കലഞ്ഞൂര്‍ പാടം , കോന്നി , അടൂര്‍ , തിരുവല്ല ലഹരിമാഫിയാകളുടെ പിടിയില്‍

 

konnivartha.com :പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ മേഖലയിലെ മുള്ള് നിരപ്പ് ,പത്തനാപുരം ഉള്ള പാടം, കോന്നി ,അടൂര്‍ തിരുവല്ല മേഖലകള്‍ കേന്ദ്രമാക്കി ലഹരി മാഫിയ പിടിമുറുക്കി . ലക്ഷ കണക്കിന് രൂപയുടെ കഞ്ചാവ് വിതരണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ നിന്നുമാണ് എന്ന് പല ആളുകളും വിവിധ അവസരങ്ങളില്‍ അറിയിക്കുന്നു . സ്കൂള്‍ കോളേജ് കുട്ടികളില്‍ ആണ് ” ഈ അണുബാധ ” .കഞ്ചാവ് ചുരുട്ടുകളായി വലിക്കാന്‍ പ്രേരിപ്പിക്കുന്നു .തുടര്‍ന്ന് മാരകമായ മറ്റു മയക്കു മരുന്നുകള്‍ വില്‍ക്കാനും അത് വഴി സ്വയം ഉപയോഗിക്കാനും പ്രേരിപ്പിക്കുന്നു .

കഞ്ചാവ് കുട്ടികള്‍ക്ക് വില്‍ക്കുന്ന സംഘത്തെ സംബന്ധിച്ച് പോലീസിനും എക്സ്സൈസിനും വിവരം ഉണ്ടെങ്കിലും ഉന്നത കുടുംബ ബന്ധത്തില്‍ ഉള്ള ആളുകള്‍ ആയതിനാല്‍ പിടിക്കുന്നില്ല . പിടിക്കപ്പെടുന്നത് സാധാരണ ആളുകള്‍ മാത്രം . കഞ്ചാവ് , എം ഡി എം എ , ചരസ് , പിത്തഡിന്‍ എല്ലാം ജില്ലയില്‍ സുലഭം . നിരോധിച്ച നാവിന് അടിയില്‍ വെക്കുന്ന ഹാന്‍സ് പോലുള്ള സാധനവും ലഭിക്കും .

കൃത്യമായ പരിശോധന അനിവാര്യം . ലഹരി മാഫിയ സ്കൂള്‍ കുട്ടികളെയും കോളേജ് തലത്തില്‍ ഉള്ള കുട്ടികളെയും ആണ് ലക്ഷ്യം .സ്കൂള്‍ കുട്ടികളുടെ ഫോണ്‍ അധ്യാപകര്‍ പരിശോധിക്കണം . രക്ഷ കര്‍ത്താക്കള്‍ ഫോണ്‍ ചോദിച്ചാല്‍ കൊടുക്കില്ല . വീട്ടില്‍ വലിയ ബഹളം . ആത്മഹത്യാ അറിയിപ്പ് . സ്കൂള്‍ അധ്യാപകര്‍ മുഴുവന്‍ കുട്ടികളുടെയും കയ്യില്‍ ഉള്ള ഫോണ്‍ വാങ്ങി നോക്കുക . അതില്‍ കാണും ലഹരി ഇടപാട് . ഇല്ലെങ്കില്‍ ഒരു വര്‍ഷത്തിന് ഉള്ളില്‍ കുട്ടികള്‍ ലഹരിയിലാകും

കുട്ടികള്‍ക്ക് ലഹരി എങ്ങനെ ഇത്രയും തീക്ഷണം ആയി എന്ന് ചോദിച്ചാല്‍ അത് വീട്ടില്‍ നിന്നും ആണ് . അച്ഛനും അമ്മയും കുട്ടികളുടെ കാര്യം നോക്കുന്നില്ല എന്ന് പറയാന്‍ കഴിയും . കുട്ടികളെ ശ്രദ്ധിക്കുന്നില്ല . അവരുടെ മാനസിക ശാരീരിക വളര്‍ച്ച അറിയുന്നില്ല . കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും ലഭിക്കേണ്ട സംരക്ഷണം ഇല്ല . പോലീസും എക്സൈസ് വിഭാഗവും കിണഞ്ഞു ശ്രമിച്ചാല്‍ കിട്ടാത്ത രീതി ആണ് .

മയക്ക് മരുന്നുകള്‍ കോന്നിയില്‍ നിന്നും വിദേശ രാജ്യത്തിലേക്ക് അയക്കുന്ന ആളിനെ കുറിച്ച് രണ്ടു വ്യക്തികള്‍ സംസ്ഥാന എസ്ക്സൈസ് വകുപ്പില്‍ അറിയിച്ചു എങ്കിലും ഒരു അന്വേഷണം പോലും ഉണ്ടായില്ല . ആ ആള്‍ നിമിത്തം വിദേശ രാജ്യത്ത് ജയിലില്‍ കിടക്കുന്ന കോന്നി നിവാസി ഉണ്ട് .അക്കാര്യവും അറിയിച്ചു എങ്കിലും നടപടികളില്‍ മെല്ലെ പോക്ക് . സംസ്ഥാന എക്സൈസ് വിഭാഗം പൂര്‍ണ്ണ പരാജയം . പാമ്പിനെ കൊണ്ട് കൊത്തിക്കുന്ന സ്നേക്ക് ബൈറ്റിംഗ് കൊച്ചിയില്‍ വീണ്ടും തുടങ്ങി എന്നും അറിയുന്നു . ലഹരി വേണ്ടവര്‍ നാവ് നീട്ടിയാല്‍ പാമ്പിനെ കൊണ്ട് കൊത്തിക്കും . ചെറുകെ . അതും പണ്ട് ഉണ്ടായിരുന്നു . ഇപ്പോള്‍ തുടങ്ങി എന്ന് വിവിധ ആളുകള്‍ അറിയിക്കുന്നു .ശെരിയാണോ എന്ന് അറിയില്ല . ഉണ്ടെങ്കില്‍ ഉടന്‍ പിടിക്കുക .

 

NB; വിവിധ വാര്‍ത്തകളുടെയും വിവിധ ആളുകള്‍ അറിയിച്ച മെസ്സേജ്  അടിസ്ഥാനത്തിലും പ്രസിദ്ധീകരിക്കുന്നു

error: Content is protected !!