konnivartha.com: പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോന്നി ഗവ.മെഡിക്കൽ കോളേജിലേക്കും പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയതോടെ ജില്ലയ്ക്ക് അകത്തുനിന്നും പുറത്ത് നിന്നും ആയിരക്കണക്കിന് ആളുകൾ ദിവസേന കോന്നിയിൽ വന്നുപോകുന്നുണ്ട്. ഇവർക്ക് സൗകര്യപ്രദമായ രീതിയിൽ വിവിധ ഡിപ്പോകളിൽ നിന്നും റൂട്ടുകൾ പുന:ക്രമീകരിക്കുമെന്നും കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസുകളും തമ്മിലുള്ള മത്സര ഓട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കൻ മലയോര മേഖല നേരിട്ടുകൊണ്ടിരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയെയും മെഡിക്കൽ കോളേജിനെയും കോർത്തിണക്കി പുതിയ സർവ്വീസുകൾ തുടങ്ങുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് എം.എൽ.എ പറഞ്ഞു. കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ശേഷിക്കുന്ന ഭാഗത്തെ പണികൾ നടത്തുന്നതിന് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 1.16…
Read Moreടാഗ്: കോന്നി
കൊടുമണ്‍, ചിറ്റാര്‍, കോന്നി, ആറന്മുള, കൂടല്‍ പോലീസ് സ്റ്റേഷനുകളിലെ വാഹന ലേലം
konnivartha.com: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, ചിറ്റാര്‍, കോന്നി, ആറന്മുള, കൂടല്‍ പോലീസ് സ്റ്റേഷനുകളില്‍ റവന്യൂ വകുപ്പ് ആന്റ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത 9 വാഹനങ്ങള്‍ നിരവധി വര്‍ഷങ്ങളായി സൂക്ഷിച്ചു വരുന്നു. വാഹനങ്ങളിന്മേല്‍ ആര്‍ക്കെങ്കിലും അവകാശവാദം ഉണ്ടെങ്കില്‍ അവര്‍ രേഖകളുമായി ജില്ലാ പോലീസ് ഓഫീസില്‍ എത്തേണ്ടതാണ്. 15 ദിവസങ്ങള്‍ക്കുള്ളില്‍ അവകാശവാദം ഉന്നയിക്കാത്ത പക്ഷം അവ ലേലം ചെയ്ത് സര്‍ക്കാരില്‍ മുതല്‍ കൂട്ടുന്നതായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഫോണ്‍ :0468-2222630.
Read Moreകോന്നി പഞ്ചായത്ത് വ്യാപാരികളെ വഞ്ചിച്ച് പണം പിടുങ്ങുന്നു : വ്യാപാരി സമിതി
konnivartha.com: കോന്നിയിലെ വ്യാപാരികളുടെ ലൈസന്‍സ് ഫീസ് , തൊഴില്‍ക്കരം എന്നിവ സംബന്ധിച്ച് വ്യാപാരികളും കോന്നി പഞ്ചായത്ത് അധികാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനം നടപ്പായില്ല . തീരുമാനം എടുത്തു എങ്കിലും ഘടക വിരുദ്ധമായ പ്രസ്താവന ആണ് പഞ്ചായത്ത് ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് വ്യാപാരി സമിതി ആരോപിക്കുന്നു . പഞ്ചായത്ത് അധ്യക്ഷ അനി സാബു പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നില്ല എന്നാണ് ആക്ഷേപം . വ്യാപാരികളില്‍ നിന്നും പതിന്മടങ്ങ് ഫീസ് ആണ് ഈടാക്കുന്നത് . സര്‍ക്കാരിന്‍റെ അനുമതി ഇതിനു ഇല്ല . പഞ്ചായത്ത് സ്വന്തമായി ആണ് ഈ ഭീമമായ പിരിവു ഈടാക്കുന്നത് എന്ന് വ്യാപാരി സമിതി ആരോപിക്കുന്നു . അധ്യക്ഷ അനി സാബു ,സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവരുടെ തന്നിഷ്ടം ആണ് പഞ്ചായത്തില്‍ നടക്കുന്നത് എന്നാണ് വ്യാപാരി സമിതിയുടെ ആരോപണം . വ്യാപാരികളെ കരിവാരി തേക്കാന്‍…
Read Moreഅച്ചന്‍കോവില്‍ നദിയിലെ ഈട്ടിമൂട്ടില്‍ കടവില്‍ നീര്‍നായ്ക്കള്‍
konnivartha.com: അച്ചന്‍കോവില്‍ നദിയിലെ കോന്നി ഈട്ടിമൂട്ടില്‍ പടിഞ്ഞാറേ മുറിയില്‍ കടവില്‍ പതിനഞ്ചോളം നീര്‍നായ്ക്കളെ കണ്ടെത്തി . പ്രമാടം പഞ്ചായത്ത് വെട്ടൂര്‍ വാര്‍ഡ് മെമ്പര്‍ ശങ്കര്‍ വെട്ടൂര്‍ കുളിക്കാന്‍ ചെന്നപ്പോള്‍ ആണ് കൂട്ടമായുള്ള നീര്‍നായ്ക്കളെ കണ്ടത് . ചെറുതും വലുതുമായ നീര്‍നായ്ക്കള്‍ സമീപത്തെ പൊന്തക്കാട്ടില്‍ നിന്നും ആണ് അച്ചന്‍കോവില്‍ നദിയില്‍ ഇറങ്ങി ഇരപിടിക്കുന്നത് കണ്ടത് . കുളിയ്ക്കാന്‍ ഇറങ്ങുന്ന ആളുകളുടെ കാലില്‍ കടിക്കാന്‍ ഉള്ള സാധ്യത ഉണ്ട് . മുന്‍പ് ഇരുവഴിഞ്ഞിപ്പുഴയിലെ വെസ്റ്റ് കൊടിയത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നിരവധി ആളുകളെ നീര്‍ നായ കടിച്ചിരുന്നു . നദിയിലെ ‘കടുവ’യായി കണക്കാക്കുന്ന ജീവിയാണിത്. ചാലിയാർ, ഭാരതപ്പുഴ, മീനച്ചിൽ ഉൾപ്പെടെയുള്ള നദീതീരങ്ങളിൽ മനുഷ്യനും നീർനായ്ക്കളും തമ്മിലുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വനഗവേഷണകേന്ദ്രം മുന്‍പ് പഠനത്തിന്‍റെ ഭാഗമായി അറിയിപ്പ് നല്‍കിയിരുന്നു . അച്ചന്‍കോവില്‍ നദിയിലെ കോന്നി ഈട്ടിമൂട്ടില്‍ പടിഞ്ഞാറേ മുറിയില്‍ കടവില്‍…
Read Moreകലഞ്ഞൂര്‍ പാടം , കോന്നി , അടൂര്‍ , തിരുവല്ല ലഹരിമാഫിയാകളുടെ പിടിയില്‍
konnivartha.com :പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ മേഖലയിലെ മുള്ള് നിരപ്പ് ,പത്തനാപുരം ഉള്ള പാടം, കോന്നി ,അടൂര്‍ തിരുവല്ല മേഖലകള്‍ കേന്ദ്രമാക്കി ലഹരി മാഫിയ പിടിമുറുക്കി . ലക്ഷ കണക്കിന് രൂപയുടെ കഞ്ചാവ് വിതരണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ നിന്നുമാണ് എന്ന് പല ആളുകളും വിവിധ അവസരങ്ങളില്‍ അറിയിക്കുന്നു . സ്കൂള്‍ കോളേജ് കുട്ടികളില്‍ ആണ് ” ഈ അണുബാധ ” .കഞ്ചാവ് ചുരുട്ടുകളായി വലിക്കാന്‍ പ്രേരിപ്പിക്കുന്നു .തുടര്‍ന്ന് മാരകമായ മറ്റു മയക്കു മരുന്നുകള്‍ വില്‍ക്കാനും അത് വഴി സ്വയം ഉപയോഗിക്കാനും പ്രേരിപ്പിക്കുന്നു . കഞ്ചാവ് കുട്ടികള്‍ക്ക് വില്‍ക്കുന്ന സംഘത്തെ സംബന്ധിച്ച് പോലീസിനും എക്സ്സൈസിനും വിവരം ഉണ്ടെങ്കിലും ഉന്നത കുടുംബ ബന്ധത്തില്‍ ഉള്ള ആളുകള്‍ ആയതിനാല്‍ പിടിക്കുന്നില്ല . പിടിക്കപ്പെടുന്നത് സാധാരണ ആളുകള്‍ മാത്രം . കഞ്ചാവ് , എം ഡി എം എ ,…
Read Moreകോന്നി ,കൊല്ലംപടി, വകയാര്‍ മേഖലയില്‍ കള്ളന്മാര്‍ വിലസ്സുന്നു
konnivartha.com : കോന്നി ,വകയാര്‍ കൊല്ലംപടി മേഖലകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കള്ളന്മാര്‍ വിലസുന്നു . കൊല്ലന്‍പടി മേഖലയില്‍ മേലേതില്‍ പടിയില്‍ കള്ളന്മാര്‍ എത്തിയതായി വീട്ടുകാര്‍ പറയുന്നു .മേലേതില്‍ പടിയ്ക്ക് സമീപം വീട്ടില്‍ നിന്നും മാല മോഷ്ടിച്ചു . ടോര്‍ച്ച് അടിച്ചതോടെ കള്ളന്മാര്‍ ഓടിപോയി . ഒന്നില്‍ കൂടുതല്‍ കള്ളന്മാര്‍ ഒന്നിച്ചു ആണ് മോഷണത്തിന് ഇറങ്ങിയത് എന്നാണ് നിഗമനം .കോന്നി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അനി സാബു ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി . കോന്നി വട്ടക്കാവില്‍ വീട്ടിലെ വാതില്‍ കുത്തി തുറന്നു മോഷണം നടത്തി . വട്ടക്കാവ് നെല്ല് മുറിയില്‍ ജോസിന്‍റെ വീട്ടില്‍ ആണ് മോഷണം നടന്നത് . നാല് പവന്‍ സ്വര്‍ണം അടക്കം ഉള്ളത് മോഷണം പോയി . പുറകിലെ വാതില്‍ കുത്തി തുറന്നു ആണ് മോഷണം . വീട്ടുകാര്‍ ഉള്ളപ്പോള്‍…
Read Moreകോന്നി – ചന്ദനപ്പള്ളി പാത: അശാസ്ത്രീയ നിർമ്മാണം മഴയത്ത് വെള്ളം ഒഴുകുന്നത് റോഡിലൂടെ
Konnivartha. Com : നിർമ്മാണം തുടങ്ങിയനാൾ മുതൽ കരാറുകാരന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രം നിർമ്മാണം നടന്നു വരുന്ന കോന്നി – ചന്ദനപ്പള്ളി റോഡിലെ അശാസ്ത്രീയ നിർമ്മാണ രീതികളിൽ ജനങ്ങൾ ആശങ്കയിൽ. ഓടകൾ വേണ്ടയിടത്ത് ഓടകളും , കലുങ്ക് എന്നിവ നിർമ്മിക്കാതെ അപകട സാധ്യത ഉയർത്തുന്ന തരത്തിൽ റോഡ് ഉയർത്തിയും നടത്തുന്ന നിർമ്മാണം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. റോഡിന്റെ കോന്നി മുതൽ പൂങ്കാവ് – വള്ളിക്കോട് വരെയുള്ള ഭാഗങ്ങളിൽ ഇത്തരം ദുരന്തങ്ങൾ പ്രകടമാണ്. പൊതുമരാമത്ത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥർ പോലും ഇവിടെ നടക്കുന്ന നിർമ്മാണം വിലയിരുത്താനോ നിർദ്ദേശങ്ങൾ നൽകാനോ എത്താറില്ല. കരാറുകാരൻ നിയോഗിച്ചിട്ടുള്ള അന്യസംസ്ഥാന തൊഴിലാളിയാണ് മേൽനോട്ടം. ഉയർന്ന റോഡിന്റെ ഇരു വശങ്ങളിലും വളരെ താഴ്ത്തിയാണ് ഓടകൾ നിർമ്മിച്ചിരിക്കുന്നത്. തെണ്ട്ക്കാവ് വളവ്, ഇളകൊള്ളൂർപ്പാലത്തിനും മരങ്ങാട് ജംഗ്ഷനും മധ്യേയുള്ള വളവ് , സിവിൽ സ്റ്റേഷൻ ഭാഗങ്ങൾ…
Read Moreവോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കല്‍: താലൂക്ക് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് തുടങ്ങി
konnivartha.com : വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ജില്ല കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. കളക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും രണ്ടു ദിവസത്തിനുള്ളില്‍ വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ ആസ്ഥാനം കൂടാതെ തിരുവല്ല, കോഴഞ്ചേരി, കോന്നി, അടൂര്‍, റാന്നി താലൂക്ക് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് ഐഡി കാര്‍ഡ് നമ്പറും, ആധാര്‍ നമ്പറും നല്‍കി ലിങ്ക് ചെയ്യാം. ഹെല്‍പ് ഡെസ്‌കിന്റെ സേവനം ഓഫീസ് സമയങ്ങളില്‍ ലഭ്യമാകും. ആധാര്‍ ബന്ധിപ്പിക്കുന്നതിനായി www.voterportal.eci.gov.in, www.nvsp.in എന്നീ വെബ് സൈറ്റുകള്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഉദ്ഘാടന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി,…
Read Moreറോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു
റോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു Konnivartha. Com :പുനലൂർ മൂവാറ്റുപുഴ റോഡ് പണി മൂലം പണി കിട്ടുന്നത് ജനങ്ങൾക്ക് ആണ്. കോന്നി സെൻട്രൽ ജങ്ക്ഷനിൽ റോഡിൽ മെറ്റൽ നിരത്തി എങ്കിലും റോഡ് കിളത്തി ടാർ ചെയ്തില്ല . പുതിയ ഓട റോഡിനു മുകളിൽ ആയതിനാൽ റോഡിൽ നിന്നും മഴ വെള്ളവും ചെളി വെള്ളവും ഒഴുകി പോകുന്നില്ല. റോഡിൽ നിന്നും വെള്ളം ഒഴുകുവാൻ ഉള്ള ഓടയുടെ ദ്വാരം റോഡിനും മുകളിൽ ആണ്. ഇതിനാൽ കോന്നി ടൗണിൽ ചെളി വെള്ളം കെട്ടി നിൽക്കുന്നു. എലിയറക്കൽ ഭാഗത്തും ഈ പ്രശ്നം ഉണ്ടായിരുന്നു എങ്കിലും വ്യാപാരികൾ ഇടപെട്ടതോടെ ഓടയ്ക്ക് വീണ്ടും ദ്വാരം അടിച്ചു വെള്ളം ഒഴുക്കികളഞ്ഞു. കോന്നി ടൗണിൽ റോഡിൽ നേരെ ഓടയിലേക്ക് ദ്വാരം ഇട്ടാൽ പ്രശ്നം പരിഹരിക്കാം. കെ എസ് റ്റി പി…
Read Moreചതുര്‍മുഖം സിനിമയുടെ നിര്‍മ്മാതാവിന്‍റെ വിവാഹത്തിന് മഞ്ചു വാര്യര്‍ കോന്നിയില്‍ എത്തി
konnivartha.com : ചതുര്‍മുഖം സിനിമയുടെ നിര്‍മ്മാതാവും നടനുമായ കോന്നി വെങ്ങവിളയില്‍ ജിസ് തോമസിന്‍റെ വിവാഹത്തിന് ചലച്ചിത്ര താരം മഞ്ചു വാര്യര്‍ കോന്നിയില്‍ എത്തി . കോന്നി സെൻ്റ്. ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയില്‍ വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് ഇവിടെ വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തിന് ഇടയില്‍ ആണ് മഞ്ചു വാര്യര്‍ കോന്നിയില്‍ എത്തിയത് . ആന്‍സി ഡേവിഡ് ആണ് ജിസ് തോമസിന്‍റെ വധു. ജിസ് നിർമ്മിച്ച ചതുർമുഖം സിനിമയിലെ നായികയായിരുന്നു മഞ്ചു വാര്യർ.
Read More