Read Moreമഴക്കാല വിനോദസഞ്ചാരം കോന്നിയില്‍ നിന്നും തുടങ്ങാം
മഴയെ സ്നേഹിക്കുന്നവര്‍ക്ക് മഴക്കാല വിനോദസഞ്ചാരം കോന്നിയില്‍ നിന്നും തുടങ്ങാം പ്രകൃതി കനിഞ്ഞ് അനുഗ്രഹം ചൊരിഞ്ഞ വന മേഖല .ഇത് പത്തനംതിട്ട ജില്ലക്ക് സ്വന്തമാണ് .സഹ്യപർവ്വതത്തിന്‍റെ മടിത്തട്ടിലെ മലയോര ജില്ലക്ക് അവകാശപ്പെടാന്‍ അനവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും വിനോദ സഞ്ചാര ഭൂപടത്തില്‍ ജില്ലയുടെ സ്ഥാനം ഉയര്‍ന്നു കഴിഞ്ഞു .5 ദിവസത്തെ വിനോദ സഞ്ചാരത്തിനു പറ്റിയ ഇടമായി പത്തനംതിട്ട ജില്ല മാറി കഴിഞ്ഞു. കിഴക്ക് തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.വടക്ക് കോട്ടയം ജില്ലയും തെക്ക് കൊല്ലം ജില്ല,കിഴക്ക് ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളും തമിഴ്നാടും,പടിഞ്ഞാറു ഭാഗം ആലപ്പുഴ ജില്ലയും അതിര് കാക്കുമ്പോള്‍ ശബരിമല കാടുകളുടെ പുണ്യവും പേറി പമ്പഒഴുക്കുന്നു , പമ്പയാറും, ആർതിയാറും, കക്കടയാറും, കക്കാറും പിന്നെ കല്ലാറും ചേർന്നൊഴുകുന്നതാണ് പമ്പാനദി. ശബരിമലയില്‍ നിന്നും ഉത്ഭവിക്കുന്ന പമ്പ, റാന്നി താലൂക്കിന്‍റെ മിക്കഭാഗങ്ങളിലൂടെയുമൊഴുകി ആലപ്പുഴ ജില്ലയിലൂടെ…
Read Moreപ്രകൃതി മാടി വിളിക്കുന്നു കോന്നി കാട്ടാത്തി പാറയെ അടുത്തറിയാന്‍
സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ് കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന വനാന്തര ഗ്രാമം .അച്ചന്‍കോവില്‍ നദി യുടെ കുഞ്ഞോളങ്ങള്‍ തഴുകി വളര്‍ത്തിയ വനാന്തരം.കോന്നി വനം ഡിവിഷന്റെ ഭാഗം.കോന്നി -കല്ലേലി -കൊക്കാതോട് വനയാത്ര ആരിലും ഉണര്‍വ് പകരും. കല്ലേലിയിലൂടെ ഒഴുകുന്ന അച്ചന്‍കോവില്‍ നദിയില്‍ നീരാടി കൊക്കാതോട്ടിലേക്ക് നമള്‍ക്ക് പ്രവേശിക്കാം.ഇന്ത്യ ബര്‍മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളകാര്‍ക്ക് കൃഷി ചെയ്യാന്‍ അന്നത്തെ സര്‍ക്കാര്‍ അനുവതിച്ചു നല്‍കിയ വനമേഖല ആണ് കൊക്കാതോട്.വികസന പാതയില്‍ അനേകം നേട്ടം കൊക്കാതോട് കൈ വരിച്ചു.അല്ലുംകള്‍ തുടങ്ങി കോട്ടാം പാറയില്‍ അവസാനിക്കുന്ന ഈ വനാന്തര ഗ്രാമം സഞ്ചാരികളെ കാത്തിരിക്കുന്നു.ഇക്കോ ടൂറിസം വികസനത്തില്‍ കാട്ടാത്തി പാറ ക്കുള്ള സ്ഥാനം വലുതാണ്. കാട്ടാത്തി…
Read More