“ദേ ഗാന്ധിയപ്പൂപ്പന്‍” വരുന്നു : ചാച്ചാ ശിവരാജനായി

 

മഹാത്മാ ഗാന്ധിജിയുടെ രൂപവും ഭാവവും . ആശയം ഗാന്ധിദര്‍ശനം. തികഞ്ഞ ഗാന്ധിയന്‍ ഇത് ചാച്ചാ ശിവരാജന്‍.കൊല്ലം പത്തനാപുരം വെളിയം രാജിമന്ദിരത്തില്‍ ശിവരാജനാണ് (89) നമ്മള്‍ക്ക് ഇടയിലെ ഇന്നത്തെ ഗാന്ധി .

18 വര്‍ഷം മുമ്പ് ഗാന്ധിദര്‍ശനങ്ങളുടെ പ്രചാരണത്തിന് ഒരു വിദ്യാലയം സന്ദര്‍ശിക്കുന്ന വേളയിലാണ് ശിവരാജനെ ചൂണ്ടി “ദേ ഗാന്ധിയപ്പൂപ്പന്‍’ എന്ന് കുട്ടികള്‍ ആദ്യം വിളിച്ചത് പിന്നീട് നാട്ടു കാരും തല കുലുക്കി സമ്മതിച്ചു .ഇത് ഗാന്ധി രൂപം തന്നെ . അന്ന് മുതല്‍ ശിവരാജന്‍ ചാച്ചാ ശിവരാജനായി അറിഞ്ഞു .

കൊല്ലം ഇരവിപുരം തെക്കേവിള ജ്ഞാനാംബിക മന്ദിരത്തില്‍ നാണുക്കുട്ടന്റെയും കൗസല്യയുടെയും മൂത്ത മകനായ ഇദ്ദേഹത്തിന് എട്ടാംവയസ്സില്‍ കിട്ടിയ ഗാന്ധിജിയുടെ ഒരു ചിത്രമാണ് വഴിത്തിരിവായത്. ഗാന്ധി ദര്‍ശങ്ങള്‍ പഠിച്ചു വളര്‍ന്നു .അഴിമതിക്ക് എതിരെ ശബ്ദം ഉയര്‍ന്നു .ഗാന്ധി ജയന്തി ദിവസം മഹാത്മാ ഗാന്ധിയുടെ വേഷവും ഭാവവും അണിഞ്ഞു .സ്ക്കൂളുകളില്‍ പ്രഭാഷണം നടത്തി .

ഗാന്ധിജിയുടെ വേഷത്തില്‍ സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ദിന ഘോഷയാത്രകളിലും മറ്റു സാംസ്കാരിക പരിപാടികളിലും നിറസാന്നിധ്യമാണ് നമ്മുടെ ഈ ഗാന്ധി . മജീഷ്യന്‍ സമ്രാജിനൊപ്പം നാല്‍പ്പതിലധികം വേദികളില്‍ ഗാന്ധിയുടെ വേഷമിട്ട് മാജിക്കില്‍ പങ്കാളിയായി. ഡല്‍ഹിയില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ ഗാന്ധിവേഷങ്ങളിലെത്തി. ബാലചന്ദ്രമേനോന്റെ “ദേ ഇങ്ങോട്ടു നോക്കിയെ’ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു. നിരവധി ടെലിഫിലിമുകളിലും കോമഡി പരിപാടികളിലും ഡോക്യുമെന്ററികളിലും ഗാന്ധിയായി അഭിനയിച്ചു.അങ്ങനെ ശരീരത്തിന്‍റെ വാര്‍ധക്യത്തിലും മനസ്സ് ചെറുപ്പമാക്കി ഗാന്ധിയന്‍ വചനങ്ങള്‍ ജനതയ്ക്ക് പകര്‍ന്നു നല്‍കിക്കൊണ്ട് നമ്മുടെ ചാച്ചാ വരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!