കമിതാക്കളുടെ കാമാസക്തിയ്ക്ക് കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കിടക്ക വിരിയ്ക്കുന്നു

കമിതാക്കളുടെ അമിത കാമാസക്തിയ്ക്ക് കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കിടക്ക വിരിയ്ക്കുന്നു

കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ആന കൂട് ,അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ,സമീപ വന ഭാഗങ്ങള്‍ എന്നിവിടെ കമിതാക്കളുടെ കേളീ കേന്ദ്രങ്ങളായി .ആനക്കൂട്ടിലെ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ ,അടവി കുട്ടവഞ്ചി ,സമീപ വന ഭാഗങ്ങള്‍ എന്നിവിടെ കമിതാക്കളുടെ കാമാസക്തിക്ക് ഉള്ള സ്ഥലമായി മാറിയിട്ടും ലക്ഷങ്ങളുടെ വരുമാനം മുന്നില്‍ കണ്ടു വനം വകുപ്പും ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ നല്ല പേര് കളയാതെ ഇരിക്കുവാന്‍ പോലീസും ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്തുവാന്‍ നടപടി സ്വീകരിക്കുന്നില്ല .

ഇട ദിനങ്ങളില്‍  ഒറ്റയ്ക്കും കൂട്ടമായും യുവതീ യുവാക്കള്‍ എത്തുന്നത്‌ .ബുധനാഴ്ചകളില്‍ കോളേജ് വിദ്യാര്‍ത്ഥിനികളും ശാരീരിക സുഖം മാത്രം മുന്നില്‍ കണ്ടു എത്തുന്നു .ബുധനാഴ്ച യൂണിഫോറം അല്ലാത്തതിനാല്‍ ഏതു വിദ്യാലയത്തിലെ പഠിതാക്കള്‍ ആണെന്ന് തിരിച്ചറിയാന്‍ കഴിയില്ല .ഒരു മാസം നീണ്ടു നിന്ന www.konnivartha.com  അന്വേഷണത്തില്‍ കണ്ടെത്തിയ വിവരം ആണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ സല്‍ പേര് നിലനിര്‍ത്തുവാന്‍ വേണ്ടിയും കമിതാക്കളെ കോന്നിയുടെ ടൂറിസം കേന്ദ്രങ്ങളില്‍ നിന്നും ഒഴിവാക്കുവാനും  നല്‍കുന്നത് .

കോന്നി ആന താവളത്തില്‍ കമിതാക്കളുടെ അമിത പ്രയോഗം കാണുന്ന ആളുകള്‍ ഇത്തരം ആളുകളെ ഇവിടെ നിന്നും ഓടിച്ചു വിടും .ഇവിടെ നിന്നും നേരെ പോകുന്നത് വന ഭാഗത്ത്‌ ഉള്ള തണ്ണി തോട് അടവി ,മൂഴിയിലേക്ക് ആണ് .ആദ്യം കുട്ടവഞ്ചിയില്‍ കയറി നദിയിലൂടെ യാത്ര .യാത്രയ്ക്ക് ഇടയില്‍ കയ്യില്‍ കരുതിയ കുട ചൂടും .പിന്നെ നടക്കുന്നത് കുട്ടവഞ്ചി തുഴച്ചിലുകാര്‍ക്കും പറയുവാന്‍ മടിയാണ് .അത്ര മാത്രം അറപ്പ് ഉണ്ടാക്കുന്ന കേളികള്‍ ആണ് നടക്കുന്നത് .ടിക്കറ്റ് ,കുട്ടവഞ്ചി യുടെ വരുമാനം മൂലം ഇത്തരക്കാരെ ഒഴിവാക്കുവാന്‍ വനം വകുപ്പിന് കഴിയുന്നില്ല .വന ഭാഗം ആയതിനാല്‍ പുറമേ നിന്നുള്ള ശല്യം ഇല്ല .കുട്ടവഞ്ചിയില്‍ സവാരി കഴിഞ്ഞ് ഇറങ്ങുന്ന ഇത്തരക്കാര്‍ സമീപ വനത്തിലേക്ക് കയറി പോകുന്നു .ഇവിടെയാണ്‌ ബാക്കി കലാ പരിപാടികള്‍ ……………………………………………………………………………..

കോന്നി ആന താവളംത്തില്‍ മരങ്ങളുടെ ചുവട്ടില്‍ തങ്ങുന്ന ഇത്തരക്കാര്‍ കാട്ടി കൂട്ടുന്ന രംഗങ്ങള്‍ക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാര്‍ പോലും സാക്ഷികള്‍ ആണ് .എല്ലാ  തിങ്കള്‍ ആഴ്ചയും ഇക്കോ ടൂറിസം കേന്ദ്രം അവധിയാണ് .കുട്ടവഞ്ചി സവാരി നടക്കുന്ന മൂഴി പരിസരം കമിതാക്കളുടെ ഇടമായി മാറി .വന ഭാഗം ആയതിനാല്‍ ഇവര്‍ ഉള്‍ വനത്തിലേക്ക് കയറിയാണ് രാസ ലീലകളില്‍ ഏര്‍പ്പെടുന്നത് .അനേക കുടുംബങ്ങള്‍ വിനോദ സഞ്ചാരത്തിനു എത്തുമ്പോള്‍ പോലും കമിതാക്കളുടെ അമിത പ്രയോഗങ്ങള്‍ കാരണം കുടുംബ ബന്ധത്തെ സ്നേഹിക്കുന്നവര്‍ വേഗത്തില്‍ ഇവിടെ നിന്നും പോകുന്നു .
പ്രായഭേതമന്യേ ഇത്തരക്കാര്‍ എത്തുന്നു .ടിക്കറ്റിലെ വരുമാനം മാത്രം പ്രതീക്ഷിച്ചു കൊണ്ട് ഇവരുടെ “ക്രിയകള്‍ “കണ്ടില്ലെന്നു നടിക്കുന്ന വനം വകുപ്പ് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണം .കോന്നി ആന താവളം ,അടവി കുട്ടവഞ്ചി സവാരി നടക്കുന്ന കേന്ദ്രം എന്നിവിടെ എത്തുന്ന കമിതാക്കള്‍ കാട്ടി കൂട്ടുന്ന “തോന്നിവാസങ്ങള്‍ “കേന്ദ്രവും” കടന്ന് വനത്തിലേക്ക് ചേക്കേറുന്ന അവസ്ഥയില്‍ എത്തി .ഇതിന് മാത്രം എത്തുന്ന കമിതാക്കള്‍ ഇക്കോ ടൂറിസം കേന്ദ്രത്തിന് ചേര്‍ന്ന് കിടക്കുന്ന വനത്തിലേക്ക് ഊളിയിടുന്നു .അവിടെ നടക്കുന്നത് വീഡിയോ യായി ഇവിടെ പബ്ലിഷ് ചെയ്യുന്നില്ല .കോളേജിലും ,ചില സ്ഥാപനങ്ങളിലും ഉള്ള പെണ്‍കുട്ടികള്‍ വന്നു പോകുന്നു .ഇവരുടെ ഉദ്ദേശം വിനോദ സഞ്ചാരം അല്ല .കഴിഞ്ഞ ദിവസം കോഴഞ്ചേരി ഭാഗത്ത്‌ നിന്നും എത്തിയ രണ്ടു പെണ്‍കുട്ടികളും 2 യുവാക്കളും കുട്ട വഞ്ചി സവാരിയുടെ തുടക്കം മുതല്‍ തുടങ്ങിയ രാസ ക്രീഡ വനത്തിലാണ് അവസാനിച്ചത്‌ .കുട്ടവഞ്ചിയിലെ കേളികള്‍ സ്പഷ്ടമായി കരയില്‍ നിന്ന ചിലര്‍ കാണുകയും കരയ്ക്ക്‌ എത്തിയ ഇവരെ വിലക്കുകയും ചെയ്തു .എന്നാല്‍ റോഡില്‍ എത്തിയ ഇവര്‍ നേരെ വനത്തിലേക്ക് കയറി .കമിതാക്കളുടെ കേളീ സ്ഥലമായി തണ്ണിതോട് മൂഴി ഭാഗം മാറി .

വനം വകുപ്പിന് ആണ് ഇവിടെ സുരക്ഷയുടെ ചുമതല എങ്കിലും മാസം ലക്ഷ കണക്കിന് രൂപയുടെ വരുമാനം കണ്ട് എല്ലാത്തിനും വനം വകുപ്പ് കണ്ണടച്ചു .കുടുംബപരമായി ഇട ദിനങ്ങളില്‍ എത്തുന്ന വരാണ് ഈ കാഴ്ചകള്‍ക്ക് തല കുനിയ്ക്കുന്നത്.ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ശനി ,ഞായര്‍ ഒഴികെ ഉള്ള ദിനങ്ങളിലും ,ആളുകള്‍ കൂടുതല്‍ ഉള്ള സമയത്തും കമിതാക്കള്‍ വന ഭാഗത്ത്‌ മാറും .ബുധനാഴ്ചകളില്‍ യൂണി ഫോറം അല്ലാത്തതിനാല്‍ കോളേജ് കുട്ടികളുടെ അമിത ഒഴുക്ക് ഉണ്ട് .ഇവരുടെ കേളികള്‍ കുട്ട വഞ്ചികളില്‍ ആണ് .വെയില്‍ കൊള്ളാതെ ഇരിക്കുവാന്‍ കുടയുമായിഎത്തും.പിന്നെ കുടയ്ക്ക് ഉള്ളില്‍ ആണ് കലാ പരിപാടികള്‍ .വാര്‍ത്തയുടെ വിശ്വസ്തതയ്ക്ക് വേണ്ടി ചില രംഗങ്ങള്‍ കോന്നി വാര്‍ത്തയുടെ ക്യാമറാ കണ്ണുകള്‍ ചിത്രീകരിച്ചിട്ടുണ്ട് .ബന്ധപെട്ട അന്വേഷണ വകുപ്പുകള്‍ സമീപിച്ചാല്‍ പ്രസക്ത ഭാഗങ്ങള്‍ കാണിക്കും .ചിത്രീകരിക്കുന്നു എന്ന് കണ്ടതോടെ കൂടെ ഉള്ള യുവാക്കള്‍ പെണ്‍കുട്ടികളെ റോഡില്‍ നിര്‍ത്തിയിട്ടു സ്ഥലം വിട്ടു .പെണ്‍കുട്ടികളുടെ ഭാവിയും സുരക്ഷയും മുന്‍ നിര്‍ത്തി വാര്‍ത്താ വീഡിയോ പബ്ലിഷ് ചെയ്യില്ല .ഈ വാര്‍ത്തയുടെ സ്രോതസുകള്‍ വെളിപ്പെടുതുകയില്ല .ഇക്കോ ടൂറിസം കേന്ദ്രത്തില്‍ എത്തുന്ന മിക്കവരും കമിതാക്കളുടെ പരിസരം വിട്ടുള്ള സ്നേഹ പ്രകടനം കണ്ടിട്ടുള്ളവര്‍ ആണ് എന്ന് സമ്മതിക്കും .ഈ വിഷയത്തില്‍ വന പാലകരുടെയും പൊലീസ് നിലപാടുകള്‍ കര്‍ശനമാക്കണം .കോന്നിയുടെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇത്തരത്തില്‍ അധപതിക്കാതെ ഇരിക്കുവാന്‍ പൊതു ജന അഭിപ്രായത്തോടെ വാര്‍ത്ത പബ്ലിഷ് ചെയ്യുന്നു .( തുടരും )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!