ദേശീയ കായിക ദിനാഘോഷവും ആദരിക്കലും നടത്തി

 

konnivartha.com : ഹോക്കി മാന്ത്രികൻ ധ്യാൻചന്ദ് സിംഗിന്റെ ജന്മദിനമായ ദേശീയ കായികദിനത്തിൽ ദേശീയ കായികവേദിയുടെ ആഭിമുഖ്യത്തിൽ മലയാലപ്പുഴയിൽ നടന്ന ദേശീയ കായികദിനാഘോഷം ദേശീയ കായികവേദി ജില്ല രക്ഷാധികാരി ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

 

ജില്ലയിലെ ഹോക്കിയുടെ പിതാവ് മലയാലപ്പുഴ ഹോക്കി ഗ്രാമത്തിലെ ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് മുൻ അംഗവുമായ പി.കെ. രവീന്ദ്രനെ ചടങ്ങിൽ മൊമൻ്റോ നൽകി ആദരിച്ചു.

ജില്ല പ്രസിഡൻ്റ് സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടിവ് അംഗം പി.ആർ.ഗിരീഷ്, ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു , ഡി.സി.സി അംഗം ജെയിംസ് കീക്കരിക്കാട്ട് ,ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് താന്നിമൂട്ടിൽ, മണ്ഡലം പ്രസിഡൻ്റ് ദിലീപ് പൊതിപ്പാട് , ദേശീയ കായികവേദി ജില്ല വൈസ് പ്രസിഡൻറ് കെ. അബു , ഡി.സി.സി. അംഗം എസ്.പി.സജൻ , കെ.എ. വസുമതി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!