കോന്നി മെഡിക്കല്‍കോളേജ് കെട്ടിട നിര്‍മ്മാണം:അഡ്വ :അടൂര്‍ പ്രകാശ്‌ പ്രതീക്ഷിക്കുന്നത്

  ആതുര ശ്രുശൂഷാ രംഗത്ത് പത്തനംതിട്ട ജില്ലയുടെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജായ കോന്നി മെഡിക്കല്‍കോളേജ് കെട്ടിട നിര്‍മ്മാണം 2018 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുവാന്‍ ഉള്ള നടപടികള്‍ ഉണ്ടാകുന്നു .കഴിഞ്ഞ മാസങ്ങളില്‍ നിര്‍മ്മാണം മന്ദഗതിയില്‍ ആയിരുന്നു .കഴിഞ്ഞ ആഴ്ച മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേഗത കൂടി .കോടികള്‍ ചിലവഴിച്ചു കൊണ്ട് കോന്നി അരുവാപ്പുലം പഞ്ചായത്തിലെ നെടുമ്പാറയില്‍ ആണ് കോന്നി മെഡിക്കല്‍കോളേജ് .കെട്ടിടം പണികള്‍ ഏറെ നാളായി പേരിനു മാത്രം ആയിരുന്നു . 300 കിടക്കകള്‍ ഉള്ള ആശുപത്രിയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും എന്ന് പ്രതീക്ഷിക്കുന്നതായി മെഡിക്കല്‍കോളേജിന് വേണ്ടി നടപടികള്‍ സ്വീകരിക്കുകയും,ഭൂമി കണ്ടെത്തി കൈമാറുകയും , നിര്‍മ്മാണം നോക്കി കണ്ടു കൊണ്ടിരിക്കുന്ന കോന്നി എം എല്‍ എ യും മുന്‍ മന്ത്രിയുമായ അഡ്വ :അടൂര്‍ പ്രകാശ്‌ പ്രതീക്ഷിക്കുന്നത് .

Read More

“ദേ ഗാന്ധിയപ്പൂപ്പന്‍” വരുന്നു : ചാച്ചാ ശിവരാജനായി

  മഹാത്മാ ഗാന്ധിജിയുടെ രൂപവും ഭാവവും . ആശയം ഗാന്ധിദര്‍ശനം. തികഞ്ഞ ഗാന്ധിയന്‍ ഇത് ചാച്ചാ ശിവരാജന്‍.കൊല്ലം പത്തനാപുരം വെളിയം രാജിമന്ദിരത്തില്‍ ശിവരാജനാണ് (89) നമ്മള്‍ക്ക് ഇടയിലെ ഇന്നത്തെ ഗാന്ധി . 18 വര്‍ഷം മുമ്പ് ഗാന്ധിദര്‍ശനങ്ങളുടെ പ്രചാരണത്തിന് ഒരു വിദ്യാലയം സന്ദര്‍ശിക്കുന്ന വേളയിലാണ് ശിവരാജനെ ചൂണ്ടി “ദേ ഗാന്ധിയപ്പൂപ്പന്‍’ എന്ന് കുട്ടികള്‍ ആദ്യം വിളിച്ചത് പിന്നീട് നാട്ടു കാരും തല കുലുക്കി സമ്മതിച്ചു .ഇത് ഗാന്ധി രൂപം തന്നെ . അന്ന് മുതല്‍ ശിവരാജന്‍ ചാച്ചാ ശിവരാജനായി അറിഞ്ഞു . കൊല്ലം ഇരവിപുരം തെക്കേവിള ജ്ഞാനാംബിക മന്ദിരത്തില്‍ നാണുക്കുട്ടന്റെയും കൗസല്യയുടെയും മൂത്ത മകനായ ഇദ്ദേഹത്തിന് എട്ടാംവയസ്സില്‍ കിട്ടിയ ഗാന്ധിജിയുടെ ഒരു ചിത്രമാണ് വഴിത്തിരിവായത്. ഗാന്ധി ദര്‍ശങ്ങള്‍ പഠിച്ചു വളര്‍ന്നു .അഴിമതിക്ക് എതിരെ ശബ്ദം ഉയര്‍ന്നു .ഗാന്ധി ജയന്തി ദിവസം മഹാത്മാ ഗാന്ധിയുടെ വേഷവും ഭാവവും അണിഞ്ഞു…

Read More

ജെയിംസ് കൂടലിന്‍റെ പിതാവ് എന്‍. എം. ഡാനിയേല്‍ നിര്യാതനായി

  കൂടല്‍: ഓവര്‍സിസ് കോണ്‍ഗ്രസ് നേതാവും നോര്‍ത്ത് അമേരിക്ക പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും ആയ ജെയിംസ് കൂടലിന്റെ (ഹൂസ്റ്റണ്‍) പിതാവ് കോന്നി വകയാര്‍ കരിമ്പുംമണ്ണില്‍ എന്‍. എം. ഡാനിയേല്‍ (83) നിര്യാതനായി. സംസ്കാരം നെടുമണ്‍കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ തിങ്കളാഴ്ച ( ഓക്ടോബര്‍ 2) നടത്തപ്പെടും. മങ്ങാട്ടേത്ത് പരേതനായ ഡാനിയേലിന്റെ മകള്‍ മേരി യാണ് ഭാര്യ. മറ്റുമക്കള്‍: വത്സമ്മ ജേക്കബ്ബ് (മാരാമണ്‍), ഷാജി ഡാനിയേല്‍(ബെഹറൈന്‍). പരേതന്‍പ്ലന്റേഷന്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യുണിയന്‍ (ഐ.എന്‍. റ്റി.യു. സി) സെക്രട്ടറിയായി നിരവധി വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Read More

മദ്യപാനത്തിന്‍റെ രക്തസാക്ഷി

സമയം രാത്രി ഒരുമണി പ്രകൃതി സുഖസുഷുപ്തിയിലുറങ്ങുന്ന രാത്രിയുടെ യാമത്തില്‍ അവള്‍ക്ക് മാത്രം ഉറങ്ങാന്‍ കഴിഞ്ഞില്ല ഇതുവരെയും അജയേട്ടന്‍ എത്തിയിട്ടില്ല, അവള്‍ തന്‍റെ ഭര്‍ത്താവിനെയും കാത്ത് വഴിക്കണ്ണുമായി കാത്തിരുന്നു….., ഇനി മദ്യപിക്കുകയില്ലെന്നും പറഞ്ഞു തന്‍റെ തലയില്‍ തൊട്ട് സത്യം ചെയ്തിട്ടുപോയ ആള്‍…. അരിയും വീട്ടുസാധനങ്ങളുമായി വരാമെന്നു പറഞ്ഞു തനിക്കു ശമ്പളം കിട്ടിയ കാശിന്‍റെ ബാക്കിയുമായ് പോയതാണ്….. അജയേട്ടന്‍റെ സ്വഭാവം ശരിക്കുമറിയാവുന്നതുകൊണ്ടു അയല്പക്കത്തുനിന്ന് കുറച്ച് അരി കടം മേടിച്ചാണു കുട്ടികള്‍ക്കുള്ള. ഭക്ഷണമുണ്ടാക്കിയത്, കഞ്ഞിയും ചക്കപ്പുഴുക്കും കഴിച്ചു കുട്ടികള്‍ കിടന്നുറങ്ങി, മിക്കവാറും മദ്യപിച്ചു വെളിവില്ലാതെ ഉടുതുണിയഴിച്ച് തലയില്‍ കെട്ടികൊണ്ടായിരിക്കും വീട്ടില്‍വരുന്നത്…. വന്നുകഴിഞ്ഞാല്‍ പൂരപ്പാട്ടിന്‍റെ പെരുമഴയായിരിക്കും ഉളള വസ്തുവകകളെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞു വിറ്റുതുലച്ചു…. ഇനി ബാക്കിയുള്ളത് ഈ പുരയിടവും അതിനു ചുറ്റുമുള്ള ഒരുത്തുണ്ടു ഭൂമിയും മാത്രം…. വന്ന വിവാഹാലോചനകളെല്ലാം തട്ടിത്തെറിപ്പിച്ചുകൊണ്ട് സ്‌നേഹിച്ച പുരുഷനോടൊപ്പം ഇറങ്ങിപോന്നതാണ്…. “‘അറിയപ്പെടുന്ന നല്ലൊരു ഓട്ടോമൊബൈല്‍ മെക്കാനിക്കായിരുന്നു അജയേട്ടന്‍,…

Read More

കോന്നിയില്‍ കനത്ത മഴ

കോന്നി :കോന്നിയില്‍ ഇന്ന് ഉച്ചക്ക് ശേഷം കനത്ത മഴ .അഞ്ചു സെന്റീമീറ്റര്‍ മഴ രേഖ പെടുത്തി .അച്ചന്‍കോവില്‍ല്‍ കാടുകളിലും മഴ പെയ്തു .നദി യില്‍ കുത്ത് ഒഴുക്ക് ഉണ്ടായതോടെ അലക്ഷ്യമായി നദിയില്‍ ഇറങ്ങരുത് എന്ന് അറിയിപ്പ് ഉണ്ട് .പല ഭാഗത്തും വൈദ്യുതി ഇല്ല .മഴ തുടര്‍ന്നാല്‍ മലയോര നിവാസികളുടെ ജീവിതം ദുഷ്കരമാകും .കാര്‍ഷിക വിളകളെ കൂടുതലും ആശ്രയിക്കുന്ന നിവാസികള്‍ക്ക് മഴയുടെ തോത് കൂടുന്നത് വിളകളുടെ ആദായം കുറയും . ചിത്രം :മനോജ്‌ റോയല്‍ 

Read More

കോന്നിയുടെ ഹൃദയത്തില്‍ മലിന ജലം :കൊതുകും കൂത്താടിയും പെരുകുന്നു

ജലജന്യ രോഗങ്ങള്‍ പടരുമ്പോള്‍ കോന്നിയുടെ ഹൃദയ ഭാഗത്ത് മലിന ജലംകെട്ടി കിടന്ന് സാംക്രമിക രോഗ ഭീതി പടര്‍ത്തുന്നു .കോന്നി വലിയ പാലത്തിനു സമീപമാണ് ആരോഗ്യ വകുപ്പിന് നാണക്കേട്‌ സമ്മാനിക്കുന്ന ഈ ജലാശയം .തൊട്ടടുത്ത്‌ കോന്നി ജി എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു .കോന്നി പഞ്ചായത്തും ,ആരോഗ്യ വകുപ്പും കോന്നിയിലെ വീടുകളുടെ പറമ്പിലെ കുപ്പിയും പ്ലാസ്റ്റിക്കും നിര്‍മ്മാര്‍ജനം ചെയ്തു കൊതുക് വളരുന്നത്‌ തടയണം എന്ന് ഘോര ഘോരം പ്രസംഗം നടത്തുമ്പോള്‍ കോന്നി വലിയ പാലത്തിനു സമീപം മലിന ജലം കെട്ടി കിടന്ന് കൂത്താടിയും കൊതുകും പെരുകി .സാംക്രമിക രോഗം ഇവിടെ നിന്ന് പൊട്ടി പുറപ്പെടുവാന്‍ ഉള്ള എല്ലാ സാഹചര്യവും ഉണ്ട് .കോന്നി ഫയര്‍ഫൊഴ്സസ് ഓഫീസിന് മുന്നിലാണ് ഈ കാഴ്ച .സ്കൂള്‍ കുട്ടികള്‍ അടക്കം ഉള്ള വര്‍ നടന്നു പോകുന്ന പ്രധാന റോഡിലാണ് മലിന ജലം കെട്ടി നില്‍ക്കുന്നത്…

Read More