കോന്നിയുടെ ഹൃദയത്തില്‍ മലിന ജലം :കൊതുകും കൂത്താടിയും പെരുകുന്നു

ജലജന്യ രോഗങ്ങള്‍ പടരുമ്പോള്‍ കോന്നിയുടെ ഹൃദയ ഭാഗത്ത് മലിന ജലംകെട്ടി കിടന്ന് സാംക്രമിക രോഗ ഭീതി പടര്‍ത്തുന്നു .കോന്നി വലിയ പാലത്തിനു സമീപമാണ് ആരോഗ്യ വകുപ്പിന് നാണക്കേട്‌ സമ്മാനിക്കുന്ന ഈ ജലാശയം .തൊട്ടടുത്ത്‌ കോന്നി ജി എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു .കോന്നി പഞ്ചായത്തും ,ആരോഗ്യ വകുപ്പും കോന്നിയിലെ വീടുകളുടെ പറമ്പിലെ കുപ്പിയും പ്ലാസ്റ്റിക്കും നിര്‍മ്മാര്‍ജനം ചെയ്തു കൊതുക് വളരുന്നത്‌ തടയണം എന്ന് ഘോര ഘോരം പ്രസംഗം നടത്തുമ്പോള്‍ കോന്നി വലിയ പാലത്തിനു സമീപം മലിന ജലം കെട്ടി കിടന്ന് കൂത്താടിയും കൊതുകും പെരുകി .സാംക്രമിക രോഗം ഇവിടെ നിന്ന് പൊട്ടി പുറപ്പെടുവാന്‍ ഉള്ള എല്ലാ സാഹചര്യവും ഉണ്ട് .കോന്നി ഫയര്‍ഫൊഴ്സസ് ഓഫീസിന് മുന്നിലാണ് ഈ കാഴ്ച .സ്കൂള്‍ കുട്ടികള്‍ അടക്കം ഉള്ള വര്‍ നടന്നു പോകുന്ന പ്രധാന റോഡിലാണ് മലിന ജലം കെട്ടി നില്‍ക്കുന്നത് .ഒരു മാസം ആയി ഈ അവസ്ഥ .മലിന ജലത്തില്‍ നിന്നും പറന്നു പൊങ്ങുന്ന കൊതുകുകള്‍ പ്രദേശമാകെ വ്യാപിച്ചു .പഞ്ചായത്ത് അധികാരികള്‍ക്ക് നാട്ടു കാരില്‍ ചിലര്‍ ഫോട്ടോ സഹിതം പരാതി നല്‍കിയെങ്കിലും കോന്നി യുടെ ദുരവസ്ഥ പരിഹരിക്കാന്‍ പഞ്ചായത്ത് വക നടപടികള്‍ ഇല്ല .ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥ കാട്ടുന്നു .ദുര്‍ഗന്ധം വമിക്കുന്ന ഈ വെള്ളത്തില്‍ പലവിധ രോഗങ്ങളും പടരാന്‍ കാരണമായ ലാവകള്‍ നിറയെ ഉണ്ട് .അധികാരികളുടെ കണ്ണിനു താഴെ മലിന ജലം കെട്ടി നില്‍ക്കുമ്പോള്‍ ഓട എടുത്തു ജലം ഒഴുക്കുവാന്‍ ഓണ ആലസ്യത്തില്‍ ഉള്ള അധികാരികള്‍ക്ക് കഴിഞ്ഞില്ല.തൊട്ടടുത്ത്‌ കോന്നി ജി എല്‍ പി സ്കൂള്‍ ഉണ്ട് .കുഞ്ഞുങ്ങളെ കൊതുക് കുത്തുകയും ഇതില്‍ നിന്നും പനി അടക്കം ഉള്ള രോഗവും വരുന്നു .കുഞ്ഞുങ്ങള്‍ ഭീതിയിലാണ് .
നൂറു കണക്കിന് വാഹന യാത്രികരും ഇതുവഴി കടന്നു പോകുമ്പോള്‍ ഓക്കാനിച്ചു തുപ്പുകയല്ലാതെ വേറെ വഴിയില്ല .ഈ തുപ്പല്‍ ആരോഗ്യ വകുപ്പിന്റെ മുഖത്താണ് പതിയുന്നത് എന്ന് തിരിച്ചറിഞ്ഞ് ഉടന്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഉള്ള ആര്‍ജവം ഉണ്ടാകണം ​

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!