konnivartha.com: മലയോര മേഖലയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണു . പല ജില്ലകളിലും കനത്ത മഴയും പെയ്തു . രാവിലെ മുതല്‍ വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ വീണ് പല വീടുകള്‍ക്കും നാശനഷ്ടം ഉണ്ടായി . മലയോര മേഖലയില്‍ കാര്‍ഷിക വിളകള്‍ക്ക് വന്‍ നാശനഷ്ടം നേരിട്ടു . നാളെ വില്ലേജ് ഓഫീസുകളില്‍ എത്തുന്ന നാശനഷ്ട അപേക്ഷകള്‍ ക്രോഡീകരിച്ചു മാത്രമേ എത്ര രൂപയുടെ നാശനഷ്ടം ഉണ്ടായി എന്ന് കണക്കാക്കൂ . മലയോര മേഖലയില്‍ രാവിലെ തുടങ്ങിയ മഴയ്ക്ക് ശമനം ഉണ്ടായില്ല . പല റോഡിലും മരങ്ങള്‍ വീണു ഗതാഗത തടസ്സം ഉണ്ടായി . അഗ്നി സുരക്ഷാ വിഭാഗം എത്തി മരങ്ങള്‍ മുറിച്ച് നീക്കി . രാത്രികാലങ്ങളില്‍ ഉള്ള വാഹന യാത്രികര്‍ ഏറെ സൂക്ഷിക്കണം . മരങ്ങള്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ പോലീസില്‍…
Read Moreടാഗ്: kerala forest
തണ്ണിത്തോട് മണ്ണീറയില്‍ കൂടുതൽ പ്രദേശത്ത് സോളാർ ഫെൻസിങ്ങ്, ട്രഞ്ച് സ്ഥാപിക്കും
konnivartha.com/ തണ്ണിത്തോട് : മനുഷ്യ-വന്യജീവി സംഘർഷം മൂലം ജീവിതം ദുരിതപൂർണ്ണമായി മാറിയ തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ പ്രദേശത്തെ ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന ആൻ്റോ ആൻ്റണി എം.പി യുടെ ആവശ്യം പരിഗണിച്ച് കൂടുതൽ പ്രദേശത്ത് സോളാർ ഫെൻസിങ്ങ്, ട്രഞ്ച് എന്നിവ ചെയ്യുമെന്ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയുഷ് കുമാർ കോറി അറിയിച്ചു. നിലവിൽ നബാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി തൂക്കിയിടുന്ന വേലി (Hanging fencing) സ്ഥാപിക്കുന്നതിന് കരാർ ആയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതുകൂടാതെയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് സോളാർ ഫെൻസിങ് വലിയ്ക്കുന്നതിനും കിടങ്ങുകൾ ഉള്ള സ്ഥലങ്ങളിൽ അവയുടെ ഉപയോഗം കാര്യക്ഷമമാക്കുവാനും ആൻ്റോ ആൻ്റണി എംപിയുടെ നിർദ്ദേശം പരിഗണിച്ച് ഡി എഫ് ഒ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ മുണ്ടോംമൂഴി മണ്ണീറ റോഡിലെ വശം ഇടിഞ്ഞ് അപകടാവസ്ഥയിൽ ആയ പ്രദേശത്ത് വശം കെട്ടി സംരക്ഷക്കുന്നതിനുള്ള നടപടി ആയിട്ടുണ്ടെന്നും ഡിവിഷണൽ ഫോറസ്റ്റ്…
Read Moreകോന്നി നടുവത്ത്മൂഴി വന മേഖലയില്‍ നിന്നും 132 കുടുംബം വീട് ഒഴിയുന്നു
konnivartha.com: വന്യ മൃഗ ശല്യം അതി രൂക്ഷമായതോടെ കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത്മൂഴി റെയിഞ്ച് പരിധിയിലെ 132 കുടുംബങ്ങള്‍ വീടും വസ്തുവും വനം വകുപ്പിന് തിരികെ കൊടുത്തു കിട്ടുന്ന പണവും വാങ്ങി നാട് ഒഴിയുന്നു . അതി രൂക്ഷമായ വന്യ മൃഗ ശല്യം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആര്‍ കെ ഡി പി ആദിവാസി ഇതര സ്വകാര്യ സെറ്റില്‍മെന്റ് സ്വയം സന്നദ്ധ പുനരിവാസ പദ്ധതി പ്രകാരം ആണ് കോന്നി വനം ഡിവിഷനിലെ ഡിവിഷന്‍ തല കമ്മറ്റിയിലേക്ക് ആളുകള്‍ അപേക്ഷ നല്‍കിയത് . റീജണല്‍ കമ്മറ്റി ഈ അപേക്ഷയില്‍ മേല്‍ ഉള്ള തുടര്‍ നടപടികള്‍ക്ക് വേണ്ടി സംസ്ഥാന കമ്മറ്റിയ്ക്ക് അപേക്ഷകള്‍ കൈമാറി നടുവത്ത്മൂഴി റെയിഞ്ച് പരിധിയിലെ കൊക്കാത്തോട് , അള്ളുങ്കല്‍ , അപ്പൂപ്പന്‍തോട് , വയക്കര , നെല്ലിക്കാപ്പാറ , പാടം കമ്പകത്തും പച്ച…
Read Moreകോന്നിയടക്കമുള്ള 36 വനം ഡിവിഷനുകളില്‍ എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ
ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ പ്രവര്‍ത്തനം തുടങ്ങി :വന്യജീവികൾ ജനവാസ മേഖലയിൽ എത്തിയാൽ ഈ നമ്പരുകളിൽ ബന്ധപ്പെടാം konnivartha.com: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് വനം വകുപ്പിന്റെ അടിയന്തര പ്രതികരണ സംവിധാനം ‘ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ’ സംസ്ഥാനത്തെ മുഴുവൻ വനം ഡിവിഷനുകളിലും പ്രവർത്തന സജ്ജമായി. മനുഷ്യ-വന്യജീവി സംഘർഷം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇതിന് ശാശ്വതമായ പരിഹാരം കാണാനും മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ സ്ഥാപിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം. വന്യജീവികൾ ജനവാസ മേഖലയിൽ എത്തിയാൽ ഈ നമ്പരുകളിൽ ബന്ധപ്പെടാം. ഏത് ഫോറസ്റ്റ് ഡിവിഷനു കീഴിലാണോ വന്യജീവി ഇറങ്ങിയത്, ആ ഡിവിഷനിലേക്ക് വിളിച്ചാൽ കാര്യങ്ങൾ വേഗത്തിൽ നീങ്ങും. ഇതിനായി പ്രത്യേകം ജീവനക്കാരുമുണ്ടാകും. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവികളിറങ്ങുന്ന സാഹചര്യത്തിൽ ശരിയായ…
Read Moreവനപ്രദേശങ്ങളിലെ മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് ഉത്തരവായി
konnivartha.com: വയനാട് വന്യജീവി സങ്കേതത്തിലും മറ്റ് വനപ്രദേശങ്ങളിലും ജൈവവൈവിധ്യത്തിന് ഭീഷണിയായി മാറിയിട്ടുള്ളതും വന്യജീവികൾക്ക് വിനാശകരമായിട്ടുള്ളതുമായ അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന് (കെ.പി.പി.എൽ) അനുവാദം നൽകി ഉത്തരവായി. മഞ്ഞക്കൊന്ന പരീക്ഷണാടിസ്ഥാനത്തിൽ പൾപ്പ് വുഡായി എടുക്കാൻ തയ്യാറാണെന്ന് കെ.പി.പി.എൽ അറിയിച്ചിരുന്നു. നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിൽ നിന്നും 5000 മെട്രിക് ടൺ മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനാണ് അനുവാദം നൽകിയത്. മെട്രിക് ടണ്ണിന് 350 രൂപ നിരക്കിലാണ് ഇത് നൽകുന്നത്. ഈ തുക സ്വഭാവിക വനങ്ങളുടെ പുന:സ്ഥാപനത്തിന് വിനിയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 29 പ്രകാരം വന്യജീവി സങ്കേതങ്ങളിൽ നിന്നും യാതൊരുവിധ മരങ്ങളും വാണിജ്യാവശ്യങ്ങൾക്കൊ മറ്റാവശ്യത്തിനോ നീക്കം ചെയ്യാൻ പാടില്ല എന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ തമിഴ്നാട് ഹൈക്കോടതിയുടെ മദ്രാസ് ബെഞ്ച് മഞ്ഞക്കൊന്ന പോലുള്ള കളകൾ…
Read Moreഅധിനിവേശ സസ്യങ്ങളെ വനത്തില്‍ നിന്ന് മുറിച്ച് മാറ്റണം : വിജിൽ ഇന്ത്യ മൂവ്മെൻ്റ്
konnivartha.com: വനഭൂമിയോട് ചേർന്ന് 50 ഹെക്ടർ സ്ഥലത്ത് യൂക്കാലി മരങ്ങൾ നട്ടുവളർത്താനുള്ള ഉത്തരവ് പിൻവലിക്കണമെന്നും, വനത്തിന്‍റെ സ്വാഭാവിക പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നവിദേശ സസ്യങ്ങളായ യൂക്കാലി, അക്കേഷ്യ, സെന്ന, ഗ്രാൻ്റിസ് തുടങ്ങിയ മരങ്ങൾ കാടിനുള്ളിൽ നിന്നും ഉടൻ മുറിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് കേരള മുഖ്യമന്ത്രിക്കും വനം വകുപ്പ്മന്ത്രിക്കും നിവേദനം നൽകിയതായി പത്തനംതിട്ട ജില്ലാകൺവീനർ സലിൽ വയലാത്തല അറിയിച്ചു . കാടിനുള്ളില്‍ യൂക്കാലി മരങ്ങള്‍ നടാനുള്ള ഉത്തരവ് മരവിപ്പിച്ചതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍.കേരള വനം വികസന കോര്‍പ്പറേഷന്‍ എംഡിയോട് വിശദീകരണം തേടിയെന്നും വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.യൂക്കാലി ഉള്‍പ്പടെയുള്ള അധിനിവേശ സസ്യങ്ങള്‍ വനത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാനുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വനം മന്ത്രി വ്യക്തമാക്കി
Read Moreതേക്ക് മരങ്ങളില്‍ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി:ദേഹത്ത് വീണാല്‍ ചൊറിച്ചില്‍
konnivartha.com: കേരളത്തിലെ വനം ഡിവിഷനുകളിലെ തേക്കു പ്ലാന്റേഷനുകളിൽ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി. കോന്നി ,റാന്നി മേഖലകളിലെ തേക്ക് മരങ്ങളില്‍ ആണ് പുഴുശല്യം കൂടിയത് . ചൂട് കൂടുന്ന അവസ്ഥയില്‍ ആണ് പുഴുക്കളുടെ ശല്യം കൂടുന്നത് .മെയ് മാസങ്ങളിലാണ് ഇലതീനിപ്പുഴുക്കൾ തേക്കുകളെ ബാധിക്കുന്നത് തേക്കിന്‍റെ തളിരിലകൾ തിന്നു നശിപ്പിക്കുന്നതിലൂടെ ചില മരങ്ങള്‍ ഉണങ്ങി വനം വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നതായാണ് അറിയുന്നത് . ഈ പുഴുക്കള്‍ കൂട്ടമായി തളിര്‍ ഇലകള്‍ തിന്നു നശിപ്പിക്കുന്നു .ഇങ്ങനെ ഉണങ്ങിയ നിരവധി മരങ്ങള്‍ കോന്നി അരുവാപ്പുലം തേക്ക് തോട്ടത്തില്‍ കാണാന്‍ കഴിയും . കൂടുകെട്ടി ഇലകൾ പൂർണ്ണമായി തിന്നു തീർക്കുകയും പിന്നാലെ വലയിലൂടെ താഴേക്ക് ഊർന്നിറങ്ങി പരിസരമാകെ പടരുകയും ചെയ്യുന്ന പുഴുക്കളാണിത്. പുഴുക്കൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിയുകയും തടിക്കുകയും ചെയ്യും. രാവിലെ ആണ് പുഴുക്കളുടെ ശല്യം ഏറെ ഉള്ളത് . ഇരുചക്ര വാഹനത്തിലെ യാത്രികര്‍…
Read Moreജാഗ്രതാ നിര്‍ദേശം :വനം വകുപ്പ് നേതൃത്വത്തില്‍ തണ്ണിത്തോട് സൈൻ ബോർഡ് സ്ഥാപിച്ചു
konnivartha.com: വേനൽ കടുത്തതോടെ കോന്നി തണ്ണിത്തോട് റോഡ് മുറിച്ചു കടന്ന് മുണ്ടോമുഴി ഭാഗത്ത് കല്ലാറിൽ പകലും രാത്രിയിലും കാട്ടാന കൂട്ടം എത്തുന്നത് കണക്കിലെടുത്ത് തണ്ണിത്തോട് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഡിജിറ്റൽ സൈൻ ബോർഡ് സ്ഥാപിച്ചു. കാട്ടാനകൾ വെള്ളം കുടിക്കാനായി കല്ലാറിലേക്ക് പ്രവേശിക്കുന്ന പ്രധാന ആന താരകൾ മുണ്ടോമുഴി ഫോറസ്റ്റ് സ്റ്റേഷൻ മുതൽ ഇലവുങ്കൽ വരെയാണ്. വേനൽ കടുത്തതോടുകൂടി കാട്ടിനുള്ളിൽ വെള്ളം വറ്റിയതോടെ വന്യമൃഗങ്ങളുടെ ഏക ആശയമാണ് കല്ലാറ്. ഇപ്പോൾ ദിവസവും പകലും രാത്രിയും നിരവധി തവണ ആന റോഡ് ക്രോസ് ചെയ്ത് കല്ലാറിൽ എത്തുന്നുണ്ട്. നാളിതുവരെ അവ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല എങ്കിലും യാത്രക്കാർ പെട്ടെന്ന് ആനയെ കണ്ട് പേടിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് ഒഴുവാക്കാനായി റാന്നി ഡി എഫ് ഒ കെ.ജയകുമാർ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇവിടെ സൈൻ…
Read Moreകോന്നി വകയാറില്‍ വാഹനമിടിച്ച് പെരുമ്പാമ്പ് ചത്തു
konnivartha.com : കോന്നി വകയാര്‍ എസ് ബി ഐയ്ക്ക് സമീപം റോഡില്‍ വാഹനം ഇടിച്ചു പെരുമ്പാമ്പ് ചത്തു . ചത്ത പാമ്പിനെ വഴി അരുകില്‍ എടുത്തു ഇട്ടു വാഹനയാത്രികര്‍ കടന്നു പോയി . രണ്ടു ദിവസം മുന്നേ ആണ് സംഭവം . ദുര്‍ഗന്ധം വമിച്ചതോടെ ആണ് സമീപ വാസികള്‍ സംഭവം അറിഞ്ഞത് . വയല്‍ ഭാഗത്ത് നിന്നും ആണ് പെരുമ്പാമ്പ് റോഡിലേക്ക് ഇഴഞ്ഞ് വന്നത് എന്ന് നാട്ടുകാര്‍ സംശയിക്കുന്നു . വലിയ ഏതോ വാഹനം ആണ് പെരുമ്പാമ്പിന്‍റെ മുകളിലൂടെ കയറിയത് . വാഹനം പെട്ടെന്ന് നിര്‍ത്തിയ പാടുകള്‍ റോഡില്‍ ഉണ്ട് . ചത്ത പാമ്പിനെ റോഡില്‍ നിന്നും മാറ്റി റോഡു അരുകില്‍ ഉപേക്ഷിച്ചാണ് ഇവര്‍ പോയത് എന്ന് നാട്ടുകാര്‍ പറയുന്നു . നിയമക്കുരുക്ക് പേടിച്ച് ആരും തന്നെ വനപാലകരെ വിവരം അറിയിച്ചിട്ടില്ല .
Read Moreകാട്ടുതീ- പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
സംസ്ഥാനത്ത് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ വനം വകുപ്പ് ഊർജിതമാക്കിയതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ, റേയ്ഞ്ച്, ഡിവിഷൻ, സർക്കിൾ തലങ്ങളിൽ ഫയർ മാനേജ്മെന്റ് പ്ലാനുകൾ തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. സർക്കിൾ തല ഫയർ മാനേജ്മെന്റ് പ്ലാനുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ കാട്ടുതീ പ്രതിരോധിക്കാനായി സ്റ്റേറ്റ് ഫയർ മാനേജ്മെന്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. കാട്ടുതീ ഉണ്ടായാൽ വിവിധ തലങ്ങളിൽ അനുവർത്തിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഒരു സ്റ്റേറ്റ് ആക്ഷൻ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. കാട്ടുതീ സാധ്യത കൂടിയ പ്രദേശങ്ങൾ കണ്ടെത്തി ഇതിനോടകം കൺട്രോൾ ബർണിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. ഫയർ ഗ്യാങ്ങുകൾ, ഫയർ വാച്ചർമാർ, വി.എസ്.എസ്, ഇ.ഡി.സി അംഗങ്ങൾ, ഫയർ വാച്ചർമാർ എന്നിവയിൽ 3000-ത്തിൽ പരം പേരെ കാട്ടുതീ നിരീക്ഷണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം 1120…
Read More