കോന്നി ,കൊല്ലംപടി, വകയാര്‍ മേഖലയില്‍ കള്ളന്മാര്‍ വിലസ്സുന്നു 

Spread the love

 

konnivartha.com : കോന്നി ,വകയാര്‍ കൊല്ലംപടി മേഖലകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കള്ളന്മാര്‍ വിലസുന്നു . കൊല്ലന്‍പടി മേഖലയില്‍ മേലേതില്‍ പടിയില്‍ കള്ളന്മാര്‍ എത്തിയതായി വീട്ടുകാര്‍ പറയുന്നു .മേലേതില്‍ പടിയ്ക്ക് സമീപം വീട്ടില്‍ നിന്നും മാല മോഷ്ടിച്ചു . ടോര്‍ച്ച് അടിച്ചതോടെ കള്ളന്മാര്‍ ഓടിപോയി . ഒന്നില്‍ കൂടുതല്‍ കള്ളന്മാര്‍ ഒന്നിച്ചു ആണ് മോഷണത്തിന് ഇറങ്ങിയത്‌ എന്നാണ് നിഗമനം .കോന്നി പഞ്ചായത്ത് വാര്‍ഡ്‌ മെമ്പര്‍ അനി സാബു ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി .

കോന്നി വട്ടക്കാവില്‍ വീട്ടിലെ വാതില്‍ കുത്തി തുറന്നു മോഷണം നടത്തി . വട്ടക്കാവ് നെല്ല് മുറിയില്‍ ജോസിന്‍റെ വീട്ടില്‍ ആണ് മോഷണം നടന്നത് . നാല് പവന്‍ സ്വര്‍ണം അടക്കം ഉള്ളത് മോഷണം പോയി .

പുറകിലെ വാതില്‍ കുത്തി തുറന്നു ആണ് മോഷണം . വീട്ടുകാര്‍ ഉള്ളപ്പോള്‍ ആണ് മോഷണം നടന്നത് .ഇത് സംബന്ധിച്ച് കോന്നി പോലീസില്‍ പരാതി നല്‍കി . വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാല വലിച്ചു പൊട്ടിച്ചു.
കള്ളന്മാരുടെ സ്ഥിരം സാന്നിധ്യം ഉണ്ടായതോടെ പോലീസ് രാത്രി കാല പെട്രോളിംഗ് ശക്തിപ്പെടുത്തണം എന്ന് ആവശ്യം ഉയര്‍ന്നു .വകയാര്‍ മേഖലയില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന് വാര്‍ഡ്‌ അംഗം അനി സാബു അഭ്യര്‍ത്ഥിച്ചു

 

Related posts