konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കോന്നി ടൗണിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനാ മാസാചരണത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനവും കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ജി.സന്തോഷ് നിർവഹിച്ചു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്. മുരളിമോഹൻ, എസ്. കൃഷ്ണകുമാർ , ഇ.ജെ. വർഗീസ്, ബി.ശശിധരൻ നായർ ,ജി.രാജൻ , അഞ്ജിത . എസ് എന്നിവർ സംസാരിച്ചു. പുസ്തകക്കൂട്ടിലേക്ക് ജി. സന്തോഷ്, എസ്. കൃഷ്ണകുമാർ എന്നിവർ പുസ്തകം നൽകി.
Read Moreടാഗ്: In Konni
കോന്നിയില്‍ വ്യാപാരിയെ കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
konnivartha.com : കോന്നിയില്‍ ബേക്കറി വ്യാപാരിയെ കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കോന്നി പഞ്ചായത്ത് ഓഫീസിനു സമീപം കിച്ചൂസ് ബേക്കറി കട ഉടമ (സതീഷ് (അമ്പിളി 47)യേയാണ് കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . കോന്നി മങ്ങാരം മംഗലത്തു വീട്ടിൽ സതീഷ് വർഷങ്ങളായി ഇവിടെ കട നടത്തുന്നു . കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു
Read Moreകോന്നിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു
konnivartha.com : കോന്നി സെന്‍ട്രല്‍ – ആനക്കൂട് റോഡില്‍ കാര്‍ നിയന്ത്രണം വിട്ടു മറഞ്ഞു . സമീപത്തെ മതില്‍ ഇടിച്ചാണ് കാര്‍ കാരണം മറിഞ്ഞത് . കോന്നി അഗ്നിശമന വിഭാഗം എത്തി കാര്‍ ഉയര്‍ത്തി .ഊട്ടുപാറ നിവാസികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത് . ഭോപാലിലെ പള്ളി വികാരിയുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത് . പൂങ്കാവ് ഭാഗത്ത് നിന്നും കോന്നിയിലേക്ക് വന്ന കാര്‍ ആണ് മുസ്ലീം പള്ളിയ്ക്ക് സമീപം മറിഞ്ഞത് . സമീപത്തെ മതിലില്‍ ഇടിച്ചു കരണം മറിഞ്ഞു . കാറില്‍ നാല് പേര് ഉണ്ടായിരുന്നു .ചെറിയ പരിക്ക് മാത്രം ആണ് ഉണ്ടായത് .ഡ്രൈവര്‍ ഉറങ്ങി പോയത് ആണെന്ന് കരുതുന്നു .
Read Moreകോന്നിയിൽ പൈപ്പ് വെള്ളത്തിന് ഒപ്പം വരുന്നത് ടാറും ചെളിയും
മനോജ് പുളിവേലില്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നഗരത്തിൽ പുനലൂർ മൂവാറ്റുപുഴ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വാട്ടർ അഥോറിറ്റി പൈപ്പ് ലൈനുകൾ ഇളക്കി മാറ്റിയതിന് ശേഷം ജല വിതരണ ടാപ്പുകൾ തുറന്നാൽ വെള്ളത്തിനോപ്പം പുറത്ത് വരുന്നത് ടാറും കല്ലുകളും മാത്രം.ടാർ ഉരുകിയ നിലയിലാണ് പുറത്തേക്ക് ഒഴുകുന്നത്.ഇത് മൂലം ജല വിതരണം മുടങ്ങുന്നതിനും കാരണമാകുന്നുണ്ട്. ടാർ ഉരുകി വരുന്ന വെള്ളം ഉപയോഗിക്കുന്നത് മൂലം ജനങ്ങൾക്ക് ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നിനും ഇടയാകുമെന്നും നാട്ടുകാർ പറയുന്നു.കോന്നി നഗരത്തിലെ പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.
Read Moreകോന്നിയില്‍ നദീ തീരത്ത് ഒളിപ്പിച്ചു വച്ചിരുന്ന 140 ലിറ്റർ കോട പിടികൂടി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇളകൊള്ളൂരിൽ അച്ചന്‍ കോവില്‍ ആറ്റു തീരത്തെ കാട്ടില്‍ ഒളിപ്പിച്ചു വച്ചിരുന്ന 140 ലിറ്റർ കോട കോന്നി എക്സൈസ് റേഞ്ച് പാർട്ടി പിടികൂടി. നാലു കന്നാസുകളിലായി ആറ്റുപുറമ്പോക്കിലെ ചെറിയ കാട്ടിലാണ് കോട സൂക്ഷിച്ചിരുന്നത്. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല . പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പ് , സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ് എച്ച് . അനൂപ് കെ.എസ്. രാഹുൽ വി.എസ്. എന്നിവർ റെയ്ഡിൽ പങ്കെടുത്തു.ഇളകൊള്ളൂർ മേഖലയിൽ കാറിലും, ബൈക്കിലുമായി വ്യാജ മദ്യം വീടുകളിൽ എത്തിച്ചു വിൽപ്പന സജീവമെന്ന് പരാതി കിട്ടിയതായുംഎക്‌സൈസ് സംഘം പറഞ്ഞു
Read Moreകോന്നിയില്‍ കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാര്‍ഥികളെ പുറത്താക്കി
കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് ഔദ്യോധിക സ്ഥാനാര്‍ഥിക്കു എതിരെ മല്‍സരിക്കുന്ന റിബല്‍ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കി . രണ്ടാം വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഷീജ എബ്രഹാമിനെയും അഞ്ചാം വാര്‍ഡില്‍ മല്‍സരിക്കുന്ന റോജി ബേബിയെയും കോണ്‍ഗ്രസ്സിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ജില്ലാ കമ്മറ്റി പുറത്താക്കിയതായി കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്‍റ് എസ്സ് സന്തോഷ് കുമാര്‍ അറിയിച്ചു
Read More