കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടൽ; മലയാളി യുവാവ് മരിച്ചു

  ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട സഞ്ചാരി ഇടുക്കി വെള്ളത്തൂവൽ കമ്പിളിക്കണ്ടം പൂവത്തിങ്കൽ വീട്ടിൽ അമൽ മോഹൻ(34) മരിച്ചു. എത്രയും വേഗം നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇടപെട്ടിട്ടുണ്ടെന്ന് നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. നോർക്കയുടെ ന്യൂഡൽഹിയിലെ എൻആർകെ ഡെവലപ്മെന്റ് ഓഫീസാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേദാർനാഥിൽ നിന്നു മൃതദേഹം ഹെലികോപ്ടറിൽ ജോഷിമഠിൽ എത്തിച്ചു. ജോഷിമഠ് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി എംബാം ചെയ്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം ശൂരനാട് തെക്ക് അമ്പാടിയിൽ വിഷ്ണു ജി നായരാണ് അമലിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും അടിയന്തര എയർലിഫ്റ്റിംഗ് വേണമെന്നുമുള്ള വിവരം വെള്ളിയാഴ്ച വൈകിട്ട് അധികൃതരെ അറിയിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായി അമൽ മരണപ്പെടുകയായിരുന്നു.

Read More

നീലക്കുറിഞ്ഞി പഠനോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി

  konnivartha.com: വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവും അനുഭവങ്ങളും പകര്‍ന്നു നല്‍കിയ ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് സമാപനം. ലോക ജൈവവൈവിധ്യ ദിനചാരണത്തോടനുബന്ധിച്ചു അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ത്രിദിന ക്യാമ്പില്‍ 14 ജില്ലകളില്‍ നിന്നുള്ള 59 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ അടിമാലി, മൂന്നാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനോത്സവം സംഘടിപ്പിച്ചത്. പ്രകൃതി സൗഹൃദ ചിത്ര രചന, ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം സംബന്ധിച്ച് പരിസ്ഥിതി ഗവേഷകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ സെക്ഷനുകള്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ലച്ച്മി എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളിലെ ഫീല്‍ഡ് സന്ദര്‍ശനം, ഗ്രൂപ്പ് ചര്‍ച്ചകള്‍, കലാപരിപാടികള്‍ തുടങ്ങിയവ പഠനോത്സവം മികവുറ്റതാക്കി. പഠനോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ഗ്രീന്‍ അംബാസിഡര്‍മാരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഹരിതകേരളം മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്യാമ്പിന്റെ സമാപന ദിവസം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.ജോമി അഗസ്റ്റിന്‍ വിദ്യാര്‍ഥികള്‍ക്കായി…

Read More

കോട്ടയം, ഇടുക്കി ,പത്തനംതിട്ട: രാത്രിയാത്രാ നിരോധനം 23 വരെ തുടരും

  konnivartha.com: പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള രാത്രിയാത്രകള്‍ക്കുള്ള വിലക്ക് 23 വരെ തുടരും. കോട്ടയം, ഇടുക്കി ജില്ലകളിലും മലയോരമേഖലകളിലേക്കുള്ള യാത്രയ്ക്ക് വിലക്കുണ്ട്. രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് യാത്രാ വിലക്ക്. അതേസമയം ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ഔദ്യോഗിക യാത്രകള്‍ക്ക് വിലക്ക് ബാധകമല്ല. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും അപകടങ്ങള്‍ ഉണ്ടാകാം. ഈ ദുരന്ത സാധ്യതകള്‍ ഒഴിവാക്കാനാണ് രാത്രി യാത്രാ നിരോധനം. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും 23 വരെ നിരോധിച്ചിട്ടുണ്ട്

Read More

മഴ സാധ്യത : (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ)

  konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, and Thrissur districts of Kerala.

Read More

ഇരവികുളം : വരയാടുകളെ കാണാൻ സന്ദർശകപ്രവാഹം

  konnivartha.com : ഇരവികുളം ദേശീയോദ്യാനത്തില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി.വരയാടുകളുടെ പ്രജനനകാലമായതിനാൽ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറന്നതോടെ പാര്‍ക്കിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്.ജനുവരി അവസാനത്തോടെ അടച്ചിട്ട പാര്‍ക്ക് ഏപ്രില്‍ 1 മുതലാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും അടച്ചിടാറുണ്ട്‌ . 115 വരയാടിൻ കുട്ടികളാണ് ഇത്തവണ പുതിയതായി പിറന്നത്. കുട്ടികളെ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമാണ് സഞ്ചാരികള്‍ പാര്‍ക്കില്‍ എത്തുന്നത്.രാവിലെ 8 മുതല്‍ 4 വരെയാണ് പ്രവേശന സമയം. കേരളത്തിലെ വിനോദസ‍ഞ്ചാരകേന്ദ്രങ്ങളിൽ പ്രസിദ്ധമായ സ്ഥലമാണ് മൂന്നാർ. ഇവിടത്തെ സുഖകരമായ കാലാവസ്ഥയിൽ ആകൃഷ്ടരായി നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ വിദേശികൾ ഇവിടം താവളമാക്കിയിരുന്നു. മൂന്നാറിന്റെ ഭാ​ഗമാണ് പരിസ്ഥിതി പ്രാധാന്യമേറെയുളള ജൈവമണ്ഡലമായ ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം.…

Read More

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി )

  തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യുന മർദ്ദം തുടർന്ന് തെക്ക് പടിഞ്ഞാറു ദിശ മാറി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴ സാധ്യത പ്രവചിക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Read More

കൈക്കൂലി:   പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി

  ഇടുക്കിഏലപ്പാറയിൽ കരാറുകാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാനാണ് പിടിയിലായത്. കമ്മ്യൂണിറ്റി ഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് ബിൽ മാറി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിടെയായിരുന്നു അറസ്റ്റ് ഏലപ്പാറ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ മെയിന്റനൻസ് വർക്ക് എടുത്തിരുന്ന കരാറുകാരിയോട് ആണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്. 4 ലക്ഷം രൂപയുടെ ബില്ല് മാറി നൽകണമെങ്കിൽ കരാർ തുകയുടെ 1 ശതമാനം കൈക്കൂലിയായി നൽകണം. കൂടാതെ കരാറുകാരി മുൻപ് ചെയ്ത വർക്കുകളിൽ ബില്ലു മാറിയ 9 ലക്ഷം രൂപയുടെ കമ്മീഷനും. ഇത് ഉൾപ്പെടെയായിരുന്നു പതിനായിരം രൂപ ആവശ്യപ്പെട്ടത്.എന്നാൽ പണം നൽകാൻ കരാറുകാരി തയ്യാറായില്ല. തുടർന്ന് ഇന്ന് വീണ്ടും പഞ്ചായത്ത് സെക്രട്ടറി കരാറുകാരിയെ ഫോണിൽ വിളിച്ച് പണം എത്രയും വേഗം എത്തിക്കണമെന്ന് അറിയിച്ചു. ഇതോടെയാണ് കരാറുകാരി വിജിലൻസിൽ പരാതി…

Read More

കള്ളിപ്പാറ മലയിൽ നീലക്കുറിഞ്ഞി പൂത്തു

  konnivartha.com : ക​ള്ളി​പ്പാ​റ മ​ല​നി​ര​ക​ളെ നീ​ല​പ്പ​ട്ട​ണി​യി​ച്ച് വീ​ണ്ടു​മൊ​രു നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്തം. ത​മി​ഴ്‌​നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളി​പ്പാ​റ മ​ല​നി​ര​ക​ളി​ലാ​ണ് നീ​ല​ക്കു​റി​ഞ്ഞി പൂ​ത്ത​ത്. ശാ​ന്ത​ൻ​പാ​റ​യി​ൽ​നി​ന്ന് മൂ​ന്നാ​ർ-​തേ​ക്ക​ടി സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ ആ​റ് കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ ക​ള്ളി​പ്പാ​റ​യി​ലെ​ത്താം. ഇ​വി​ടെ​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മ​ല​ക​യ​റി​യാ​ൽ നീ​ല​വ​സ​ന്ത​ത്തി​ന്റെ വ​ർ​ണ​ക്കാ​ഴ്ച​ക​ൾ കാ​ണാം. ഒ​പ്പം ച​തു​രം​ഗ​പ്പാ​റ​യു​ടെ​യും കാ​റ്റാ​ടി​പ്പാ​റ​യു​ടെ​യും വി​ദൂ​ര​ദൃ​ശ്യ​ങ്ങ​ളും ക​ൺ​മു​ന്നി​ൽ തെ​ളി​യും. 2020ൽ ​ശാ​ന്ത​ൻ​പാ​റ​യി​ലെ തോ​ണ്ടി​മ​ല​യി​ലും നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തി​രു​ന്നു. കോ​വി​ഡ് കാ​ല​വും പ്ര​ള​യ​വു​മെ​ല്ലാം സ​ഞ്ചാ​രി​ക​ളി​ൽ​നി​ന്ന് മ​റ​ച്ചു​പി​ടി​ച്ച ഇ​ടു​ക്കി​യു​ടെ നീ​ല​വ​സ​ന്തം വീ​ണ്ടും ക​ൺ​മു​ന്നി​ൽ തെ​ളി​യു​ക​യാ​ണ്. നീ​ല​പ്പ​ട്ട​ണി​ഞ്ഞ് ശീ​ത​കാ​ല​ത്തെ വ​ര​വേ​ൽ​ക്കു​ന്ന ക​ള്ളി​പ്പാ​റ മ​ല​നി​ര​ക​ൾ കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളും എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ കാ​ന​ന​പാ​ത​യി​ലൂ​ടെ​യും പു​ൽ​മേ​ടു​ക​ളി​ലൂ​ടെ​യും സ​ഞ്ച​രി​ച്ചാ​ൽ നീ​ല​വ​സ​ന്ത​ത്തി​ന​രി​കി​ലെ​ത്താം.ഇടുക്കി ജില്ലയിലെ ടൂറിസം മാപ്പിൽ ഇടം പിടിക്കാത്ത മലനിരകൾ ആണ് കള്ളിപ്പാറ.ഇടുക്കിയിലെ തന്നെ തോപ്രാംകുടി ഉള്ള “കള്ളിപ്പാറ വ്യൂ പോയിന്റ് ” ല്‍ അല്ല നീലക്കുറിഞ്ഞി പൂത്തത് . തോപ്രാംകുടി കള്ളിപ്പാറയിൽ…

Read More

രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ മഴ

  പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്

Read More

കേരളത്തിലെ ആദ്യ വനവാസി പഞ്ചായത്തായ ഇടമലക്കുടി ലോക ശ്രദ്ധയിലേക്ക്

കേരളത്തിലെ ആദ്യ വനവാസി പഞ്ചായത്തായ ഇടമലക്കുടി ലോക ശ്രദ്ധയിലേക്ക് രാംദാസ് ആര്‍ നായര്‍ @തിരുവനന്തപുരം കോന്നി വാര്‍ത്ത ഡോട്ട് കോം : കൊറോണയെ പ്രതിരോധിക്കാന്‍ സ്വയം ക്വാറന്റൈനുമായി ഗോത്ര വര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി. 2020 ജൂലൈ മുതല്‍ പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കരുത് എന്ന് ഊരുകൂട്ടം തീരുമാനിച്ചതോടെ കോവിഡ് എന്ന മഹാമാരിയേയും ഇവര്‍ അകറ്റി നിര്‍ത്തി . സാധനങ്ങള്‍ വാങ്ങാന്‍ കുടി വിട്ട് പുറത്ത് പോകുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഊരില്‍ കയറാവൂ . മൂന്നാറില്‍ എത്തി വേണം സാധനങ്ങള്‍ വാങ്ങുവാന്‍ . ഇപ്പോള്‍ ഏറ്റവും അടുത്തുള്ള പെട്ടി മുടിയില്‍ പോയി ഒരാള്‍ സാധനങ്ങള്‍ എല്ലാം വാങ്ങും . എണ്ണൂറോളം കുടുംബം കൃത്യമായ സാമൂഹിക അകലം പാലിച്ചതോടെ കൊറോണ എന്ന മഹാമാരി ഈ ഊരില്‍ ഇല്ലെന്നു ഉള്ള വാര്‍ത്ത ഇപ്പോള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചു .…

Read More