കോട്ടയം, ഇടുക്കി ,പത്തനംതിട്ട: രാത്രിയാത്രാ നിരോധനം 23 വരെ തുടരും

 

konnivartha.com: പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള രാത്രിയാത്രകള്‍ക്കുള്ള വിലക്ക് 23 വരെ തുടരും. കോട്ടയം, ഇടുക്കി ജില്ലകളിലും മലയോരമേഖലകളിലേക്കുള്ള യാത്രയ്ക്ക് വിലക്കുണ്ട്. രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് യാത്രാ വിലക്ക്. അതേസമയം ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ഔദ്യോഗിക യാത്രകള്‍ക്ക് വിലക്ക് ബാധകമല്ല.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും അപകടങ്ങള്‍ ഉണ്ടാകാം. ഈ ദുരന്ത സാധ്യതകള്‍ ഒഴിവാക്കാനാണ് രാത്രി യാത്രാ നിരോധനം. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും 23 വരെ നിരോധിച്ചിട്ടുണ്ട്