പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സി ബി ഐ കൊച്ചി യൂണിറ്റ് അന്വേഷിക്കും

  കോന്നി വാര്‍ത്ത : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലർ ഫിനാൻസ് നിക്ഷേപകരെ കബളിപ്പിച്ച് 2000 കോടിയിലേറെ രൂപ തട്ടിയ തട്ടിപ്പ് കേസുകൾ സിബിഐ കൊച്ചി യൂണിറ്റ് അന്വേഷിക്കും. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാകും കേസ്സ് അന്വേഷിക്കുക . തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ ആണ് സിബിഐ തങ്ങളുടെ നിലപാട് അറിയിച്ചത് .കേസ് രജിസ്റ്റര്‍ ചെയ്ത വിവരം സി ബി ഐയുടെ വെബ് സൈറ്റില്‍ അടുത്ത ദിവസം പ്രസിദ്ധീകരിച്ചാല്‍ അന്വേഷണം തുടങ്ങും . ഒന്നുമുതല്‍ 5 വരെ പ്രതികള്‍ നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തി എന്നാണ് കേരള പോലീസ് കേസ്സ് . ഒന്നാം പ്രതി ഉടമ തോമസ് ഡാനിയല്‍ രണ്ടാം പ്രതി ഭാര്യ പ്രഭ മൂന്നു പെണ്‍ മക്കള്‍ എന്നിവരെ…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായ ഒരാൾ കൂടി മരിച്ചു

കോന്നി വാർത്ത :പോപ്പുലർ ഫിനാൻസിന്‍റെ വകയാർ ശാഖയിൽ ഇൻഷുറൻസ്സ് തുക നിക്ഷേപിക്കുകയും തട്ടിപ്പിന് ഇരയായി കോന്നി പോലീസിൽ പരാതി നൽകി നീതിയ്ക്കായി കാത്തിരുന്ന കോന്നി നിവാസി ഹൃദയ വേദനയോടെ മരിച്ചു. കോന്നി  അരുവാപ്പുലം പട്ടേരു മഠത്തിൽ പി.ജി ഭാസ്കരൻ നായർ ആണ് ആശുപത്രിയിൽവെച്ചു മരിച്ചത്.ഏറെ  നാൾ മുൻപ് ഉണ്ടായ അപകടത്തിൽ കാൽ പല ഭാഗത്തും ഒടിഞ്ഞിരുന്നു.       ഇൻഷുറൻസ് തുക ആയി കിട്ടിയ  രൂപ രണ്ടു തവണയായി  പോപ്പുലർ വകയാർശാഖയിൽ  നിക്ഷേപിച്ചു . ഈ പലിശ കൊണ്ട് ആണ്ജീവിച്ചത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപെട്ടു  കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകി നീതിയ്ക്കു വേണ്ടി കാത്തിരുന്നു. പണം നഷ്ടമായത്തോടെ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ആദ്യ തവണ 7 ലക്ഷവും രണ്ടാം തവണ 3 ലക്ഷവും നിക്ഷേപിച്ചു. പലിശ കൊണ്ടാണ് മരുന്നും ആഹാരസാധനവും  വാങ്ങിയത്. ഇതിനോടകം പോപ്പുലർ തട്ടിപ്പിൽപ്പെട്ട…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : പരാതിക്കാരെ സാക്ഷികളാക്കുന്ന രീതി : ബിജെപി

  പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണ ഉദ്യോഗസ്ഥനെ ഉടനടി സ്ഥലം മാറ്റിയത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നും, സിബിഐ സംഘത്തിനു ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടുകൾ നൽകേണ്ട ഉദ്യോഗസ്ഥനെ തന്നെ സ്ഥലം മാറ്റിയ നടപടി പ്രതിഷേധാർഹമാണെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് പറഞ്ഞു.എല്ലാ പരാതികളിലും കേസ് എടുക്കാൻ ഹൈക്കോടതി പറഞ്ഞിട്ടും വീണ്ടും പരാതിക്കാരെ സാക്ഷികളാക്കുന്ന രീതിയാണ് നടക്കുന്നത്. സിബിഐ സംഘം വരുന്നതിനു മുൻപായി പോപ്പുലർ തട്ടിപ്പുക്കാർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തട്ടിപ്പുകാരെ സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും സിബിഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു . ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ,ബിജെപി കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് ബാലഗോപാൽ,അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാർ ബി, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്,വൈസ് പ്രസിഡന്റ് ജിഷ്ണു എസ്,വി…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഡോ. റിയ തോമസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

  പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. റിയയിൽ നിന്ന് സാമ്പത്തിക തിരിമറി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.കേസിൽ അഞ്ചാം പ്രതിയാണ് റിയ. പോപ്പുലറിന് കീഴിയെ 4 കമ്പനികളുടെ ഡയറക്ടറായ റിയയെ മലപ്പുറത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു. പോപ്പുലർ കേസിൽ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇവർ ഒളിവിൽ പോയി. ഇന്നലെ റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടിരുന്നതായി അഭിഭാഷകർ അറിയിച്ചു. എന്നാൽ, കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കമ്പനി ഡയറക്ടർ റിയ ആൻ തോമസ് കസ്റ്റഡിയിൽ

  പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും കമ്പനി ഡയറക്ടറുമായ റിയ ആൻ തോമസ് കസ്റ്റഡിയിൽ. മലപ്പുറം ജില്ലയിൽ നിന്നാണ് റിയയെ പിടികൂടിയത്. കമ്പനി ഉടമ ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കാഞ്ഞങ്ങാടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കൂടിയാണ് റിയ. എന്നാൽ, കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിയയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് ഉണ്ടാകില്ലെന്നുറപ്പിച്ച് നിലമ്പൂരിലെ വീട്ടിൽ കഴിയുകയായിരുന്നു ഇവർ. അഭിഭാഷകരെ വിളിച്ചു വരുത്തി അറസ്റ്റ് തടയാൻ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. റിയയെ കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻ്റെ തീരുമാനം. റിയയിൽ നിന്ന് സാമ്പത്തിക തിരിമറി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ കഴിഞ്ഞ ദിവസം…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : നിക്ഷേപകര്‍ക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു

കോന്നി : പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിജെപി യുടെ നേതൃത്വത്തിൽ വകയാറിലെ ഹെഡ്ഓഫീസിനു മുമ്പിൽ ധർണ നടത്തി.നിക്ഷേപകര്‍ക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു സാമ്പത്തിക തട്ടിപ്പ് കേരളത്തിൽ നടന്നിട്ടും,സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും പോപുലറിന് അനുകൂലമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്‌ .ഇടതു-വലതു മുന്നണികൾ കുറ്റകരമായ മൗനം തുടരുകയാണ്.4000 കോടിക്ക് മുകളിൽ നടന്ന കുംഭകോണത്തിന് ഒത്താശ ചെയ്യുന്ന നിലപാടുകളാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത് . ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയും ശിക്ഷിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം. നിക്ഷേപകര്‍ക്ക് ബി ജെ പി എല്ലാ പിന്തുണയും നല്‍കും . പോപ്പുലർ ഫിനാൻസിന്റെ മുഴുവൻ ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യണമെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : സർക്കാർ നിലപാട്‌ അറിയിക്കണം : ഹൈക്കോടതി

  പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണ കേസിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നിക്ഷേപകരുടെ പരാതികളിൽ അന്വേഷണ ഏജൻസി എന്ത് നടപടി എടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. അടുത്ത തിങ്കളാഴ്ചക്കകം തീരുമാനം അറിയിക്കണം. 2000 കോടിയുടെ തട്ടിപ്പിൽ സിബിഐ അന്വേഷണവും സംസ്ഥാനത്ത് നിലവിലുള്ള നിലവിലുള്ള നിയമപ്രകാരവും അന്വേഷണം വേണമെന്നുമുള്ള ഹർജികളാണ് ജസ്റ്റീസ് വി.ജി. അരുൺ പരിഗണിച്ചത്. പോപ്പുലർ ഫിനാൻസിന്റെ 275 ശാഖകൾ ഇപ്പൊൾ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് അറിയില്ലന്നും സ്വർണ്ണ നിക്ഷേപം ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടന്നും സർക്കാർ ഇടപെട്ട് പ്രവർത്തനം നിർത്തി വെയ്ക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. രേഖകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. നിക്ഷേപകരായ ഡോക്ടർ മേരി മഗ്ദലിൻ, തോമസ് പാറേക്കാട്ടിൽ എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. 2013 ൽ സംസ്ഥാനം പാസാക്കിയ നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിച്ച് അന്വേഷണം…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ഉടമയും കുടുംബവും പ്രതികൾ

    പത്തനംതിട്ട :പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയ് ഡാനിയേലും കുടുംബവും പ്രതികളാണെന്ന് ജില്ലാപോലീസ് മേധാവി കെജി സൈമൺ അറിയിച്ചു . റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപെടുത്തിയതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. ആയിരക്കണക്കിന് നിക്ഷേപകരുടെ പണം തട്ടിയെടുത്തതിന് ഇവർക്കെതിരെ നിക്ഷേപകരുടെ പരാതികളുടെ അടിസ്ഥാനത്തിൽ കോന്നി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഈ കേസ് അന്വേഷിച്ചിട്ടുള്ളതും, പ്രതികൾ പോപ്പുലർ ഫിനാൻസിന്റെ പേരിൽ നിക്ഷേപകരിൽനിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം അവരുടെ അറിവോ സമ്മതമോ ഇല്ലാതെ, തെറ്റിദ്ധരിപ്പിച്ചു ചതിയും വഞ്ചനയും നടത്തി, മറ്റു കടലാസ് കമ്പനികളിലേക്ക് വകമാറ്റി 2000 കോടിയിലധികം രൂപ കബളിപ്പിച്ചു വിദേശനിക്ഷേപം നടത്തിയിട്ടുള്ളതാണ്. പോലീസ് കേസെടുത്തതറിഞ്ഞു ഉടമയുടെ മക്കളായ റിനു മറിയം തോമസ്,…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണം ശക്തമാക്കണം: ബി ജെ പി

  കോന്നി ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം ശക്തമാക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ആവശ്യപ്പെട്ടു. അന്വേഷണം ഇപ്പോൾ മന്ദഗതിയിലാണ് നടക്കുന്നത്.ബിജെപി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞും കേസെടുക്കാതിരിക്കാനാണ് ശ്രമിച്ചത്.നിക്ഷേപകർ വകയാറിലെ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്ത് എത്തുമ്പോൾ പോലീസിന്‍റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റമാണ് ഉണ്ടാകുന്നത് ഇത് പോപ്പുലർ മാനേജ്ൻറുമായുള്ള ഒത്തുകളി ആണെന്നും സംശയിക്കുന്നു.പ്രതികളെ സംരക്ഷിക്കാൻ രാഷ്ടീയ ഇടപെടലുകൾ നടക്കുന്നുണ്ട്. രണ്ടായിരം കോടിക്കു മുകളിൽ തട്ടിപ്പ് നടത്തിയിട്ടും ഇരുമുന്നണികളും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.പ്രതികളെ ഉടൻ തന്നെ അറസ്‌റ്റു ചെയ്യാൻ തയ്യാറാവണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിത്യ ചിലവിനും, പെൺകുട്ടികളുടെ വിവാഹ ആവശ്യങ്ങൾക്കും വേണ്ടി തുകകൾ നിക്ഷേപിച്ച ആയിരകണക്കിനു സാധാരണക്കാരുണ്ട്. അവരുടെ നിക്ഷേപങ്ങൾ തിരിച്ചു കിട്ടുന്നതിന് നിയമപരമായും രാഷ്ടീയമായും എല്ലാ പിന്തുണയും ബിജെപി നൽകുമെന്നും വി എ സൂരജ് പറഞ്ഞു.ജില്ലാ സെക്രട്ടറി വിഷ്ണു…

Read More