ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിഡംബി ശ്രീകാന്ത് ഫൈനലിൽ

  ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലിൽ പ്രവേശിച്ചു. ലക്ഷ്യ സെന്നിന് വെങ്കലം ലഭിച്ചു.സ്‌പെയിൻ നടക്കുന്ന മത്സരത്തിൽ സെമി ഫൈനലിൽ ലക്ഷ്യ സെന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചാണ് കിഡംബി ശ്രീകാന്ത് ഫാനലിലെത്തിയത്. Kidambi Srikanth beats Lakshya Sen to reach historic final

Read More

കളിക്കളമില്ലാത്ത 100 പഞ്ചായത്തുകളിൽ ജനുവരിയോടെ കളിക്കളം അനുവദിക്കും

      സംസ്ഥാനത്തു ഫുട്്ബോളിന്റെ പ്രചാരണത്തിനു പ്രഗത്ഭരായ മുൻകാല കായികതാരങ്ങളെ അംബാസിഡർമാരാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. ഓൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചു ഫുട്ബോൾ മേഖലയിൽ നിരവധി നവീനപദ്ധതികൾ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കായിക വികസനവുമായി ബന്ധപ്പെട്ടു പ്രമുഖ ഫുട്ബോൾ താരങ്ങളുമായും പരിശീലകരുമായും നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അഞ്ചു ലക്ഷം കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകുന്ന വിപുലമായ പദ്ധതിക്ക് ഉടൻ തുടക്കമാകുമെന്നു മന്ത്രി പറഞ്ഞു. ഇതുവഴി മികച്ച ഫുട്ബോൾ താരങ്ങളെ കണ്ടെത്താനും പരിശീലനം നൽകാനുമാകും. ഫുട്ബോൾ പരിശീലനത്തിൽ മുൻകാല കായികതാരങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കു വിദേശ പരിശീലനം നൽകുന്നതിനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കും. സ്പോർട്സ് സയൻസ്, സ്പോർട്സ് സൈക്കോളജി, ബയോമെക്കാനിക്സ് തുടങ്ങിയ മേഖലകളിൽ വിദഗ്ധരുടെ സഹായം തേടുന്ന കാര്യം ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. പരിശീലക ലൈസൻസ് നൽകുന്നതിൽ മുൻകാല…

Read More

റോളർ  സ്കേറ്റിങ് സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുത്തു

    konnivartha.com : റോളർ സ്കേറ്റിങ് (ചക്രഷൂ) സംസ്ഥാന ടീമിലേക്ക് കോന്നി വകയാര്‍ പാലനില്‍ക്കുന്നതില്‍ അജി പി ജോര്‍ജിന്‍റെ മകന്‍ അഡ്വിൻ പി അജിയെയും  തെരഞ്ഞെടുത്തു . റോളർ സ്കേറ്റിങ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടന്ന പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് സംസ്ഥാന ടീമിലേക്ക് ഈ കൊച്ചു മിടുക്കനെ തെരഞ്ഞെടുത്തത് . പത്തനംതിട്ട ഭവന്‍സ് സ്കൂളിലെ നാലാം തരത്തില്‍ ആണ് അഡ്വിൻ പഠിക്കുന്നത് . 2018 മുതല്‍ റോളർ സ്കേറ്റിങ് പരിശീലിക്കുന്നു .

Read More

ഓസ്‌ട്രേലിയക്ക് ആദ്യ 20 കിരീടം

ഓസ്‌ട്രേലിയക്ക് ആദ്യ T20 കിരീടം ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കിവീസിനെ തകർത്ത് ‘കങ്കാരുപ്പട. ഇതൊടെ ആദ്യ T20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഓസിസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും കൂട്ടരും. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 8 വിക്കറ്റുകൾ ശേഷിക്കെയാണ് ലക്ഷ്യത്തിലെത്തിയത്. സ്കോർ ന്യൂസീലന്‍ഡ് 20 ഓവറിൽ 172-4, ഓസ്‌ട്രേലിയ 18.5 ഓവറിൽ 173-2. ഡേവിഡ് വാർണറിന്റെയും മിച്ചൽ മാർഷിന്റെയും മികവിലാണ് ഓസിസ് അനായാസ ലക്ഷ്യത്തിലെത്തിയത്.മിച്ചൽ മാർഷ് പുറത്താകാതെ (77), മാക്സ് വെൽ (28) നേടി. ഡേവിഡ് വാർണർ (53) റൺസെടുത്ത്‌ പുറത്തായി ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് ആദ്യം നഷ്ടമായെങ്കിലും പിന്നാലെ എത്തിയ വാർണർ മാർഷ് കൂട്ടുക്കെട്ടാണ് വിജയലക്ഷ്യം അനായാസമാക്കിയത്. ന്യൂസീലന്‍ഡിന് വേണ്ടി ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറില്‍…

Read More

ഇന്ത്യ : ട്വന്റി 20 ലോകകപ്പ് സെമി കാണാതെ പുറത്തായി

  അഫ്ഗാനിസ്താനെതിരേ ന്യൂസീലന്‍ഡ് എട്ടു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയതോടെ ഇന്ത്യ ട്വന്റി 20 ലോകകപ്പ് സെമി കാണാതെ പുറത്തായി. 2012-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ടീം ഒരു ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് സ്‌റ്റേജിലെത്താതെ പുറത്താകുന്നത്. ഇതോടെ ഒരു ട്വന്റി 20 ലോകകപ്പ് വിജയം പോലുമില്ലാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും.

Read More

National Sports Awards 2021 announced

മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം. പി ആര്‍ ശ്രീജേഷ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ നേതാവ് നീരജ് ചോപ്ര, രവികുമാര്‍ ദഹിയ, ലോവ്‌ലിന ബൊറോഗെയിന്‍, മന്‍പ്രീത് സിംഗ്, മിഥാലി രാജ് എന്നിവരുള്‍പ്പെടെ 12 താരങ്ങള്‍ക്കാണ് ഇത്തവണ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന.   സുനില്‍ ഛേത്രിയിലൂടെ ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായാണ് ഒരു ഫുട്‌ബോള്‍ താരത്തിന് ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്നത്. ഈ മാസം 13ന് ഡല്‍ഹിയില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും. ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്കാണ് മിഥാലി രാജിന് ഖേല്‍രത്‌ന. ടോക്യോ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അവനി ലേഖര, മനീഷ് നല്‍വാള്‍, കൃഷ്ണനാഗര്‍, പ്രമോദ് ഭാഗത്, സുമിത് ആന്റ്‌ലിന്‍ എന്നിവരും ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. ഖേല്‍രത്‌ന ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി ആര്‍ ശ്രീജേഷ്. നേരത്തെ…

Read More

ട്വന്റി20 ലോകകപ്പ്: ആദ്യജയം സ്വന്തമാക്കി ഓസ്‌ട്രേലിയ; ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോൽപിച്ചു

  അബുദബി: 2021 ട്വന്റി20 ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറിൽ 118 റൺസെടുക്കാനേ കഴിഞ്ഞുളളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ട് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 35 റൺസെടുത്ത സ്റ്റീവൻ സ്മിത്ത് ആണ് ഓസീസ് നിരയിലെ ടോപ്പ് സ്‌കോറർ. ആറാം വിക്കറ്റിൽ ഒന്നിച്ച മാർക്കസ് സ്‌റ്റോയിനിസ് -മാത്യൂസ് വെയ്ഡ് സഖ്യമാണ് ഓസീസിനെ വിജയതീരത്ത് എത്തിച്ചത്. മാർക്കസ് സ്‌റ്റോയിനിസ് 16 പന്തിൽ നിന്ന് 24 റൺസ് എടുത്ത് പുറത്താകാതെ നിന്നു. മാത്യൂസ് വെയ്ഡ് 10 പന്തിൽ നിന്ന് 15 റൺസുമെടുത്തു. രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ഓസീസിന് നഷ്ടമായിരുന്നു. സംപൂജ്യനായിട്ടായിരുന്നു ഫിഞ്ചിന്റെ മടക്കം. 15 പന്തിൽ നിന്ന് 14 റൺസെടുത്ത വാർണറും അഞ്ചാം ഓവറിൽ മടങ്ങി.…

Read More

ദേശീയ ഗോവ ഓട്ടമത്സരത്തിൽ പെരുനാട് നിവാസിനി രണ്ടാം സ്ഥാനം നേടി

ദേശീയ ഗോവ ഓട്ടമത്സരത്തിൽ പെരുനാട് നിവാസിനി രണ്ടാം സ്ഥാനം നേടി konnivartha.com : ഗോവയിൽ നടന്ന നാലാമത് നാഷണൽ യൂത്ത് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഓട്ട മത്സരത്തിൽ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കക്കാട് കോട്ടുപാറതടത്തിൽ വീട്ടിൽ റെജി കെ വി യുടെ മകൾ ശ്രീലക്ഷ്മി ആർ രണ്ടാം സ്ഥാനം നേടി. മാടമൺ എൽപി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേറ്റ് ലെവൽ മീറ്റിൽ സെലെക്ഷൻ കിട്ടുകയുണ്ടായി. തുടർന്ന് എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ ഗുരുകുലം എച്ച്എസ് ഇടക്കുളം പഠിപ്പിച്ചിരുന്ന സമയത്ത് സ്റ്റേറ്റ് ലെവലിലും അമച്ചർ മീറ്റിലും നാഷണൽ ലെവലിലും പങ്കെടുത്തിരുന്നു. ഒമ്പതാം ക്ലാസിൽ വച്ച് ജില്ലയിൽ വേഗത്തിലെത്തിയ താരമായി. എം എസ് എച്ച്എസ് റാന്നിയിൽ പ്ലസ് വണ്ണിന് പഠിച്ചിരുന്ന സമയത്ത് നിരവധി മീറ്റുകളിൽ പങ്കെടുത്തിരുന്നു. പ്ലസ്ടുവിന് ശേഷം തൃശ്ശൂർ…

Read More

ദേശീയ കായിക ദിനാഘോഷവും ആദരിക്കലും നടത്തി

  konnivartha.com : ഹോക്കി മാന്ത്രികൻ ധ്യാൻചന്ദ് സിംഗിന്റെ ജന്മദിനമായ ദേശീയ കായികദിനത്തിൽ ദേശീയ കായികവേദിയുടെ ആഭിമുഖ്യത്തിൽ മലയാലപ്പുഴയിൽ നടന്ന ദേശീയ കായികദിനാഘോഷം ദേശീയ കായികവേദി ജില്ല രക്ഷാധികാരി ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു.   ജില്ലയിലെ ഹോക്കിയുടെ പിതാവ് മലയാലപ്പുഴ ഹോക്കി ഗ്രാമത്തിലെ ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് മുൻ അംഗവുമായ പി.കെ. രവീന്ദ്രനെ ചടങ്ങിൽ മൊമൻ്റോ നൽകി ആദരിച്ചു. ജില്ല പ്രസിഡൻ്റ് സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടിവ് അംഗം പി.ആർ.ഗിരീഷ്, ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു , ഡി.സി.സി അംഗം ജെയിംസ് കീക്കരിക്കാട്ട് ,ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് താന്നിമൂട്ടിൽ, മണ്ഡലം പ്രസിഡൻ്റ് ദിലീപ് പൊതിപ്പാട് , ദേശീയ കായികവേദി ജില്ല വൈസ് പ്രസിഡൻറ് കെ. അബു , ഡി.സി.സി. അംഗം എസ്.പി.സജൻ , കെ.എ.…

Read More

പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം

പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം നാൽപത്തൊൻപത് വർഷങ്ങൾക്കു ശേഷം കേരളത്തിന് ഒളിമ്പിക് മെഡൽ സമ്മാനിച്ച പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടറാക്കാനും തീരുമാനിച്ചു. ബുധനാഴ്ച വൈകിട്ടു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒളിമ്പിക്‌സിൽ പങ്കെടുത്ത മലയാളി താരങ്ങളായ സജൻ പ്രകാശ്, എം. ശ്രീശങ്കർ, അലക്‌സ് ആന്റണി, മുഹമ്മദ് അനസ്, കെ. ടി. ഇർഫാൻ, എം. പി. ജാബിർ, നോഹ നിർമൽ ടോം, അമോജ് ജേക്കബ്, എന്നിവർക്ക് സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം നൽകും. ഒളിമ്പിക്‌സിനുള്ള ഒരുക്കങ്ങൾക്കായി ഇവർക്ക് നേരത്തെ അഞ്ചു ലക്ഷം രൂപ വീതം നൽകിയിരുന്നു. ഈ താരങ്ങളെല്ലാം കേരളത്തിന്റെ കായിക മേഖലയ്ക്കാകെ…

Read More