സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു ( 17/06/2025 )

കമ്പൈൻഡ് ​ഗ്രാജുവേറ്റ് ലെവൽ പരീക്ഷ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു:14582 പ്രതീക്ഷിത ഒഴിവുകൾ; ജൂലൈ നാലു വരെ അപേക്ഷിക്കാം konnivartha.com: കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി ബോഡികൾ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിലേക്ക് ​ഗ്രൂപ്പ് ബി, ​ഗ്രൂപ്പ് സി പോസ്റ്റുകളിലേക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. 14582 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. 2025 ഓ​ഗസ്റ്റ് ഒന്നിന് 18 – 32 വയസും അം​ഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമോ തത്തുല്യ യോ​ഗ്യയോ ഉള്ളവർക്ക് അനുയോജ്യമായ തസ്തികകളിലേക്ക് അപേക്ഷിക്കാം. ടയര്‍ I, ടയര്‍ II എന്നിങ്ങനെ രണ്ട് തലങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്ളത്. 2025 ഓ​ഗസ്റ്റ് 13 മുതൽ ഓ​ഗസ്റ്റ് 30 വരെ ടയർ 1 പരീക്ഷയും 2025 ഡിസംബർ മാസം ടയർ 2…

Read More

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ:മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് & ഹവൽദാർ (CBIC & CBN) പരീക്ഷ, 2024

konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, മൾട്ടി ടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ്, ഹവീൽദാർ (CBIC & CBN) പരീക്ഷ, 2024 രാജ്യത്തുടനീളം തുറന്ന മത്സര-കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും. പരീക്ഷയുടെ ഘട്ടം ഒന്ന്, രണ്ട് എന്നിവ 2024 ഒക്ടോബർ – നവംബർ മാസങ്ങളിൽ നടത്തും. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് SSC വെബ്സൈറ്റിലൂടെ അറിയിക്കുന്നതാണ്. ഈ പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷയുടെ ഓൺലൈൻ സമർപ്പണം https://ssc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷയുടെ സ്കീം, സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവയ്ക്കായി ഉദ്യോഗാർത്ഥികൾ www.ssckkr.kar.nic.in, https://ssc.gov.in എന്ന വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്‌ത 27.6.2024 തീയതിയിലെ എസ്എസ്‌സി വിജ്ഞാപനം ശ്രദ്ധികേണ്ടതാണ്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 31.07.2024 (രാത്രി 11 മണി) മേൽപ്പറഞ്ഞ റിക്രൂട്ട്‌മെൻ്റിനുള്ള സംവരണത്തിന് അർഹതയുള്ള എസ് സി / എസ് ടി /…

Read More

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം

konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി) ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും, വകുപ്പുകളിലും  489 തസ്തികകളിലായി നിലവിലുള്ള 2049 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും.    കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി ബി ഇ) യുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  യോഗ്യതാ മാനദണ്ഡങ്ങൾ, നിബന്ധനകൾ,  വ്യവസ്ഥകൾ, അപേക്ഷാ മാതൃക എന്നിവ https://ssc.gov.in, http://ssckkr.kar.nic.in എന്നീ ഓൺലൈൻ ലിങ്കുകളിൽ ലഭ്യമാണ്. ഓൺലൈനായി മാത്രമായിരിക്കും  അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി  മാർച്ച് 18. എല്ലാ സ്ത്രീകൾക്കും  സംവരണത്തിന് അർഹരായ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

Read More

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ

           konnivartha.com: ഡൽഹി പോലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്-മെയിൽ ആൻഡ് ഫീമെയിൽ) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നവംബർ 14 മുതൽ ഡിസംബർ 5 വരെയുള്ള കാലയളവിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. വിശദവിവരങ്ങൾ https://ssc.nic.in ൽ.

Read More

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1324 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  konnivartha.com: ഡൽഹി പോലീസിൽ സബ്-ഇൻസ്പെക്ടർ, കേന്ദ്ര സായുധ പോലീസ് സേന പരീക്ഷ 2023, ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) പരീക്ഷ 2023, തുടങ്ങിയ 1324 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഡൽഹി പോലീസിൽ സബ്-ഇൻസ്പെക്ടർ, കേന്ദ്ര സായുധ പോലീസ് സേനാ പരീക്ഷ, 2023 എന്നിവയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ആഗസ്റ്റ് 15 ആണ്. ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) പരീക്ഷയ്ക്ക് 2023 ആഗസ്റ്റ് 16 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. എസ് സി /എസ് ടി വിഭാ​ഗങ്ങൾക്കും വിമുക്ത ഭ‌ടൻമാർ / വനിതകൾ എന്നിവർക്കും അപേക്ഷാ ഫീസില്ല. https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷ സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in തു‌ടങ്ങിയ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

Read More

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 മൾട്ടി ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (സിബിഐസി & സി ബി എൻ) തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 – 27 വയസ്സ്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.  2023 സെപ്റ്റംബറിലായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഇം​ഗ്ലീഷ്, ഹിന്ദി കൂടാതെ 13 പ്രാദേശിക ഭാഷകളിലും പരീക്ഷ നടക്കും .  https://ssc.nic.in എന്ന  വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 21. സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://ssc.nic.in സന്ദർശിക്കുക . 080-25502520, 9483862020 എന്ന നമ്പറുകളിലും  പ്രവൃത്തി ദിനങ്ങളിൽ ബന്ധപ്പെടാം. Staff Selection Commission invited applications for 1558 Multi-Tasking (Non-Technical) Staff and Havaldar (CBIC & CBN)…

Read More

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  konnivartha.com : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറിതല പരീക്ഷ 2023ന് അപേക്ഷ ക്ഷണിച്ചു. എൽ ഡി സി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികളിലേക്കാണ് ഒഴിവുകൾ. മലയാളം ഉൾപ്പെടെ 15 ഭാഷകളിലായിരിക്കും പരീക്ഷ ന‌ടത്തുന്നത്. ഓൺലൈൻ പരീക്ഷ 2023 ഓഗസ്റ്റിൽ നടക്കും. പ്രായപരിധി 18 -27 വയസ്സ്. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. എല്ലാ തസ്തികകളിലേക്കും ടൈപ്പിംഗ് / സ്‌കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 8. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in. Staff Selection Commission invites applications for 1600 vacancies konnivartha.com: Staff Selection…

Read More

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം

konnivartha.com : സ്റ്റാഫ്  സെലക്ഷൻ  കമ്മീഷൻ  സെൻട്രൽ ആംഡ് ഫോഴ്സസ്, എസ് എസ് എഫിലെ കോൺസ്റ്റബിൾ, അസം റൈഫിൾസിൽ റൈഫിൾമാൻ, നാർക്കോട്ടിക് കൺട്രോൾ ബ്യുറോയിൽ സിപോയി എന്നീ തസ്തികകളിലേക്ക് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ജനുവരിയിൽ നടക്കും. പരീക്ഷ നടക്കുന്ന തീയതി കമ്മീഷൻ വെബ്സൈറ്റിലൂടെ പിന്നീട്  അറിയിക്കും. 26 വയസാണ് പ്രായപരിധി. പത്താം ക്ലാസ് പാസായിരിക്കണം.താല്പര്യമുള്ളവർ  https://ssc.nic.in മുഖേന ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.  സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.in, https://ssc.nic.in.

Read More