പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര കായികരംഗ ഉത്തേജകമരുന്ന് വിരുദ്ധ കൺവെൻഷനിന്റെ 10-ാമത് യോഗത്തിൽ (COP10) ഇന്ത്യ സജീവമായി പങ്കെടുത്തു. ആഗോളതലത്തിൽ കായികരംഗത്തെ ധാർമികത പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തേജക മരുന്ന് ഉപയോഗം ഇല്ലാതാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ, നിയമസാധുതയുള്ള ഏക അന്താരാഷ്ട്ര സംവിധാനമായ ഈ കൺവെൻഷന്റെ 20-ാം വാർഷികത്തോടനുബന്ധിച്ചാണ് യോഗം നടന്നത്. കേന്ദ്ര സ്പോർട്സ് സെക്രട്ടറി ഹരി രഞ്ജൻ റാവുവും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഡയറക്ടർ ജനറൽ അനന്ത് കുമാറും ഉൾപ്പെടുന്ന ഇന്ത്യൻ പ്രതിനിധി സംഘം 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും ആഫ്രിക്കൻ യൂണിയൻ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ലോക ഉത്തേജക വിരുദ്ധ ഏജൻസി (WADA), മറ്റ് അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ പ്രതിനിധികളുമായും ചർച്ച നടത്തി. യോഗത്തിൽ, ഏഷ്യ-പസഫിക് (ഗ്രൂപ്പ് IV) ബ്യൂറോയുടെ 2025–2027 കാലയളവിലേക്കുള്ള ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. COP10 ബ്യൂറോയുടെ അധ്യക്ഷ…
Read Moreവിഭാഗം: World News
മൊസാംബിക് ബോട്ടപകടത്തിൽപ്പെട്ട ശ്രീരാഗിന്‍റെ മൃതദേഹം കണ്ടെത്തി
konnivartha.com; ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലംതേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണന്റെ (35) മൃതദേഹം കണ്ടെത്തി.പി.പി.രാധാകൃഷ്ണൻ ഷീല ദമ്പതികളുടെ മകനാണ്. ഭാര്യ: ജിത്തു. മക്കൾ: അതിഥി (5), അനശ്വര (9). കപ്പൽ കമ്പനി അധികൃതരാണ് മൃതദേഹം കണ്ടെത്തിയ വിവരം ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത്.ഏഴു വർഷമായി കപ്പലിൽ ജോലി ചെയ്യുന്ന ശ്രീരാഗ് 3 വർഷം മുൻപാണ് മൊസാംബിക്കിൽ ജോലിക്ക് എത്തുന്നത്.ആറുമാസം മുൻപ് രണ്ടാമത്തെ കുഞ്ഞിനെ ആദ്യമായി കാണാൻ നാട്ടിലെത്തിയ ശ്രീരാഗ് ഈ മാസം ആറിനാണ് തിരിച്ചു പോയത് .ഈ മാസം 16ന് രാത്രി വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു . ഇലക്ട്രിക്കൽ എൻജിനീയറായ ശ്രീരാഗ് കപ്പലിലെ ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസറായിരുന്നു. 17 ന് പുലർച്ചെയാണ് അപകടം. മൊസാംബിക്കിൽ ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ്…
Read Moreബോട്ടപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; കാണാതായ 7 പേരില്‍ മലയാളിയും
ആഫ്രിക്കയിലെ മൊസംബിക് തീരത്ത് മുങ്ങിയ ബോട്ടിലുണ്ടായ യാത്രക്കാരായ മൂന്ന് ഇന്ത്യക്കാര്‍ മരണപ്പെട്ടു . 7പേരെ കാണാനില്ല. കാണാതായവരില്‍ മലയാളിയുമുണ്ട് . എണ്ണ ടാങ്കറിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന സ്‌കോര്‍പിയോ മറൈന്‍ മാനേജ്‌മെന്റ് കമ്പനിയുടെ ലോഞ്ച് ബോട്ടാണ് അപകടത്തില്‍പെട്ടത്. എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Read Moreയുദ്ധം അവസാനിച്ചു :ഗാസ സമാധാനത്തിലേക്ക്
ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു . ഈജിപ്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിന് ധാരണയായത് . രണ്ട് വർഷത്തോളം നീണ്ടു നിന്ന യുദ്ധം അവസാനിച്ചതായി ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ പ്രഖ്യാപിച്ചു .യുഎസ്, ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു.
Read Moreജൂത ദേവാലയത്തിന് നേരെ ഭീകരാക്രമണം
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. സിനഗോഗിൽ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ആള്‍ക്കൂട്ടത്തിനിടെയിലേക്ക് കാർ ഓടിച്ച് കയറ്റിയ ശേഷം ആരാധനാലയത്തിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ ആളുകള്‍ തടയുകയായിരുന്നു. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.
Read Moreപാക്ക് അധിനിവേശ കശ്മീരിൽ ഇന്റർനെറ്റ് നിരോധിച്ചു
പാക്ക് അധിനിവേശ കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും സംഘർഷം രൂക്ഷം. ഇന്റർനെറ്റ് നിരോധിച്ചു.പാക്കിസ്ഥാൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ സൈന്യം നടത്തിയ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു.ബാഗ് ജില്ലയിലെ ധീർകോട്ടിലും മുസാഫറാബാദ്, മിർപുർ എന്നിവിടങ്ങളിലുമാണ് ആളുകള്‍ മരണപ്പെട്ടത് . ‘മൗലികാവകാശ നിഷേധ’ത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം ആരംഭിച്ചത്.
Read Moreഫിലിപ്പീൻസിലെ സെബൂവില്‍ 6.9 തീവ്രതയിൽ ഭൂകമ്പം; 22 മരണം
ഫിലിപ്പീൻസിലെ സെബൂ മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 22 പേർ മരിച്ചു.റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തി.കെട്ടിടങ്ങൾ തകർന്നുവീണു.നിരവധി ആളുകള്‍ക്ക് പരിക്ക് ഉണ്ട് . പാലങ്ങള്‍ തകര്‍ന്നു . കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് ആണ് ആളുകള്‍ മരണപ്പെട്ടത് .
Read Moreസമുദ്ര മത്സ്യമേഖലയിൽ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഉടൻ
konnivartha.com: സമുദ്ര മത്സ്യബന്ധനം നിരീക്ഷക്കുന്നതിനും മീൻപിടുത്ത വിവര ശേഖരണത്തിനുമായി യാനങ്ങളിൽ ഇലക്ട്രോണിക് സംവിധാനം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി ഡോ. അഭിലാക്ഷ് ലിഖി. മത്സ്യബന്ധന വിവരശേഖരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കൊച്ചിയിൽ ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷനും (ഐ ഒ ടി സി) ഫിഷറി സർവേ ഓഫ് ഇന്ത്യയും (എഫ്എസ്‌ഐ) സംഘടിപ്പിച്ച അഞ്ച് ദിവസത്തെ രാജ്യാന്തര ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം. വിവിധ യാനങ്ങളുപയോഗിച്ചുള്ള മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ശാസ്ത്രീയ വിവര ശേഖരണവും മാനേജ്‌മെന്റ് രീതികളും മെച്ചപ്പെടുത്തുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള എഫ് എസ് ഐ യാണ് ഇത് വികസിപ്പിക്കുന്നത്. ശാസ്ത്രീയ പിന്തുണയുള്ള വിശ്വസനീയമായ ഡേറ്റയാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര വ്യാപാര രംഗത്തെ വെല്ലുവിളികൾക്കെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധമെന്ന് സെക്ട്രട്ടറി പറഞ്ഞു. അന്താരാഷ്ട്ര…
Read MoreMeet NASA’s New Astronaut Candidates
NASA’s 10 new astronaut candidates were introduced Monday following a competitive selection process of more than 8,000 applicants from across the United States. The class will now complete nearly two years of training before becoming eligible for flight assignments supporting future science and exploration missions to low Earth orbit, the Moon, and Mars. The candidates reported for duty at NASA’s Johnson Space Center in mid-September and immediately began their training. Their curriculum includes instruction and skills development in robotics, land and water survival, geology, foreign language, space medicine and…
Read Moreറെയിൽ കോച്ചിൽ നിന്ന് ഇന്ത്യ അഗ്നി-പ്രൈം മിസൈൽ വിക്ഷേപിച്ചു
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്നുള്ള മധ്യദൂര അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി DRDO സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡുമായി (SFC) സഹകരിച്ച്, DRDO, രൂപകല്പനചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നുള്ള മധ്യദൂര അഗ്നി-പ്രൈം മിസൈലിന്റെ വിക്ഷേപണംവിജയകരമായി പൂർത്തിയാക്കി. 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ പുതുതലമുറ മിസൈൽ വിവിധ നൂതന സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു. പ്രത്യേകമായി രൂപകൽപ്പന ചെയ്ത റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്നുള്ള ആദ്യ വിക്ഷേപണമാണിത്. റെയില്‍ ശൃംഖലയിലൂടെ വലിയ തയ്യാറെടുപ്പുകള്‍ ഇല്ലാതെ യഥേഷ്ടം വിന്യസിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് എളുപ്പത്തിൽ രാജ്യവ്യാപകമായ വിന്യാസം ഉറപ്പാക്കുന്നു. കുറഞ്ഞ ദൃശ്യപരതയോടെ കുറഞ്ഞ പ്രതികരണ സമയത്തിനുള്ളിൽ വിക്ഷേപിക്കാനുള്ള ശേഷിയുമുണ്ട്. ഇത് സ്വയംപര്യാപ്തമാണെന്ന് മാത്രമല്ല അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും സംരക്ഷണ സംവിധാനങ്ങളും ഉൾപ്പെടെ എല്ലാ സ്വതന്ത്ര വിക്ഷേപണ സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മിസൈലിന്റെ സഞ്ചാരപഥം വിവിധ…
Read More