തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജില്ലാ കലക്ടര്‍ പ്രവര്‍ത്തനം വിലയിരുത്തി

  തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ച് ബിഎല്‍ഒ സൂപ്പര്‍വൈസരുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിലയിരുത്തി. മൈലപ്ര, മലയാലപ്പുഴ, ഓമല്ലൂര്‍, ചെന്നീര്‍ക്കര എന്നീ വില്ലേജ് ഓഫീസുകളാണ് സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഫോം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലെത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തി. സമയബന്ധിതമായി ഫോമുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം ജില്ലയില്‍ നവംബര്‍ നാല് മുതല്‍ ആരംഭിച്ചു. ബിഎല്‍ഒ മാര്‍ മൂന്നു തവണ വീടുകള്‍ സന്ദര്‍ശിക്കും. 13 തിരിച്ചറിയല്‍ രേഖകളിലൊന്ന് വോട്ടര്‍മാര്‍ക്ക് ഹാജരാക്കണം. ഫോം പൂരിപ്പിച്ച് തിരികെ ബിഎഒമാര്‍ക്ക് നല്‍കണം. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്. പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ ഒമ്പതിനും ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപേക്ഷിക്കാനുള്ള കാലയളവ്…

Read More

ഗ്രാമപഞ്ചായത്തുകള്‍ വികസന സദസ് സംഘടിപ്പിച്ചു ( 17/10/2025)

കലഞ്ഞൂരില്‍ സമസ്ത മേഖലകളിലും സമഗ്ര വികസനം:  കെ യു ജനീഷ് കുമാര്‍ എംഎല്‍എ കലഞ്ഞൂര്‍ പഞ്ചായത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, റോഡ്  തുടങ്ങി സമസ്ത മേഖലകളിലും സമഗ്ര വികസനമാണ്   നടപ്പാക്കിയതെന്ന് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ.  കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് പൗര്‍ണമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. പഞ്ചായത്തിലെ വിവിധ റോഡുകള്‍ ബിഎം ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. സ്‌കൂള്‍, ആശുപത്രി, സബ് സെന്റര്‍ തുടങ്ങിയവയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. പഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം പുരോഗതിയിലാണ്. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ വകുപ്പും നടപ്പാക്കിയ വികസനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് വികസന സദസ് നടത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നാടിന്റെ വികസനം സാധ്യമാക്കിയതെന്നും എം എല്‍ എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി അധ്യക്ഷയായി. വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ എസ് നവാസ്…

Read More

മലയാലപ്പുഴയില്‍ വെച്ച് സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു

    സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി. രാജീവ് റാന്നി റസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ മെയ് നാല്, അഞ്ച് തീയതികളിലാണ് സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം മറ്റു ജില്ലകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചാമ്പ്യന്‍ഷിപ്പ് മെയ് മാസത്തിലേക്ക് മാറ്റിയത്. മലയാലപ്പുഴ മുസലിയാര്‍ കോളജില്‍ നടക്കുന്ന മത്സരങ്ങളില്‍ 28 ടീമുകളിലായി 400 കുട്ടികള്‍ പങ്കെടുക്കും. ലോഗോ പ്രകാശനത്തില്‍ റാന്നി മുന്‍ എംഎല്‍ എ രാജു എബ്രഹാം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, എന്‍.പി. മോഹനന്‍, അഷ്‌റഫ് അലങ്കാര്‍, പി.ആര്‍. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചാമ്പ്യന്‍ഷിപ്പിന്…

Read More

കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാത

    കോന്നി വാര്‍ത്ത :കോന്നി മലയാലപ്പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഞ്ഞിലികുന്ന് -കോട്ടമുക്ക് – വെട്ടൂർ -മലയാലപ്പുഴ റോഡ്  പണികൾ പൂർത്തീകരിച്ച് ഫെബ്രുവരി മാസത്തിൽ തുറന്നുകൊടുക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ജോലികൾ വേഗത്തിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. സംസ്‌ഥാന ബജറ്റിൽ നിന്നും 6 കോടി രൂപ അനുവദിച്ചാണ് നിർമ്മാണം നടത്തുന്നത്.. ബി.എം. ആൻ്റ് ബി. സി. നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിനു 3.8 കിലോ മീറ്റർ ദൂരം ഉണ്ട്. കിടങ്ങേൽപടി, പതാലിൽ പടി, പൊന്നമ്പ്, കളീയ്ക്കൽ പടി എന്നിവിടങ്ങളിലെ 3 കലുങ്കുകളും, ഒരു പൈപ്പ് കൾവർട്ടും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.450 മീറ്റർ ഓടയും, 1000 മീറ്റർ ഐറിഷ് ഓടയും നിർമ്മിക്കും.100 മീറ്റർ ദൂരം പൂട്ട് കട്ട ഇട്ട് സഞ്ചാരയോഗ്യമാക്കും. അപകട സാധ്യതയുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും, 327 മീറ്റർ ക്രാഷ് ബാരിയറും സ്ഥാപിക്കും. ട്രാഫിക് സേഫ്റ്റി വർക്കുകളും, ദിശാ ബോർഡ്,…

Read More

മലയാലപ്പുഴയില്‍ പന്നിമൂട്ട ശല്യം: പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാലപ്പുഴ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പന്നിമൂട്ട, ബ്ലാമൂട്ട എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചെറുപ്രാണികളായ ടിക്കുകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പന്നിമൂട്ടയുടെ നിയന്ത്രണത്തെകുറിച്ച് പഠനം നടത്തി ആക്്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ജില്ലാ കള്കടര്‍ നിര്‍ദേശിച്ചു. ടിക്കുകളുടെ നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പൈറിത്രം ഉപയോഗിച്ച് സ്പ്രേയിംഗ് നടത്തുന്നുണ്ട്. ഇവയുടെ കടിയേറ്റവരില്‍ ചൊറിച്ചില്‍, ചെറുവ്രണങ്ങള്‍ എന്നിവ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 50 ഓളം ആളുകള്‍ ഈ ലക്ഷണങ്ങളുമായി മലയാലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ചികിത്സ തേടി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ആയുര്‍വേദ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍,…

Read More

മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍റെ കെട്ടിട നിര്‍മ്മാണം വേഗത്തിലാക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം  : മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു മാസം കൊണ്ട് പൂർത്തീകരിക്കാൻ തീരുമാനമായതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.നിർമ്മാണ അവലോകനം നടത്താൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. നിശ്ചയിച്ച കാലയളവിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.97 ലക്ഷം രൂപ മുടക്കിയാണ് 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം നിർമ്മിക്കുന്നത്. ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ അവിടേയ്ക്ക് മാറ്റി സ്ഥാപിക്കും. പുതിയ കെട്ടിടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറി, സബ് ഇൻസ്പെക്ടർമാരുടെ മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പു മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറികൾ, തൊണ്ടി സൂക്ഷിക്കുന്നതിനും, റെക്കോഡുകൾ…

Read More

പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം :പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാൻ ഉത്തരവായതായി അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഇതോടെ കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ആർദ്രം മിഷൻ്റെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് മൂന്ന് പി.എച്ച് .സികളെയും എഫ്.എച്ച്.സികളായി ഉയർത്തിയത്. മൂന്നാം ഘട്ടത്തിൽ കേരളത്തിലാകെ 212 പി.എച്ച്.സികളും, ജില്ലയിൽ 13 പി.എച്ച്.സികളും എഫ്.എച്ച്.സികളായി മാറും. കൂടുതൽ ഡോക്ടർമാരുടെയും, മറ്റ് ജീവനക്കാരുടെയും സേവനം, ഫാർമസി, ലബോറട്ടറി, എക്സ് റേ യൂണിറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ, ഇരിപ്പിടം, കുടിവെള്ളം തുടങ്ങി പി.എച്ച്.സികളുടെ രൂപം തന്നെ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് എഫ്.എച്ച്.സി യിൽ ഒരുക്കുക. കോന്നി നിയോജക മണ്ഡലത്തിൽ 2021 മാർച്ച് മാസത്തോടെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് മുന്നോട്ടു പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.പ്രമാടം,…

Read More