പാലാരിവട്ടത്ത് നിന്നും ആലുവയിൽ നിന്നും യാത്രക്കാരുമായി രാവിലെ ആറിനു തന്നെ ട്രെയിനുകൾ യാത്ര പുറപ്പെട്ടു. ആയിരങ്ങളാണ് ആദ്യ സർവീസിൽ കയറാനെത്തിയത്.
പുലർച്ചെ 5.50ന് സ്റ്റേഷന്‍റെ കവാടം തുറന്ന് ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ അനുവദിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് 10 വരെ ഒരു ദിവസം 219 സർവീസാണ് മെട്രോ ട്രെയിൻ ഓടുക.