കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ കേരളപ്പിറവി ആശംസകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ കേരളപ്പിറവി ആശംസകള്‍

Read More

കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴയും, മണ്ണിടിച്ചിലും, മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള പത്തനംതിട്ട ജില്ലയിലെ 44 പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുള്ളത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ജില്ലാ പോലീസ്…

Read More

കൊക്കാത്തോട്ടില്‍ വികസനം വേണ്ടേ …? ഒരു എ റ്റി എം ആയാലോ …

കൊക്കാത്തോട്ടില്‍ വികസനം വേണ്ടേ …? ഒരു എ റ്റി എം ആയാലോ … കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ ഭാഗത്ത്‌ നിന്നും ഉള്ള അംഗഭംഗം വന്ന പട്ടാളക്കാര്‍ക്ക് അന്നത്തെ സര്‍ക്കാര്‍ ചില സ്ഥലങ്ങളില്‍ കൃഷിയ്ക്ക് യോഗ്യമായ ഭൂമി നല്‍കി .അതില്‍ ഒന്നായിരുന്നു കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ ഉണ്ടായിരുന്ന കൊക്കാത്തോട്‌ എന്ന വനാന്തര ഗ്രാമം . കുന്നത്തൂര്‍ താലൂക്കില്‍ നിന്നും അരുവാപ്പുലത്തെ കൊക്കാത്തോട്‌ കോഴഞ്ചേരി താലൂക്കില്‍ ഉള്‍പ്പെടുകയും തുടര്‍ന്ന് കോന്നി താലൂക്കിലേക്ക് വന്നു ചേരുകയും ചെയ്തു . അന്ന് ഭൂമി കിട്ടിയ ജവാന്മാര്‍ പുറമേ നിന്നുള്ള ആളുകള്‍ക്ക് തുച്ഛമായ വിലയ്ക്ക് ഭൂമി കൊടുത്തു . അവര്‍ അവിടെ വന്യ മൃഗത്തോട് പോരടിച്ച് കൃഷി ഇറക്കി പൊന്നു വിളയിച്ചു . തീര്‍ത്തും കാര്‍ഷിക ഗ്രാമമായ കൊക്കാത്തോട്ടിലെ പഴമുറക്കാര്‍ എല്ലാം മറ്റു…

Read More

പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133

പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 133 konnivartha.com : കേരളത്തിലെ ആദ്യ റിസര്‍വ് വനമായ കോന്നിക്ക് 133 വയസ്.1887ലാണ് തിരുവിതാംകൂറില്‍ വനനിയമം നടപ്പാക്കിയത്. 1888 ഒക്ടോബര്‍ 9ന് കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമായി പ്രഖ്യാപിച്ചു. 1889ല്‍ കൂടുതല്‍ വനങ്ങള്‍ സംരക്ഷിതസ്ഥലങ്ങളായി കണ്ടെത്തി. 1894ല്‍ വനത്തെ ഡിവിഷനുകളും റേഞ്ചുകളുമായി തിരിച്ചു.   കോന്നി വനം ഡിവിഷന് 331.65 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. 320.553 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിത വനമേഖല. കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റെയ്ഞ്ചുകള്‍ കോന്നി ഡിവിഷനിലുണ്ട്. കോന്നി റെയ്ഞ്ച് 34.05 ചതുരശ്ര കിലോമീറ്ററും, നടുവത്തുമൂഴി റെയ്ഞ്ച് 139.50 ചതുരശ്രകിലോമീറ്ററും, മണ്ണാറപ്പാറ റെയ്ഞ്ച് 120 ചതുരശ്രകിലോമീറ്ററിലും വ്യാപിച്ചുകിടക്കുന്നു കോന്നി, കോഴഞ്ചേരി, അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി, പത്തനാപുരം താലൂക്കുകള്‍ കോന്നി ഡിവിഷന്റെ പരിധിയിലാണ്. നിലമ്പൂര്‍ കഴിഞ്ഞാല്‍ ഗുണനിലവാരത്തില്‍ മുന്തിയ തേക്കുകള്‍ ഉള്ളത്…

Read More

കോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്”

കോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്” കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ,അച്ചന്‍ കോവില്‍ വാഗമണ്‍ പശ്ചാതലത്തിൽ പുതിയ സിനിമയുടെ ചിത്രീകരണം നടക്കും. സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന് പേരിട്ട ചിത്രം വിശുദ്ധ പുസ്തകം എന്ന സിനിമയ്ക്കു ശേഷം ഷാബു ഉസ്മാൻ കോന്നി കഥ എഴുതി സംവിധാനം ചെയ്യുന്നു . പൂജാസിനി ക്രിയേഷന്‍റെ ബാനറിൽ ഹംസ ശൂരനാട് ,പ്രണവം ഉണ്ണികൃഷ്ണൻ ,സലാം എന്നിവർ ചേർന്ന് സ്ട്രൈക്കിംഗ് ഫോഴ്സ് നിര്‍മ്മിക്കും . പൂർണ്ണമായും കോന്നി അച്ചന്‍ കോവില്‍ കാടിന്‍റെ പശ്ചാതലത്തിൽ കഥ പറയുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എന്ന് ഷാബു ഉസ്മാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട്” പറഞ്ഞു. മലയാളത്തിലെയും തമിഴിലേയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമ മൂന്നു ഭാഷകളിലായി ചിത്രീകരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സെപ്തംബറിൽ…

Read More

കോന്നി, പ്രമാടം, ഏനാദിമംഗലം സര്‍ക്കാര്‍ ആശുപത്രികളില്‍ 4.25 കോടിയുടെ മൂന്ന് ഐസൊലേഷന്‍ വാര്‍ഡുകള്‍ അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാംക്രമിക രോഗബാധ ഉണ്ടാകുന്നവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്താന്‍ കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രി, ഏനാദിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം, പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നത്. ഇതിനായി 4.25 കോടി രൂപയാണ് ചെലവഴിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഇതിനായി തുക മാറ്റിവച്ചിരിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രിക്ക് 1.25 കോടി, ഏനാദിമംഗലം സിഎച്ച്‌സിക്ക് 1.25 കോടി, പ്രമാടം പിഎച്ച്‌സിക്ക് 1.75 കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള കെട്ടിടത്തിലും, ഏനാദിമംഗലത്ത് നബാര്‍ഡ് ഫണ്ടില്‍ നിന്നും നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിലും, പ്രമാടത്ത് പുതിയ കെട്ടിടം നിര്‍മിച്ചുമാണ് വാര്‍ഡ് സജ്ജമാക്കുന്നത്. ഓരോ ആശുപത്രിയിലും…

Read More

കോന്നി ,പ്രമാടം പഞ്ചായത്ത് മേഖലയില്‍ പുതിയ കണ്ടെയ്‍മെന്‍റ് സോണ്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ഈസ്റ്റ് മുക്ക്, ചുരവേലിപ്പടി ഭാഗം മുതല്‍ ചെമ്മണിത്തോട്ടം ഭാഗം വരെ ), വാര്‍ഡ് എട്ട് (പയ്യനാമണ്‍ ജംഗ്ഷന്‍, ഗവ. യു.പി സ്കൂള്‍ എതിര്‍ വശം , വഞ്ചിപ്പടി വരെയുള്ള ഭാഗം ), സീതത്തോട്  വാര്‍ഡ് ഒന്ന് (തോട്ടമണ്‍ പാറ മുഴുവനും), വാര്‍ഡ് 12 (മൂന്ന് കല്ല് മുഴുവനും), വാര്‍ഡ് 11 (സീതത്തോട് മാര്‍ക്കറ്റ് ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് , നാല് മുഴുവനായും (കോന്നി വാര്‍ത്ത ഡോട്ട് കോം ) ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (നടക്കാവ് ഭാഗം , പ്രത്യാശാ ഭവന്‍), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പുത്തുമുക്ക്, ഐ.പി.സി ഹാള്‍ മുതല്‍ നടയ്ക്കല്‍ കോളനി പ്രദേശം, നെടുപുറത്തടം ഭാഗം)എന്നീ പ്രദേശങ്ങളില്‍ മേയ് ഒന്ന്…

Read More

കോന്നി, റാന്നി ഡി വൈ എസ് പി ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങി

  തിരുവനന്തപുരം നോര്‍ത്ത് ട്രാഫിക്കില്‍നിന്നുള്ള കെ.ബൈജുകുമാറാണ് പുതിയ കോന്നി പോലീസ് സബ് ഡിവിഷന്‍റെ ആദ്യ ഡിവൈഎസ്പി. റാന്നി പുതിയ പോലീസ് സബ് ഡിവിഷന്‍റെ ഡിവൈഎസ്പി ആയി മാത്യു ജോര്‍ജ് ചുമതലയേല്‍ക്കും. കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ പുതുതായി രൂപവല്‍ക്കരിച്ച രണ്ടു പോലീസ് സബ് ഡിവിഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവിലുള്ള അടൂര്‍, പത്തനംതിട്ട, തിരുവല്ല എന്നിവയ്ക്കു പുറമെയാണ് പുതുതായി കോന്നി, റാന്നി എന്നിങ്ങനെ പുതിയ പോലീസ് സബ് ഡിവിഷനുകള്‍ രൂപവല്‍ക്കരിച്ചത്. പുതിയ കോന്നി സബ് ഡിവിഷനില്‍ അടൂര്‍ സബ് ഡിവിഷനില്‍പ്പെട്ട കോന്നി, കൂടല്‍, തണ്ണിത്തോട് എന്നീ പോലീസ് സ്റ്റേഷനുകള്‍ക്ക് പുറമെ, പത്തനംതിട്ട സബ് ഡിവിഷനില്‍പ്പെട്ട ചിറ്റാര്‍, മൂഴിയാര്‍ പോലീസ് സ്റ്റേഷനുകള്‍ കൂടിച്ചേര്‍ക്കപ്പെട്ടു. പുതിയ റാന്നി പോലീസ് സബ് ഡിവിഷനില്‍ നിലവിലെ തിരുവല്ല സബ് ഡിവിഷനില്‍പെടുന്ന റാന്നി, വെച്ചൂച്ചിറ, പെരുമ്പെട്ടി, പെരുനാട് എന്നിവയെകൂടാതെ, പത്തനംതിട്ട സബ്…

Read More

കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ (16) മൈലപ്രയില്‍

  രാവിലെ കോന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം റാന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് (ഫെബ്രുരി 16 ചൊവ്വ) രാവിലെ 9.30ന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. രാവിലെ കോന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം റാന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, എംഎല്‍എമാരായ രാജു എബ്രഹാം, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എഡിഎം ഇ.മുഹമ്മദ് സഫീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരും ജനങ്ങളും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണം. അദാലത്തില്‍…

Read More

കോന്നി ചിറ്റൂർമുക്ക്-അട്ടച്ചാക്കൽ പാലം അടിയന്തരമായി പൂർത്തിയാക്കാൻ എം എല്‍ എ തയ്യാറാവണം: ബിജെപി

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ചിറ്റൂർമുക്ക്-അട്ടച്ചാക്കൽ പാലം അടിയന്തരമായി പൂർത്തിയാക്കാൻ എം എല്‍ എ തയ്യാറാവണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് ആവശ്യപ്പെട്ടു. പണം അനുവദിച്ചു എന്നുള്ള ഫക്സ്സ് ബോർഡുകൾ മാത്രമാണ്എം എല്‍ എ യുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്നത്. വർഷങ്ങളായി മുടങ്ങി കിടക്കുന്ന പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാൻ ഒരു നടപടിയും സ്വീകരിക്കാൻഎം എല്‍ എ യ്ക്ക് കഴിയാത്തത് അപഹാസ്യമാണ്.ഇതിനെതിരെ ശക്തമായ ജനകീയ സമരങ്ങൾക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും  സൂരജ് പറഞ്ഞു. വി എസൂരജിന്‍റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ,ജില്ലാ കമ്മിറ്റി അംഗം സുരേഷ് കാവുങ്കൽ ,മണ്ഡലം വൈസ് പ്രസിഡന്‍റ് ചിറ്റൂർ കണ്ണൻ എന്നിവർ ഉൾപ്പെട്ട ബിജെപി സംഘം സന്ദർശിച്ചു.  

Read More