Konnivartha.com :കോന്നി അച്ചൻകോവിൽ വനപാതയിൽ തുറ ഭാഗത്ത് കാട്ടാന ഒരാളെ ചവിട്ടി കൊന്നു.കോന്നി വനം ഡിവിഷന്റെ ഭാഗമായ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം .ചെമ്പരുവി കടമ്പുപാറ കച്ചിറ അമ്പലത്തിന് സമീപമാണ് സംഭവം.കഴിഞ്ഞ കുറെ നാളായി ചെമ്പനരുവിയിൽ കഴിയുന്ന മാനസിക ആസ്വാസ്ഥ്യം ഉള്ള 50 വയസുള്ള ഒരാളാണ് കൊല്ലപ്പെട്ടത് പോലീസ്, വനം ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു.തുറയ്ക്കും കൂട്ട്മൂക്കിനും ഇടയിലാണ് സംഭവം. ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഇന്നലെയും,ഒരുമാസം മുൻപും ബൈക്ക് യാത്രികർക്ക് ഈ റോഡിൽ ഗുരുതരമായ പരിക്കേറ്റിരുന്നു.നിരവധി വീടുകൾ ഉള്ളതും, അച്ചൻകോവിൽ ക്ഷേത്രത്തിലേക്കുമുള്ള പാതയാണ് ഇത്. കോന്നി കല്ലേലി കടിയാർ ഭാഗം കഴിഞ്ഞാൽ കാട്ടാനയുടെ ശല്യം രൂക്ഷമാണ്.ഈ വന പാതയിലൂടെ ഉള്ള സഞ്ചാരം വനം വകുപ്പ് വാക്കാൽ തടഞ്ഞിട്ടുണ്ട്. കുറച്ചു ദിവങ്ങളായി അച്ചന്കോവില് പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിട്ടുണ്ട്. വാഹനങ്ങള് കടന്നുപോകുന്ന…
Read Moreടാഗ്: kallely
കല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്മ്മവും 28 ന്
konnivartha.com : പിതൃക്കളുടെ ഓര്മ്മയുമായി ഒരു കര്ക്കടക വാവ് കൂടി എത്തുന്നു. മണ്മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്മ്മകളുണര്ത്തി അവരുടെ ആത്മാക്കള്ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും പർണ്ണ ശാല പൂജയും ജൂലൈ 28 ന് നടക്കും. കര്ക്കടകവാവ് ബലിതര്പ്പണത്തിന്റെ ഒരുക്കങ്ങള് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവിലും സ്നാന ഘട്ടമായ അച്ചന്കോവില് നദിക്കരയിലും പൂര്ത്തിയായി. കല്ലേലി ഊരാളി അപ്പൂപ്പന് കാവിലെ ഈ വര്ഷത്തെ കര്ക്കടക വാവ് ഊട്ടിനും ,പിതൃ പൂജക്കും,വാവ് ബലിയ്ക്കും ജൂലൈ 28 ന് വെളുപ്പിനെ 5 മണി മുതല് തുടക്കം കുറിക്കും. പുണ്യ നദിയായ അച്ചന്കോവിലെ സ്നാന ഘട്ടത്തില്…
Read Moreവനം വകുപ്പ് തടസം: അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേയുടെ കാത്തിരിപ്പ് നീളും
konnivartha.com : കോന്നി ∙ അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കാത്തിരിപ്പ് നീളും. പാതയുടെ 50 കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കടന്നു പോകുന്നതാണ് നിലവിലെ വെല്ലുവിളി. അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കിഫ്ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ ചെലവിലാണ് അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡ് പുനർനിർമിക്കാൻ അനുമതിയായിട്ടുള്ളത്. നിലവിലുള്ള അച്ചൻകോവിൽ – കല്ലേലി – കോന്നി – തണ്ണിത്തോട് – ചിറ്റാർ പാതയാണ് പ്ലാപ്പള്ളി വരെ നീളുന്നത്. കൊല്ലം ജില്ലയിലെ അച്ചൻകോവിലും അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലൂടെയാകും റോഡ് കടന്നു പോകുക.മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ക്കാലത്ത് കേരള തമിഴ് നാട് അതിർത്ഥിയായ അച്ചൻകോവിൽ മേക്കര – പംബ്ലി ഭാഗത്ത് നിന്നും തുടങ്ങിഗവി വണ്ടി പെരിയാർ കുമളി കമ്പം, തേനി വഴി കൊടൈക്കാനാൽ പാതയായി ഇതിനെ മാറ്റാൻ…
Read Moreകല്ലേലി ചെക്ക് പോസ്റ്റിനു സമീപം മരങ്ങൾ ഒടിഞ്ഞു വീണു :14 പോസ്റ്റ് ഒടിഞ്ഞു
Konnivartha. Com :ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ കല്ലേലി ചെക്ക് പോസ്റ്റിനു സമീപവും അരുവാപ്പുലത്തും വ്യാപകമായി മരങ്ങൾ ഒടിഞ്ഞു റോഡിൽ വീണു. കൊക്കാത്തോടിന് ഉള്ള 11 കെ വി ലൈനിനു മുകളിൽ മരങ്ങൾ വീണു 14 ഇലക്ട്രിക്ക് പോസ്റ്റുകൾ ഒടിഞ്ഞു. കല്ലേലി വനം ചെക്ക് പോസ്റ്റിനു സമീപം 4 മരങ്ങൾ റോഡിൽ വീണു. ഏറെക്കുറെ മരങ്ങൾ അഗ്നി ശമന വിഭാഗം മുറിച്ചു മാറ്റി. ഒരു മരം വെളുപ്പിനെ വീണു. കോന്നി മേഖലയിൽ ശക്തമായ മഴയും കാറ്റും ഇടിയുമാണ് ഇന്നലെ വൈകിട്ട് ഉണ്ടായത്.മഴയത്ത് മണ്ണ് കുതിർന്നതിനാൽ വലിയ തേക്ക് മരങ്ങൾ ആണ് വ്യാപകമായി നിലം പൊത്തിയത്. മഴ പെയ്തു ഇലകളിൽ ഭാരം കൂടിയതോടെ തേക്ക് മരങ്ങൾ കടപുഴക്കി. ബുധനാഴ്ച്ച പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖാപിച്ചിട്ടുണ്ട്.
Read Moreഅച്ചൻകോവിൽ-കല്ലേലി -കോന്നി പ്ലാപ്പള്ളി റോഡ് :ബി എം &ബി. സി സാങ്കേതിക വിദ്യയിൽ പുനർനിർമ്മിക്കും
Konnivartha. Com :അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് 3 റീച്ചുകളിലാണ് പുനർനിർമ്മാണം. തണ്ണിത്തോട് -ചിറ്റാർ ആദ്യ റീച്ച് 5.9 കിലോമീറ്ററാണ്.3.80 കിലോമീറ്റർ ദൂരത്തിൽ ഉറുമ്പിനി -വാലുപാറ റോഡ് രണ്ടാം റീച്ചും സീതത്തോട് പാലമാണ് മൂന്നാം റീച്ചിൽ ഉൾപ്പെടുന്നത്. വനത്തിൽ കൂടി കടന്നു പോകുന്ന ഭാഗങ്ങളിൽ റോഡിന് വീതി കൂട്ടി നിർമ്മിക്കേണ്ടതുണ്ട്. അച്ചൻകോവിൽ-കല്ലേലി, തണ്ണിത്തോട് – ചിറ്റാർ ഭാഗങ്ങളിൽ വനം വകുപ്പ് അനുമതിയോടെയാണ് നിർമ്മാണം നടത്തുന്നത്. സീതത്തോട് പാലം ഉൾപ്പടെ വനേതര മേഖലയിലെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കാൻ കഴിയും. 10 മുതൽ 12 മീറ്റർ വരെ വീതിയിലാവും റോഡ് നിർമ്മിക്കുക. .ബി.എം &ബി. സി സാങ്കേതിക വിദ്യയിലാണ് റോഡ് നിർമ്മിക്കുക. കേരള സംസ്ഥാന റോഡ് ഫണ്ട് ബോർഡിൻ്റെ (കെ.ആർ.എഫ്.ബി) ചുമതലയിലാണ് റോഡ് നിർമ്മാണം നടത്തുന്നത്. ജില്ലയിലെ പ്രധാന റോഡായി അച്ചൻകോവിൽ- പ്ലാപ്പള്ളി മാറും. സീതത്തോട് പാലവും…
Read Moreകോന്നി കല്ലേലിയെ വിറപ്പിക്കുന്ന കാട്ടു കൊമ്പന്റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു
കോന്നി കല്ലേലിയെ വിറപ്പിക്കുന്ന കാട്ടു കൊമ്പന്റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു KONNIVARTHA.COM : ഏറെ നാളുകളായി കോന്നി കല്ലേലി മേഖലയില് രാവും പകലും പരാക്രമം നടത്തി വിലസ്സുന്ന കാട്ടു കൊമ്പന്റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു . കല്ലേലിയില് തൊഴിലാളികള് താമസിക്കുന്ന ലയത്തിന് തൊട്ട് അടുത്ത് കൈത കൃഷിയിടത്തില് ആണ് കാട്ടാന നിലയുറപ്പിച്ചത് . ഏതാനും ആഴ്ച മുന്നേ ബൈക്ക് യാത്രികന് നേരെ ആക്രമണം നടന്നിരുന്നു . ബൈക്ക് അടിച്ചു തകര്ത്തു . വയക്കര ഭാഗത്ത് ഏതാനും മാസമായി ഇവന് ഉണ്ട് . രാവിലെ 7 മണിയോട് കൂടി ഇത് വഴി വന്ന വീട്ടമ്മ ആണ് കാട്ടു കൊമ്പനെ കണ്ടതും വീഡിയോ എടുത്തതും . ഏറെ നേരം ഇവന് ഇവിടെ ചിലവഴിച്ചു . പൊടി മണ്ണ് ദേഹത്ത് ഇടുന്ന ആനയെ ആണ് വീട്ടമ്മ കണ്ടത് . വീട്ടമ്മയുടെ സാന്നിധ്യം…
Read Moreകല്ലേലിയിൽ കാട്ടാനയുടെ ആക്രമണം :ഒരാൾക്ക് പരിക്ക്, ബൈക്ക് തകർത്തു
Konnivartha :കോന്നി കല്ലേലി റോഡിൽ കാട്ടാനയുടെ ആക്രമണം. ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. ബൈക്കും ആന തകർത്തു. വകയാർ നടുവിലത്തു ബെനടിക്ട് ജോർജ്(43) നാണ് പരിക്ക് പറ്റിയത്. വകയാറിലെ വീട്ടിൽ നിന്നും കൊക്കാത്തോട്ടിൽ ടാപ്പിഗിന് പോയതാണ്. കല്ലേലി മേസ്തിരി കാനയുടെ സമീപത്തു വെച്ചു കൊമ്പനാനയുടെ മുന്നിൽ പെട്ടു. ആന ബൈക്ക് ഇടിച്ചു കളഞ്ഞതോടെ ബെനടിക്ട് റോഡിൽ വീണു. ഇയാളുടെ മുകളിലൂടെ ആന അച്ഛൻകോവിൽ ആറ്റിൽ ചാടി വനത്തിൽ കയറി. പരിക്ക് പറ്റിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read Moreകല്ലേലി വയക്കരയിലെ “ഒറ്റയാനെ” സ്നേഹപൂര്വ്വം ഒന്ന് മെരുക്കണം
“കോന്നി വാര്ത്ത ഡോട്ട് കോം ” ഞായറാഴ്ച കണ്ണാടി” അരുവാപ്പുലം കല്ലേലി വയക്കരയിലെ “ഒറ്റയാനെ” ഒന്ന് മെരുക്കണം അഗ്നി ആഗ്നസ് @കോന്നി വാര്ത്ത ഡോട്ട് കോം കോന്നി വാര്ത്ത ഡോട്ട് കോം : കാട്ടാനകളെ വാരികുഴിയില് അകപ്പെടുത്തികുഴി ഇടിച്ച് വക്ക വടം കൊണ്ട് വരിഞ്ഞു മുറുക്കി ഇടവും വലവും താപ്പാനകളുടെ അകമ്പടിയോടെ ആചാര അനുഷ്ഠാനത്തോടെ കോന്നി ആന കൂട്ടിലെ കമ്പക കൂട്ടില് അടച്ച് കാര വടിയുടെ ബലത്തില് ആനച്ചട്ടം പടിപ്പിച്ച് നാട്ടാനയായി പരിവര്ത്തനം ചെയ്യിക്കുന്ന കോന്നിക്കാരുടെ ആന പരിശീലന മുറകള് ഒന്നും തന്നെ ഈ കാട്ടു കൊമ്പന്റെ അടുത്തു ചിലവാകുന്നില്ല . കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴിയിലെ കല്ലേലി വയക്കരയില് ഒറ്റയാന് വിലസാന് തുടങ്ങിയിട്ട് കാലം കുറെയായി . രാത്രി യാമങ്ങളില് കാടിറങ്ങി വരുന്ന ഈ ഒറ്റയാന് മുന്നില് വൃക്ഷ ലതാതികള് തല കുനിക്കുന്നു .…
Read More