konnivartha.com : കൊച്ചി മെട്രോയിൽ തൊഴിലവസരം. ഡയറക്ടർ, മാനേജർ, ഫ്‌ളീറ്റ് മാനേജർ, ഫിനാൻസ് മാനേജർ എന്നീ തസ്തികയിലാണ് ഒഴിവുകൾ വന്നിരിക്കുന്നത് ഡയറക്ടർ ( സിസ്റ്റംസ്) ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ/ബിടെക്ക്/ബിഎസ്‌സി എഞ്ചിനീയറിംഗ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. മാർച്ച് എട്ടാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. മാനേജർ ( ഐടി-ഇഈർപി) ഐടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബിഇ/ബിടെക്ക് പഠനം എഐസിടിഇ അംഗീകൃത സർവകലാശാലകളിൽ നിന്ന് പൂർത്തിയാക്കിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫ്‌ളീറ്റ് മാനേജർ ( ഓപറേഷൻസ്) ഫ്‌ളീറ്റ് മാനേജറാകാനുള്ള യോഗ്യത മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ്. ഫ്‌ളീറ്റ് മാനേജർ ( മെയിന്റനൻസ്) ഫ്‌ളീറ്റ് മാനേജറാകാനുള്ള യോഗ്യത മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് / നേവൽ ആർക്കിടക്ചർ എന്നിവയിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ്. ഫിനാൻസ് മാനേജർ സിഎ, ഐസിഡബ്ല്യുഎ പഠിച്ച ഉദ്യോഗാർത്ഥികൾക്ക്…
Read Moreടാഗ്: kochi metro
കൊച്ചി മെട്രോയുടെ ആദ്യ യാത്ര തുടങ്ങി
പാലാരിവട്ടത്ത് നിന്നും ആലുവയിൽ നിന്നും യാത്രക്കാരുമായി രാവിലെ ആറിനു തന്നെ ട്രെയിനുകൾ യാത്ര പുറപ്പെട്ടു. ആയിരങ്ങളാണ് ആദ്യ സർവീസിൽ കയറാനെത്തിയത്. പുലർച്ചെ 5.50ന് സ്റ്റേഷന്‍റെ കവാടം തുറന്ന് ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ അനുവദിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് 10 വരെ ഒരു ദിവസം 219 സർവീസാണ് മെട്രോ ട്രെയിൻ ഓടുക.
Read More‘കൊച്ചി വണ്‍ ആപ്’ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുംശേഷം കേരളത്തിന്റെ സ്വപ്‌നപദ്ധതി കൊച്ചി മെട്രോ യാത്രതുടങ്ങി. പാലാരിവട്ടം സ്റ്റേഷനില്‍ നാടമുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ 10.15ന് കൊച്ചി നാവികവിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡുമാര്‍ഗം പാലാരിവട്ടം സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി 10.35ന് നാടമുറിച്ച് മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മെട്രോയില്‍ പത്തടിപ്പാലംവരെ പ്രധാനമന്ത്രി യാത്രചെയ്തു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എം ഡി ഏലിയാസ് ജോര്‍ജ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ ഉണ്ടായിരുന്നു.ഉദ്ഘാടന ചടങ്ങില്‍ കെ എം ആര്‍എല്‍ എംഡി…
Read Moreകൊച്ചി മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ കാണാം …
പെരിയാറിന്‍റെ പെരുമയില്‍ ആലുവ കേരളത്തിലെ തന്നെ പ്രധാന വ്യവസായ നഗരമാണ് ആലുവ. ശാന്തമായി ഒഴുകുന്ന പെരിയാറും, അതിനോട് ചേര്‍ന്ന് ശിവരാത്രി മണപ്പുറവും മാര്‍ത്താണ്ഡവര്‍മ്മ പാലവും തിരുവിതാംകൂര്‍ രാജാവിന്‍റെ കൊട്ടാരവും അദ്വൈത ആശ്രമവും എല്ലാം ചേര്‍ന്ന് ആലുവയ്ക്ക് ചരിത്രപരമായ പ്രാധാന്യം നേടിക്കൊടുക്കുന്നു. ഇവയില്‍ എടുത്തുപറയേണ്ടത് കേരളചരിത്രത്തില്‍ പല ഏടുകളിലും പ്രതിപാദിച്ചിരിക്കുന്ന പെരിയാറിന്‍റെ മഹിമയെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ കൊച്ചി മെട്രോയുടെ ആലുവ സ്റ്റേഷന്‍ പെരിയാറിനും കേരളത്തിലെ നദികള്‍ക്കുമുള്ള സമര്‍പ്പണമാണ്. നദികളുടെ ചിത്രങ്ങള്‍ക്കൊപ്പം സ്റ്റേഷനിലെ തറകളും നദീജലസമ്പത്ത് അടയാളപ്പെടുത്തുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹരിതഭംഗിയില്‍ പുളിഞ്ചോട് പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന പുളിഞ്ചോടും സമീപ പ്രദേശങ്ങളും ഗൃഹാതുരത്വം ഉണര്‍ത്തുന്നു. ഹരിതകേരളത്തെ സമ്പന്നമാക്കുന്ന വിവിധ നാണ്യവിളകളും വൃക്ഷലതാദികളും ഒത്തുചേരുന്ന ഒരിടമാണ് പുളിഞ്ചോട്. പുല്‍മേടുകളുടെ സൗന്ദര്യവും ശാന്തതയും ഘോരവനത്തിന്‍റെ മോഹിപ്പിക്കുന്ന വന്യതയും മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് പുളിഞ്ചോട് മെട്രോ സ്റ്റേഷനില്‍. വ്യവസായകേന്ദ്രമായിരുന്ന കമ്പനിപ്പടി ആലുവയെന്ന വാണിജ്യകേന്ദ്രത്തിനടുത്ത് പ്രധാനപ്പെട്ട പല…
Read Moreകൊച്ചിയില്‍ മൊബൈലിനും നിയന്ത്രണം
കൊച്ചി: മദ്യപിച്ച് മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തുന്നവർ സുരക്ഷാ ജീവനക്കാരുടെ പിടിയിലാകും. ഇവർക്കെതിരെ പിഴയും തടവും അടക്കമുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കുന്നത്. സുരക്ഷാ ജീവനക്കാരുടെ പരിശോധനയിലോ സഹയാത്രികരുടെ പരാതിയിലോ പിടിക്കപ്പെടുന്നവർക്ക് 500 രൂപ പിഴയും ആറു മാസം വരെ തടവും അടക്കമുള്ള ശിക്ഷകളാണ് ലഭിക്കുക. ഭക്ഷണ സാധനങ്ങളും കുപ്പിയിലടച്ച പാനീയങ്ങളും മറ്റും മെട്രോയിൽ കയറ്റുന്നതിനു തടസമില്ലെങ്കിലും അവ ട്രെയിനിനകത്ത് ഉപയോഗിക്കുന്നതിനു അനുമതി ഇല്ല. മദ്യപാനം കൂടാതെ പുകവലിയും മൊബൈൽ ഫോണ്‍ ഉച്ചത്തിൽ വച്ച് പാട്ടു കേൾക്കുന്നതും അടക്കമുള്ള കാര്യങ്ങളും അനുവദനീയമല്ല. ട്രെയിനകത്ത് ഇരുന്നു ഭക്ഷണം കഴിക്കാൻ പാടില്ലെന്നു മാത്രമല്ല സ്റ്റേഷനകത്തും ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് അനുവദനീയല്ല. റെയിൽവെ നിയമത്തിനു സമാനമായ നിയമം തന്നെയാണ് മെട്രോ ട്രെയിനിലും സ്വീകരിക്കുക. 2002ൽ ഡൽഹി മെട്രോയ്ക്കായി രൂപപ്പെടുത്തിയ നിയമം 2009ൽ രാജ്യത്തെ മെട്രോ നിയമമായി വിപുലീകരിക്കുകയായിരുന്നു. –
Read More