ആദിദ്രാവിഡ നാഗ ഗോത്ര ജനതയുടെ പാരമ്പര്യ കല ‘കുംഭപാട്ട്’

ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലയായ കുംഭപാട്ട് എന്നും കൊട്ടി പാടുന്ന ഏക കാനന വിശ്വാസ കേന്ദ്രമായി കല്ലേലി അപ്പൂപ്പന്‍ കാവ് മാറുന്നു. ലോകത്തെ ഒരു കാവിലും ക്ഷേത്രത്തിലും കാണാത്ത പ്രാചീന കലയാണ് കുംഭപാട്ട്. പത്തനംതിട്ട കോന്നിയില്‍ ഉള്ള കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സന്ധ്യാ വന്ദനത്തിനും ദീപാരാധനക്കും ശേഷം പ്രകൃതിയിലെ ഭാവങ്ങളെ വര്‍ണ്ണിച്ചും, പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാനും മല ദൈവമായ ഊരാളി അപ്പൂപ്പനോട് പാട്ടിന്റെ രൂപത്തില്‍ കൊട്ടി ഉണര്‍ത്തുന്ന പാട്ടാണ് കുംഭ പാട്ട്. ഇത് ഇന്നും അന്യമാകാതെ കാത്തു സൂക്ഷിക്കുന്ന ഏക കാവാണ് കല്ലേലി അപ്പൂപ്പന്‍ കാവ്. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സില്‍ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയില്‍ ആഴികൂട്ടിയിട്ട് ഇതിനു മുന്നില്‍ ചുറ്റും ഇരുന്ന് അപ്പൂപ്പനെ പ്രകീര്‍ത്തിച്ച് ഈണത്തില്‍ പാടുന്നു. മുളയും,കാട്ടു കല്ലും പച്ചിരുമ്പും,ഉണക്ക പാളയും, കാട്ടു കമ്പും, വാദ്യോപകരണമാക്കി പ്രപഞ്ച ശക്തിയായ…

Read More

പ്രൗഢിയുടെ നെറ്റി പട്ടം കെട്ടി കോന്നി റിസര്‍വ്വ് വനത്തിന് വയസ്സ് 130

കേരളത്തിലെ ആദ്യ റിസര്‍വ് വനമായ കോന്നിക്ക് 130 വയസ്.1887ലാണ് തിരുവിതാംകൂറില്‍ വനനിയമം നടപ്പാക്കിയത്. 1888 ഒക്ടോബര്‍ 9ന് കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ സംരക്ഷിത വനമായി പ്രഖ്യാപിച്ചു. 1889ല്‍ കൂടുതല്‍ വനങ്ങള്‍ സംരക്ഷിതസ്ഥലങ്ങളായി കണ്ടെത്തി. 1894ല്‍ വനത്തെ ഡിവിഷനുകളും റേഞ്ചുകളുമായി തിരിച്ചു. കോന്നി വനം ഡിവിഷന് 331.65 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. 320.553 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിത വനമേഖല. കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റെയ്ഞ്ചുകള്‍ കോന്നി ഡിവിഷനിലുണ്ട്. കോന്നി റെയ്ഞ്ച് 34.05 ചതുരശ്ര കിലോമീറ്ററും, നടുവത്തുമൂഴി റെയ്ഞ്ച് 139.50 ചതുരശ്രകിലോമീറ്ററും, മണ്ണാറപ്പാറ റെയ്ഞ്ച് 120 ചതുരശ്രകിലോമീറ്ററിലും വ്യാപിച്ചുകിടക്കുന്നു കോന്നി, കോഴഞ്ചേരി, അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി, പത്തനാപുരം താലൂക്കുകള്‍ കോന്നി ഡിവിഷന്റെ പരിധിയിലാണ്. നിലമ്പൂര്‍ കഴിഞ്ഞാല്‍ ഗുണനിലവാരത്തില്‍ മുന്തിയ തേക്കുകള്‍ ഉള്ളത് കോന്നി വനത്തിലാണ്. വനസംരക്ഷണത്തിനു പുറമെ ഇക്കോ ടൂറിസം പദ്ധതിയും ഇവിടെയുണ്ട്. കേരളത്തിലെ വനഭൂമിയില്‍ കോന്നിയും പത്തനംതിട്ട…

Read More

പ്രകൃതി മാടി വിളിക്കുന്നു കോന്നി കാട്ടാത്തി പാറയെ അടുത്തറിയാന്‍

സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ്‌ കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന വനാന്തര ഗ്രാമം .അച്ചന്‍കോവില്‍ നദി യുടെ കുഞ്ഞോളങ്ങള്‍ തഴുകി വളര്‍ത്തിയ വനാന്തരം.കോന്നി വനം ഡിവിഷന്റെ ഭാഗം.കോന്നി -കല്ലേലി -കൊക്കാതോട് വനയാത്ര ആരിലും ഉണര്‍വ് പകരും. കല്ലേലിയിലൂടെ ഒഴുകുന്ന അച്ചന്‍കോവില്‍ നദിയില്‍ നീരാടി കൊക്കാതോട്ടിലേക്ക് നമള്‍ക്ക് പ്രവേശിക്കാം.ഇന്ത്യ ബര്‍മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളകാര്‍ക്ക് കൃഷി ചെയ്യാന്‍ അന്നത്തെ സര്‍ക്കാര്‍ അനുവതിച്ചു നല്‍കിയ വനമേഖല ആണ് കൊക്കാതോട്.വികസന പാതയില്‍ അനേകം നേട്ടം കൊക്കാതോട് കൈ വരിച്ചു.അല്ലുംകള്‍ തുടങ്ങി കോട്ടാം പാറയില്‍ അവസാനിക്കുന്ന ഈ വനാന്തര ഗ്രാമം സഞ്ചാരികളെ കാത്തിരിക്കുന്നു.ഇക്കോ ടൂറിസം വികസനത്തില്‍ കാട്ടാത്തി പാറ ക്കുള്ള സ്ഥാനം വലുതാണ്‌. കാട്ടാത്തി…

Read More

ഇവളുടെ പേര് വാക്ക്…. നമ്മുടെ ഗവി

കാടിന് നടുവിലെ ഈ കൊച്ചു സുന്ദരിക്ക് പേര് ഗവി .ഗവി എന്നാല്‍ വാക്ക് എന്നാണ് അര്‍ഥം .കാനനക്കാഴ്ചകള്‍ അതിന്‍റ തനിമയില്‍ അനുഭവിക്കുന്നതിനപ്പുറം ട്രക്കിംഗ്, കാട്ടിലൂടെ സഫാരി, വന്യമൃഗ നിരീക്ഷണം, പ ക്ഷി നിരീക്ഷണം, ഏറുമാടത്തിലെ താമസം, കാടിന്‍റെ പ്രദേശത്തായി ഔട്ട് ഡോര്‍ ക്യാമ്പിംഗ്, കാ ട്ടുവഴിയിലൂടെ രാത്രി സഫാരി, കൊച്ചുപമ്പ കായ ലിലൂടെയുള്ള ബോട്ടിംഗ്, ശബരിമല ക്ഷേത്രം കാ ണാനായുള്ള മലയിലേക്കുള്ള കയറ്റം എന്നു തുടങ്ങി ഒരു പിടി അനുഭവങ്ങളിലേക്കാണ് യാത്ര. അ തുകൊണ്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആവശ്യമായ മുന്‍കരുതലുകളോടെ എത്തിയാല്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ നല്‍കും ഗവി. ബിജു മേനോനും കുഞ്ചാ ക്കോ ബോബനും ഓര്‍ഡനറി ബസ് കയറിപ്പോയ മനോഹര ഭൂമി. അവിടേക്കാപത്തനംതിട്ട ജില്ലയിലെ വണ്ടിപ്പെരിയാറില്‍നി ന്ന് തെക്കുപടിഞ്ഞാറായി 28 കി.മീ മാറിയാണ് ഗവി. അതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്ന് വരുന്ന ആളുകള്‍ക്ക്…

Read More

റമദാന്‍ : വിശ്വാസിയുടെ വിളവെടുപ്പ് കാലം ഐ.സി.എഫ് റമദാന്‍ മുന്നൊരുക്കം നടത്തി

  ദമ്മാം : വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ്. നടത്തുന്ന റമദാന്‍ ക്യാമ്പിനോടനുബന്ധിച്ച് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്നൊരുക്കം നടത്തി വൃതാനുഷ്ടാനത്തിലൂടെ ആത്മാവിനേയും , ശരീരത്തെയും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ എസ് വൈ എസ് സംസ്ഥാന ക്ഷേമകാര്യ പ്രസിഡന്റ് ഡോ : മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പറഞ്ഞു ദമ്മാം അല്‍ റയാന്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ പരിപാടി ഉത്ഘാടനം ചെയ്തു , അബ്ദുല്‍ സമദ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു , മുഹമ്മദ് കുഞ്ഞി അമാനി പ്രാര്‍ത്ഥന നടത്തി , അബ്ദുല്‍ ബാരി നദ്‌വി , ഹസ്സന്‍ സഖാഫി മുക്കം , അഷ്‌റഫ് ആളത്ത് , എന്നിവര്‍ സംസാരിച്ചു , ശരീഫ് സഖാഫി കീച്ചേരി…

Read More

കൊട്ടാരക്കര ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പത്തിന് പതിനഞ്ചു രൂപാ കൂട്ടി : വിലകൂടി എങ്കിലും വലിപ്പവും എണ്ണവും പഴയത് തന്നെ

  പ്രസിദ്ധമായ കൊട്ടാരക്കര മണികണ്ഠേശ്വരം മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ വഴിപാടിന് ദേവസ്വം ബോര്‍ഡ് കുത്തനെ വില കൂട്ടി . ഇരുപതിൽ നിന്ന് 35 രൂപയായിട്ടാണ് വർധനവ്. ഇന്ന് മുതൽ വില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു.ഇതില്‍ പ്രതിഷേധിച്ച് കേരളാ ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകർ കൗണ്ടർ ഉപരോധിച്ചു. അപ്രതീക്ഷിതമായി വില വര്‍ദ്ധനവ്നിലവില്‍ വന്നപ്പോള്‍ ഭക്തജനങ്ങൾ പ്രതിഷേധിച്ചു എങ്കിലും വില കുറക്കാന്‍ ദേവസ്വം തയ്യാറായില്ല. യഥാർഥത്തിൽ ഇത് മണികണ്ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്ര ആണ്. ശിവൻ ആണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായ മുഖ്യവിഗ്രഹം ശിവന്റേതാണ്. എന്നിരുന്നാലും ഉപദേവനും വിഘ്നേശ്വരനുമായ ഗണപതിയുടെ പേരിൽ ആണു ദേവാലയത്തിന്റെ പ്രശസ്തി. ബാലനായ ഗണപതിയെന്നാണ് സങ്കൽപ്പം. ഉണ്ണിയപ്പമാണ് പ്രധാന പ്രസാദം. മേടമാസത്തിലെ തിരുവാതിര ദിവസമാണ് ഉത്സവം. “ഗണേശ ചതുർത്ഥിയും” പ്രധാനമാണ്. പാർവതി, മുരുകൻ, ധർമശാസ്താവ്, നാഗരാജാവ് എന്നിവരാണ് ഉപദേവതകൾ.അരിപ്പൊടിയും കദളിയും ശർക്കരയും ചേർത്ത് ചെറിയ കൂട്ടപ്പങ്ങൾ…

Read More

കൃത്രിമ വൃക്കകള്‍ ഉടൻ വിപണിയിൽ

വൃക്ക രോഗികൾക്ക്‌ ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ. മൂന്ന്‌ വർഷത്തിനുള്ളിൽ ഇവ എത്തുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. അമേരിക്കയിൽ വികസിപ്പിച്ച്‌ എടുത്ത ഈ ഉപകരണം അവിടെത്തന്നെയുള്ള നൂറോളം രോഗികളിൽ പരീക്ഷിച്ചതിന്‌ ശേഷമേ എഫ്ഡിഎ അംഗീകരിക്കുള്ളു. ഹൃദയത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഈ ഉപകരണം രക്തം ശുദ്ധീകരിക്കുക, ഹോർമോൺ ഉത്പാദനം, രക്തസമ്മർദ്ദ നിയന്ത്രണം, എന്നിവ അടക്കമുള്ള വൃക്കകളുടെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിലാണ്‌ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന്‌ കൃത്രിമ വൃക്ക രൂപകൽപന ചെയ്ത സംഘത്തിൽ ഉൾപ്പെട്ട കാലിഫോണിയ സർവകലാശാല ഗവേഷകനായ ഷുവോ റോയി പറയുന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ്‌ ഷുവോ റോയി ഇക്കാര്യം വ്യക്തമാക്കിയത്‌.

Read More

മുളപ്പിച്ച ഭക്ഷണസാധനങ്ങള്‍ പോഷകമൂല്ല്യങ്ങളുടെ കലവറ

  മുളപ്പിച്ച ഭക്ഷണസാധനങ്ങള്‍ പോഷകമൂല്ല്യങ്ങളുടെ കലവറയാണ്‌. ചെറുപയര്‍, കടല, റാഡിഷ്‌, അല്‍ഫാല്‍ഫ, ക്‌ളൊവര്‍, സോയാബീന്‍ എന്നിവയെല്ലാം മുളപ്പിച്ച്‌ കഴിക്കാം. ആരോഗ്യ സംരക്ഷണത്തിന്‌ അത്യാവശ്യമായ മാംസ്യം ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ആഹാരസാധനങ്ങള്‍ക്ക്‌ ഔഷധ ഗുണങ്ങളും ഉണ്ട്‌. മുളപ്പിച്ച ആഹാരസാധനങ്ങള്‍ കഴിക്കുന്നവര്‍ക്ക്‌ ചിലതരം അസുഖങ്ങള്‍ ബാധിക്കില്ലെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുളപ്പിച്ച ആഹാര സാധനങ്ങള്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടമാണ്‌. ഇരുമ്പ്‌, ഫോസ്‌ഫറസ്‌, മെഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്‌, കാല്‍സ്യം തുടങ്ങിയ ധാതുലവണങ്ങള്‍, നാരുകള്‍, ഫോളിക്‌ ആസിഡുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്‌. മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളിലും ധാന്യങ്ങളിലും മറ്റും ഇത്തരം പോഷകമൂല്ല്യങ്ങളുടെ അളവ്‌ സാധരണയിലേതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും. ഉദാഹരണത്തിന്‌ മുളപ്പിച്ച പയറുകളില്‍ സാധാരണയിലേതിനേക്കാള്‍ എട്ട്‌ മടങ്ങ്‌ കൂടുതല്‍ വിറ്റാമിന്‍ എ ഉണ്ടാകും.…

Read More

‘വാട്ടര്‍ ജേര്‍ണലിസം’ എന്ന വിഷയത്തില്‍ മാദ്ധ്യമ ശില്പശാല 2017 മെയ് 27, 28 തീയതികളില്‍ അതിരപ്പിള്ളിയില്‍

കേരളീയം മാസികയും ​​ചാലക്കുടി പുഴ സംരക്ഷണ സമിതിയും ​സംയുക്തമായി ‘വാട്ടര്‍ ജേര്‍ണലിസം’ എന്ന വിഷയത്തില്‍ ഒരു മാദ്ധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. 2017 മെയ് 27, 28 തീയതികളില്‍ അതിരപ്പിള്ളിയില്‍ വച്ചാണ് ശില്പശാല നടക്കുന്നത്. നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉറവകളും നശിച്ചുകൊണ്ടിരിക്കുന്ന പുഴകളും എന്തുകൊണ്ടാണ് മലയാളികളെ അത്രമേല്‍ ആകുലപ്പെടുത്താത്തത്? ജലസംരക്ഷണത്തിന്റെ പ്രാധാന്യം കേരളീയ സമൂഹവുമായി പങ്കുവയ്ക്കുന്നതിനും ജലവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനും മാദ്ധ്യമങ്ങള്‍ക്ക് എന്ത് സഹായമാണ് .ചെയ്യാന്‍ കഴിയുന്നത്? ഇതാണ് ശില്പശാലയുടെ ആലോചനാ വിഷയം. ശില്പശാല, 2017 മെയ് 27ന് (ശനി) രാവിലെ 10.00 മണിക്ക് ആരംഭിച്ച് മെയ് 28ന് (ഞായര്‍) വൈകീട്ട് 4.00ന് അവസാനിക്കും. ക്യാമ്പ് അംഗങ്ങള്‍ക്ക് താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എസ്. ശരത്,9446586943,രജനീഷ്, 9495995897

Read More

ശ്രീനാരായണ അസോസിയേഷന്‍ ടൊറോന്‍റോ, കനേഡിയന്‍ വൃക്ഷവത്ക്കരണത്തിന്റെ ഭാഗമാകുന്നു

ടൊറന്റോ: കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ പതിമ്മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ അസോസിയേഷന്‍ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിസ്സിസ്സാഗ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന വൃക്ഷവത്ക്കരണപരിപാടിയില്‍ സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി. പത്തുലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇതിന്‍റെ ആദ്യപടിയെന്നോണം നഗരസഭാ ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി വിശദീകരിച്ചുകൊടുത്തു. അതിനെത്തുടര്‍ന്ന് മിസ്സിസ്സാഗ യൂണിയന്‍ പാര്‍ക്കില്‍ 250 മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീനാരായണ അസോസിയേഷന്‍ കമ്യൂണിറ്റി വോളന്‍റിയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജൂണ്‍ 11 ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ‘സൈബര്‍ സെക്യൂരിറ്റി’ എന്ന വിഷയത്തില്‍ ഒരു ബോധവല്‍ക്കരണ പരിപാടി നടത്താനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യാവിദഗ്ധനായ സംഗമേശ്വരന്‍ അയ്യര്‍ ആണു ഈ പരിപാടി നയിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുക്കുന്ന ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. ഷമിത ഭരതന്‍ (647 983 2458), ശ്രീകുമാര്‍ ശിവന്‍ (289…

Read More