ഇരവികുളം : വരയാടുകളെ കാണാൻ സന്ദർശകപ്രവാഹം

 

konnivartha.com : ഇരവികുളം ദേശീയോദ്യാനത്തില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി.വരയാടുകളുടെ പ്രജനനകാലമായതിനാൽ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറന്നതോടെ പാര്‍ക്കിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്.ജനുവരി അവസാനത്തോടെ അടച്ചിട്ട പാര്‍ക്ക് ഏപ്രില്‍ 1 മുതലാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്.

പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും അടച്ചിടാറുണ്ട്‌ . 115 വരയാടിൻ കുട്ടികളാണ് ഇത്തവണ പുതിയതായി പിറന്നത്. കുട്ടികളെ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമാണ് സഞ്ചാരികള്‍ പാര്‍ക്കില്‍ എത്തുന്നത്.രാവിലെ 8 മുതല്‍ 4 വരെയാണ് പ്രവേശന സമയം.

കേരളത്തിലെ വിനോദസ‍ഞ്ചാരകേന്ദ്രങ്ങളിൽ പ്രസിദ്ധമായ സ്ഥലമാണ് മൂന്നാർ. ഇവിടത്തെ സുഖകരമായ കാലാവസ്ഥയിൽ ആകൃഷ്ടരായി നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ വിദേശികൾ ഇവിടം താവളമാക്കിയിരുന്നു. മൂന്നാറിന്റെ ഭാ​ഗമാണ് പരിസ്ഥിതി പ്രാധാന്യമേറെയുളള ജൈവമണ്ഡലമായ ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനും സഞ്ചാരികൾ എവിടെ എത്താറുണ്ട്. 2030-ലാണ് ഇനി നീലക്കുറിഞ്ഞി പൂക്കുക.

ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി (2695 meter)  ഇരവികുളം ഉദ്യാനത്തിലാണ്. 97ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇരവികുളം ഉല്ലാസ യാത്രക്കും പ്രകൃതി സൗന്ദര്യം നുകരാനും അനുയോജ്യമായ പ്രദേശമാണ്. ഇരവികുളത്തെ എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിലാണ് സഞ്ചാരികൾ കൂട്ടമായി എത്താറുളളത്. രാജമല വരെ മാത്രമേ സന്ദർശനത്തിന് അനുവാദമുള്ളൂ. വരയാടുകളെ കൂടുതലായി കാണാനാകുന്ന സ്ഥലമാണ് രാജമല. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ല.

അപൂർവ​ഗണത്തിലുളള സസ്യജാലങ്ങളാണ് ഇരവികുളത്തിന്റെ സവിശേഷത. ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് ഔദ്യോഗിക വാഹനങ്ങളിലാണ് സന്ദർശകരെ കൊണ്ടു പോവുക. അപൂർവ്വമായ ഓർക്കിഡുകളും, കാട്ടുപൂക്കളും, കുറിഞ്ഞികളും നിറഞ്ഞ വഴിയിൽ കാട്ടുപോത്ത്, കരിങ്കുരങ്ങ് തുടങ്ങിയ മൃ​ഗങ്ങളെയും കാണാം.

 

Nilgiri Tahr
The Nilgiri Tahr (Nilgiritragus hylocrius, former name is Hemitragus hylocrius) is an endangered mountain ungulate endemic to the southern part of the Western Ghats. The species is found in a roughly 400 km stretch in the Western Ghats which falls in the states of Kerala and Tamil Nadu. The local distribution of the species is attributed to the animal’s preference for the habitat with grasslands with steep rocky cliff shelters.

The Eravikulam National Park has the highest density and largest surviving population of Nilgiri tahr.

The Nilgiri tahr was formerly called Hemitragus hylocrius. Its generic name was changed to Nilgiritragus after the phylogenic research by Ropiquet and Hassanin in 2005.

The Nilgiri tahr is a congener of the Himalayan tahr (Hemitragus jemlahicus), found in Kashmir and Bhutan and the Arabian tahr (Arabitragus jayakari), found in Oman and United Arab Emirates. The Nilgiri tahr is one of the few species of mountain Caprinae, and the only Tahr, which is adapted to a cold and wet tropical environment. The species is diurnal, but are most active grazing in the early morning and late afternoon.

Taxonomy
Kingdom – Animalia
Phylum – Chordata
Class – Mammalia
Order – Cetartiodactyla
Family – Bovidae
Scientific Name – Nilgiritragus hylocrius
Species Authority – Ogilby, 1838
Common Name/s – Nilgiri Tahr (English), Varayadu (Malayalam), Varaiaadu (Tamil)
Synonym: Hemitragus hylocrius (Ogilby, 1838)

Reproduction
A grown-up male is known as ‘saddle back’. The male would be bigger and darker than the female and has a silvery saddle like patch on its back. Mating takes place during the monsoon season and calving is during January-February. The female gestates for about 180 days and usually gives birth to one kid per pregnancy. Sexual maturity is achieved at around three years of age. The average life expectancy for Nilgiri tahr in the wild is estimated to be only three or 3.5 years although the potential life span is at least 9 years.

Conservation
Habitat loss and poaching are the two major threats to the Nilgiri Tahr. Conservation efforts have been on for quite a long time and the numbers have recovered dramatically from around 1,000 in 1970 to around 2,600 in 2010. It is an endangered mountain ungulate listed in Schedule-I of the Indian Wildlife (Protection) Act 1972. The IUCN lists Nilgiri Tahr as ‘endangered’ in the Red List 2010.

In the past, the area of distribution of the Nilgiri tahr extended to the high hills of Tamil Nadu in the east, to the South-Western hills of Karnataka in the north and to the Wayanad plateau in the west. Today, this area has shrunk to around 400 km. And currently, Eravikulam National Park and the Grass Hills of Anamalai are the only locations which have a population with more than 300 individuals.

സന്ദർശന സമയം

രാവിലെ 7 മുതൽ വൈകീട്ട്  6 വരെ

വിശദ വിവരങ്ങൾക്ക്

വൈൽഡ് ലൈഫ് വാർഡൻ
മൂന്നാർ, ഇടുക്കി – 685612
ഫോൺ  :  + 91 4865 231587
മൊബൈല്‍: 94479 79093
ഇ-മെയില്‍: ww-munnar@forest.kerala.gov.in
വെബ്‌സൈറ്റ്: www.eravikulam.org

എങ്ങനെ എത്താം

അടുത്തുളള റെയിൽവേ സ്റ്റേഷൻ : ആലുവ   109 കി.മീ, അങ്കമാലി  108 കി.മീ.. |  അടുത്തുളള
വിമാനത്താവളം : മധുര അന്താരാഷ്ട്ര വിമാനത്താവളം (തമിഴ് നാട് )  142  കി.മീ,  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 150 കി.മീ.

How to reach
The park is accessible from Kochi (Kerala) and Coimbatore (Tamil Nadu) Airports, which are located at about 148 km and 175 km respectively. Munnar, the nearest town (13 km) is well connected by roads from Kerala and Tamil Nadu.

The nearest Railway Station in Kerala is Alwaye (120 km) and Coimbatore (160 km) in Tamil Nadu.

The motorable roads inside the park includes the one that passes through the southern extremity, inside the tourism and awareness zone (Rajamala) to the Rajamala tea estate and the one in the Lakkom Muthuvakudy in the southern boundary which is connected to Lakkom in the Munnar – Udumalpet road by a road that passes through the tea estate owned by KDHP Company.

All other movements inside the park are on foot along trails and footpaths.

Entry time: 8:00 am – 2.00 pm
Entry Fee
Indian Adults – 200/-
Foreign Nationals – 500/-
Ordinary Camera –50 /-
Video Camera – 350/-
Reservation fee Rs 50/- (Reservation counter 9 am – 3 pm at Information centre, Munnar)

Closure Period
Eravikulam National Park : February to March

Dos & DON’TS
1.    This National Park is declared for the protection & conservation of the Nilgiri Tahr; which is an endangered species.
2.    While on safari, sighting of wildlife is absolutely based on chance; not certain.
3.    Carrying of food and beverage items into the Park is prohibited.
4.    Do not litter the park; leave your foot prints only.
5.    Smoking, consumption of alcohol and other contrabands inside the Park is prohibited.
6.    Feeding, teasing, disturbing wild animals is strictly prohibited.
7.    While inside the Park, do not keep pet animals, firearms, traps, poisonous or any other substance which is injurious to the wildlife.
8.    Please take care to limit your presence in the designated areas only while inside the Park.
9.    Illegal entry, use of unauthorized space, unauthorized trekking and picnicking is punishable.
10.    Do not play music, honk or speak loudly. Silence can help you hear wildlife
11.    Do not carry plastic materials inside the park as the Park is a Plastic free zone.

error: Content is protected !!