പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : സർക്കാർ നിലപാട്‌ അറിയിക്കണം : ഹൈക്കോടതി

 

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണ കേസിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നിക്ഷേപകരുടെ പരാതികളിൽ അന്വേഷണ ഏജൻസി എന്ത് നടപടി എടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. അടുത്ത തിങ്കളാഴ്ചക്കകം തീരുമാനം അറിയിക്കണം. 2000 കോടിയുടെ തട്ടിപ്പിൽ സിബിഐ അന്വേഷണവും സംസ്ഥാനത്ത് നിലവിലുള്ള നിലവിലുള്ള നിയമപ്രകാരവും അന്വേഷണം വേണമെന്നുമുള്ള ഹർജികളാണ് ജസ്റ്റീസ് വി.ജി. അരുൺ പരിഗണിച്ചത്.

പോപ്പുലർ ഫിനാൻസിന്റെ 275 ശാഖകൾ ഇപ്പൊൾ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് അറിയില്ലന്നും സ്വർണ്ണ നിക്ഷേപം ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടന്നും സർക്കാർ ഇടപെട്ട് പ്രവർത്തനം നിർത്തി വെയ്ക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. രേഖകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

നിക്ഷേപകരായ ഡോക്ടർ മേരി മഗ്ദലിൻ, തോമസ് പാറേക്കാട്ടിൽ എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. 2013 ൽ സംസ്ഥാനം പാസാക്കിയ നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും സ്ഥാപനത്തിന്റെ സ്വത്തുക്കൾ ഏറ്റെടുക്കണമെന്നുമാണ് തോമസ് പാറേക്കാട്ടിലിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!