കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടുപന്നിയുടെയും, മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായ മേഖലകളിൽ സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കോന്നി നിയോജക മണ്ഡലത്തിൽ കാട്ടുപന്നിയുടെയും, മറ്റ് വന്യമൃഗങ്ങളുടെയും വ്യാപക അക്രമണം ജനങ്ങളുടെ ജീവനും, കൃഷിക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് എം.എൽ.എ സബ്മിഷനിൽ പറഞ്ഞു.2 മനുഷ്യ ജീവൻ തന്നെ നഷ്ടപ്പെട്ടു. രൂക്ഷമായ പന്നി ശല്ല്യം കാരണം കർഷകർ കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. ടാപ്പിംഗ് നടത്താൻ പോലും തൊഴിലാളികൾക്ക് പോകാൻ കഴിയുന്നില്ല. നാട്ടിലിറങ്ങുന്ന കാട്ടുപന്നി പിന്നീട് കാട്ടിലേക്ക് മടങ്ങുന്നില്ല. ഇതിൽ നിന്നെല്ലാം കർഷകരെയും, ജനങ്ങളേയും രക്ഷിക്കാൻ കർശനമായ നടപടികൾ ഉണ്ടാകണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു. വന്യമൃഗ അക്രമണത്തിന് പ്രതിവർഷം 10 കോടി രൂപ നഷ്ടപരിഹാരം…
Read More