കോന്നിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

Spread the love

 

konnivartha.com : കോന്നി സെന്‍ട്രല്‍ – ആനക്കൂട് റോഡില്‍ കാര്‍ നിയന്ത്രണം വിട്ടു മറഞ്ഞു . സമീപത്തെ മതില്‍ ഇടിച്ചാണ് കാര്‍ കാരണം മറിഞ്ഞത് . കോന്നി അഗ്നിശമന വിഭാഗം എത്തി കാര്‍ ഉയര്‍ത്തി .ഊട്ടുപാറ നിവാസികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത് . ഭോപാലിലെ പള്ളി വികാരിയുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത് .

 

പൂങ്കാവ് ഭാഗത്ത്‌ നിന്നും കോന്നിയിലേക്ക് വന്ന കാര്‍ ആണ് മുസ്ലീം പള്ളിയ്ക്ക് സമീപം മറിഞ്ഞത് . സമീപത്തെ മതിലില്‍ ഇടിച്ചു കരണം മറിഞ്ഞു . കാറില്‍ നാല് പേര് ഉണ്ടായിരുന്നു .ചെറിയ പരിക്ക് മാത്രം ആണ് ഉണ്ടായത് .ഡ്രൈവര്‍ ഉറങ്ങി പോയത് ആണെന്ന് കരുതുന്നു .

error: Content is protected !!