കല്ലാർ, അച്ചന്‍കോവിൽ നദിയുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കല്ലാർ, അച്ഛൻഅച്ചന്‍കോവിൽ നദിയുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ. വൈകിട്ട് വരെ കനത്ത മഴ പെയ്തു .ഇപ്പോള്‍ മഴയുടെ തോത് അല്‍പ്പം കുറഞ്ഞിട്ടുണ്ട് . കേന്ദ്രകാലാവസ്ഥ വകുപ്പ് (11 , 12 തീയതികളില്‍ ) കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .

12 നു ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് അപകടമാകുന്ന നിലയില്‍ ഇതുവരെ ഉയര്‍ന്നിട്ടില്ല . അച്ചന്‍ കോവില്‍ മുള്ള് മല ഭാഗത്ത് കാട്ടു തോട് വൈകിട്ട് കരകവിഞ്ഞിരുന്നു .എന്നാല്‍ അപകടാവസ്ഥയില്‍ അല്ല . നാളെയും മറ്റന്നാളും പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . നിലവില്‍ മറ്റ് ജാഗ്രതാ നിര്‍ദേശം ഒന്നും റവന്യൂ അധികാരികളുടെ ഭാഗത്ത് നിന്നും ഇല്ല

error: Content is protected !!