പ്രകൃതി മാടി വിളിക്കുന്നു കോന്നി കാട്ടാത്തി പാറയെ അടുത്തറിയാന്‍

സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ്‌ കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം.

പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന വനാന്തര ഗ്രാമം .അച്ചന്‍കോവില്‍ നദി യുടെ കുഞ്ഞോളങ്ങള്‍ തഴുകി വളര്‍ത്തിയ വനാന്തരം.കോന്നി വനം ഡിവിഷന്റെ ഭാഗം.കോന്നി -കല്ലേലി -കൊക്കാതോട് വനയാത്ര ആരിലും ഉണര്‍വ് പകരും.
കല്ലേലിയിലൂടെ ഒഴുകുന്ന അച്ചന്‍കോവില്‍ നദിയില്‍ നീരാടി കൊക്കാതോട്ടിലേക്ക് നമള്‍ക്ക് പ്രവേശിക്കാം.ഇന്ത്യ ബര്‍മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളകാര്‍ക്ക് കൃഷി ചെയ്യാന്‍ അന്നത്തെ സര്‍ക്കാര്‍ അനുവതിച്ചു നല്‍കിയ വനമേഖല ആണ് കൊക്കാതോട്.വികസന പാതയില്‍ അനേകം നേട്ടം കൊക്കാതോട് കൈ വരിച്ചു.അല്ലുംകള്‍ തുടങ്ങി കോട്ടാം പാറയില്‍ അവസാനിക്കുന്ന ഈ വനാന്തര ഗ്രാമം സഞ്ചാരികളെ കാത്തിരിക്കുന്നു.ഇക്കോ ടൂറിസം വികസനത്തില്‍ കാട്ടാത്തി പാറ ക്കുള്ള സ്ഥാനം വലുതാണ്‌.
കാട്ടാത്തി പാറ യിലേക്കുള്ള യാത്ര തുടരാം


മലപണ്ടാര വിഭാഗത്തില്‍ ഉള്ള ആദിവാസികളുടെ ഊരിലൂടെ കടന്നു മല കയറാം.വനത്തിലൂടെ പിന്നെയും നാല് കിലോ മീറ്റര്‍ നടക്കാം.ചിലപ്പോള്‍ ആന,കാട്ടുപോത്ത്,കേഴ,മ്ലാവ്,കൂരന്‍,പന്നി എന്നിവയുടെ മുന്നില്‍ പെടാം.കാട്ടു വള്ളികള്‍ കുടപിടിച്ച വനം.വിശാലമായ പുല്‍ പരപ്പ്,ചെറിയ നീരുറവയില്‍ മുഖം കഴുകി കാട്ടു പുല്ലുകളെ വകഞ്ഞു മലയേറാം.കുത്തനെ ഉള്ള മലകയറ്റം അങ്ങ് അകലെ കിഴക്ക് തലയുയര്‍ത്തിപ്പിടിച്ച് അനേക പാറകള്‍.ഉളക്ക ചാണ്ടി,കൊതകുത്തി,പാപ്പിനി,എന്നി വിളി പേരുള്ള പാറകള്‍,അകലെ മഞ്ഞു മൂടി നില്‍കുന്ന കിഴക്കിന്റെ മല നിരകള്‍.മല കയറുമ്പോള്‍ പേരറിയാത്ത അനേക കാട്ടു പൂക്കള്‍ ഇതള്‍ വിടര്‍ത്തി തുമ്പികളെ അരികിലേക്ക് ഷണിക്കുന്നു.പൂമ്പൊടി തേടി തീനീച്ചകള്‍ വട്ടം ഇടുന്നു.താഴെ വന്യ മൃഗത്തോട് മല്ലിട്ട് കൃഷി ചെയുന്ന അനേകായിരങ്ങള്‍.


ഉച്ച സൂര്യന്റെ ചൂട് കൂടുമ്പോള്‍ നടത്തം മെല്ലെ ആകുന്നു.എന്നാലും മുകള്‍ പരപ്പില്‍ ചെന്ന് എത്താന്‍ ഉള്ള വെമ്പല്‍.ഒടുവില്‍ കാനന നടുവിലെ കാട്ടാത്തി പാറയുടെ നെറുകയില്‍ എത്തി.രണ്ടു കിലോമീറ്റര്‍ ഉള്ള മുകള്‍ പരപ്പ്.ചുറ്റും ബ്രഹത്‌ പാറകള്‍.അകലെ പുല്ലു തിന്നുന്ന ആനകള്‍.ശുദ്ധ വായു ഉണര്‍വ് നല്‍കുന്നു. ഇവിടെ നിന്നും സായംസന്ധ്യ കാണാന്‍ മനോഹരം അല്പം കൂടി നിന്നാല്‍ ആനകള്‍ തീറ്റ തേടി എത്തും…..

പഴമക്കാരുടെ വാ മൊഴിയിലൂടെ ഇവിടെ ഒരു പ്രണയ കഥ കേള്‍ക്കാം..

വനത്തിലെ ആദിവാസി പെണ്‍കൊടി ശാപം മൂലം പാറ യെന്നും,അതല്ല സ്നേഹിച്ച യുവാവിനെ കിട്ടാതെ ആദിവാസി യുവതി ഇവിടെ നിന്നും ചാടി മരിച്ചെന്നും,സ്നേഹിച്ച പുരുഷനെ ചതിയില്‍ പെടുത്തിയ ആദിവാസി യെ യുവതി ഇവിടെ നിന്നും തള്ളി താഴെ ഇട്ടു എന്നുള്ള കഥകള്‍ പലരും പറയുന്നു.എന്നാല്‍ ഒരു പ്രതികാര കഥയാണ് ഏറെ പേരും ചെവിയില്‍ ഓതിയത്.ഈ പാറയുടെ ചരുവില്‍ തീനീച്ചകൂടുകള്‍ ഉണ്ട്.ഇത് എടുക്കുക്ക പ്രയാസം.
അകലെ സൂര്യന്‍ തന്റെ പകല്‍ പ്രഭാവം അവസാനിപിക്കുന്നു.ആകാശം ചുമന്നു.മനോഹര കാഴ്ച.യാത്ര ഇഷ്ടപെടുന്നവര്‍ക്ക് കൊക്കാതോട് കാട്ടാത്തി പാറ നല്ല ഒരു അനുഭവം പകരും.കോന്നി ഇക്കോ ടൂറിസം വിപുലീകരിക്കുമ്പോള്‍ കൊക്കാതോട് കാട്ടാത്തി പാറ ഇടം പിടിക്കും.
കാട്ടാത്തി പാറയോട് തല്ക്കാലം വിട പറയാം.കഥകള്‍ ഉറങ്ങുന്ന ഇവിടെ വീണ്ടും എത്താന്‍ എല്ലാവരും ആഗ്രഹിക്കും .കാരണം പ്രകൃതി നശീകരണം ഇവിടെ ഇല്ല.പച്ചപ്പ്‌ പുതച്ച ഈ വനം ടൂറിസം ഭൂപടത്തില്‍ ഇനി ഇടം പിടിക്കും.ഭാവിയില്‍
വികസനം കാട് കയറുമ്പോള്‍ ഈ മലയും പ്രകൃതിക്ക് അന്യമാകുമോ..?പുഴകള്‍ മെലിഞ്ഞു ഉണങ്ങും പോലെ മലകളും പൊടിച്ചെടുക്കാന്‍ ആധുനിക യന്ത്രങ്ങള്‍ മല തുരക്കുമ്പോള്‍ ഭൂമിയുടെ മാറ് പിളരാന്‍ അനുവദിക്കാതെ പ്രകൃതിയുടെ വര ദാനങ്ങളെ ചേര്‍ത്ത് പിടിക്കാം .

………………………

അനു ജയന്‍
ന്യൂസ്‌ എഡിറ്റര്‍
കോന്നി വാര്‍ത്ത.കോം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!