Konnivartha. Com :കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ്സിൽ നിക്ഷേപം നടത്തിയ ആയിരകണക്കിന് നിക്ഷേപകർ സർക്കാർ ഭാഗത്തു നിന്നുള്ള നീതി തേടുന്നു. പോപ്പുലർ ഫിനാൻസ് ഉടമയും മക്കളും ചേർന്ന് നടത്തിയ കോടികളുടെ തട്ടിപ്പിൽ ഇരയായത് സാധാരണക്കാരായ നിക്ഷേപകരാണ്. സർക്കാർ തലത്തിൽ നിക്ഷേപകർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു എങ്കിലും പ്രത്യേക സാമ്പത്തിക നിയമം അനുസരിച്ചുള്ള നീതി ലഭിച്ചിട്ടില്ല. നിക്ഷേപകരുടെ പരാതിയിൽ ആയിരത്തിലധികം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. ബ്രാഞ്ചുകളിൽ പരിശോധന നടത്തി ലോക്കറിൽ ഉണ്ടായിരുന്ന മിച്ച സ്വർണ്ണം, പണം എന്നിവ കണ്ടെത്തി അതാത് ജില്ലാ ട്രെഷറികളിൽ സൂക്ഷിച്ചു. കണ്ടെത്തിയ സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്കെടുപ്പും പൂർത്തിയായി എങ്കിലും ലേല നടപടി നീണ്ടു പോകുന്നു. നിക്ഷേപകരുടെ നഷ്ടപെട്ട തുക തിരികെ ലഭിക്കുന്നതിന് ഉള്ള നടപടി സർക്കാർ ഭാഗത്തു നിന്നും സ്വീകരിച്ചു എങ്കിലും ഇത് പ്രാഥമിക…
Read Moreടാഗ്: 1760 accounts in the name of Popular Finance holders
പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ പേരില്‍ 1760 അക്കൗണ്ടുകള്‍
പോപ്പുലർ ഫിനാൻസ് ഉടമകളുടെ പേരിൽ ഇന്ത്യയിലെ ദേശസാത്‌കൃത, ഷെഡ്യൂൾഡ് ബാങ്കുകളിലുള്ളത് 1760 അക്കൗണ്ടുകൾ. ഇത് മരവിപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി ഇൻസ്പെക്ടർ പി.എസ്.രാജേഷ് ബാങ്കുകൾക്ക് കത്ത് നൽകി.11 കേസുകളിൽ എഫ്.ഐ.ആർ ഇട്ടു . കോന്നിയിൽ മാത്രം മൂവായിരം നിക്ഷേപകരുടെ പരാതി ഉണ്ട് . പോപ്പുലർ ഫിനാൻസിന്റെ വകയാർ ഹെഡ് ഓഫീസിൽനിന്ന് ഡയറക്ടർമാരിലൊരാളായ റിനു മറിയം തോമസ് രേഖകൾ കടത്താൻ ശ്രമിച്ചിരുന്നതായി ജീവനക്കാരില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞു . പോപ്പുലർ മേരിറാണി നിധി ലിമിറ്റഡ് എന്ന എൽ.എൽ.പി.യുടെ അക്കൗണ്ടിലേക്കു പണം മാറ്റിയത് സംബന്ധിച്ചുള്ള രേഖകളാണ് കടത്താൻ ശ്രമിച്ചത്. ജീവനക്കാര്‍ ഇടപ്പെട്ടതിനാല്‍ ശ്രമം വിജയിച്ചില്ല .എല്ലാ നിക്ഷേപകരുടെ വിവരങ്ങളും വകയാർ ഹെഡ് ഓഫീസിലെ ജീവനക്കാർ പോലീസിന് കൈമാറി. വിദേശരാജ്യങ്ങളിലേക്ക് കടത്തിയതായി പറയുന്ന തുക പോലീസ് പിടിച്ചെടുത്താലെ നിക്ഷേപകർക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.
Read More