കോന്നി മെഡിക്കല്‍ കോളജിലെ എംഎല്‍എ സംഗമം ഉദ്ഘാടന ഒരുക്കങ്ങള്‍ക്കുള്ള ചര്‍ച്ചാവേദിയായി മാറി. സിസിടിവി സിസ്റ്റവും, പിഎ സിസ്റ്റവും കമ്മീഷന്‍ ചെയ്യാനാണ് റാന്നി എംഎല്‍എ രാജു ഏബ്രഹാമും, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും മെഡിക്കല്‍ കോളജിലെത്തിയത്. മെഡിക്കല്‍ കോളജ് ഉദ്ഘാടന പ്രവര്‍ത്തനവുമായി ഓടി നടക്കുന്ന കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാര്‍ കൂടി ആയപ്പോള്‍ എംഎല്‍എമാര്‍ മൂന്നു പേരായി. മെഡിക്കല്‍ കോളജ് നോക്കിക്കണ്ട എംഎല്‍എമാരുടെ ചര്‍ച്ചയും ഉദ്ഘാടനത്തെക്കുറിച്ചായി. ഓണ്‍ലൈന്‍ ഉദ്ഘാടനവും, യോഗത്തിന്റെ സംഘാടനവും സംബന്ധിച്ച് രണ്ട് എംഎല്‍എമാരും കോന്നി എംഎല്‍എയുമായി വിശദമായി ചര്‍ച്ചനടത്തുകയും, നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ഒരു കുറവും വരാതിരിക്കാന്‍ കോന്നി എംഎല്‍എയുടെ പൂര്‍ണ സമയ സാന്നിധ്യം ഇനിയുള്ള ദിവസങ്ങളില്‍ മെഡിക്കല്‍ കോളജില്‍ തന്നെ ഉണ്ടാകണമെന്ന ഉപദേശവും അവര്‍ നല്‍കി. ജില്ലയിലെ തന്നെ മുതിര്‍ന്ന ജനപ്രതിനിധികളുടെ സാന്നിധ്യവും, പിന്‍തുണയും തനിക്കു വളരെയധികം…
Read More