ഖത്തര്‍ ലോകകപ്പ്: ടിക്കറ്റ് വില്‍പന ഇന്ന് മുതല്‍; താമസക്കാര്‍ക്ക് വന്‍ ഇളവ്

  KONNIVARTHA.COM / ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ഘട്ട ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിച്ചു  ഖത്തര്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായത് . ഫിഫയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ താമസക്കാരായ എല്ലാവര്‍ക്കും 40 റിയാലിന് (819 രൂപ) ടിക്കറ്റുകള്‍ ലഭ്യമാവും. കാറ്റഗറി നാല് സീറ്റുകളിലേക്കാണ് ആ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നത്. ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമേ കാറ്റഗരി നാല് ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. വിസകാര്‍ഡ് വഴി മാത്രമാവും ഖത്തറിലുള്ളവര്‍ക്ക് പേയ്‌മെന്റ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലക്കുറവിലാണ് താമസക്കാര്‍ക്ക് സംഘാടകര്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുന്നത്. 1990 ഇറ്റലി ലോകകപ്പിന് ശേഷമുള്ള ടിക്കറ്റ് ചാര്‍ജുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വഅതേസമയം, ഖത്തറിന് പുറത്തുള്ളവര്‍ക്ക് മറ്റ് ഫോര്‍മാറ്റുകളിലും ടിക്കറ്റ് തുക അടക്കാം. ആരാധകര്‍ക്കുള്ള ഫാന്‍ ഐ.ഡി കാര്‍ഡായ ഹയ്യാ കാര്‍ഡും…

Read More

വൈകല്യത്തെ സിക്സ് അടിച്ച് പറത്തി അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമിൽ ഈ കോന്നിക്കാരനും

  KONNIVARTHA.COM : വൈകല്യത്തെ സിക്സ് അടിച്ച് പറത്തി അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമിൽ കോന്നികാരൻ ഇടംനേടി.കോന്നി പുള്ളിക്കപതാലിൽ വീട്ടിൽ സലീമിന്‍റെ മകൻ മുഹമ്മദ് അജിസ് (അജീസ് കോന്നി ) 34 ആണ് പോളിയോ ബാധിച്ചതിനെ തുടർന്ന് ഉള്ള ഇടതുകാലിലെ പ്രശ്നം മറികടന്ന് ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചാലഞ്ചഡ് കേരള ക്രിക്കറ്റ് ടീമിലേക്ക് ഇടം നേടിയത്.   ഫിസിക്കലി ചാലഞ്ചഡ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ്‌ ഇന്ത്യയുടെ കീഴിലാണ് ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ. ഈ മാസം 27 മുതൽ 29 വരെ ആന്ധ്രപ്രദേശിൽ നടക്കുന്ന സൗത്ത് സോൺ മത്സരത്തിന് വേണ്ടിഅജിസ് പാടണിയും. കോട്ടയത്ത്20-20 മത്സരം നടത്തിയാണ് കേരള ടീമിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 22 വർഷമായി അജീസ് ക്രിക്കറ്റ് കളിച്ച് വരികയാണ്. ഇപ്പോൾ ഒരു പ്രൈവറ്റ് കമ്പനിയിൽ.മാനേജരാണ്. സൈനബയാണ് മാതാവ്  സഹോദരൻ : അനീസ്, ഭാര്യ:…

Read More

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ  ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് വിരാട് കോലി

  വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം. ഹൃദയ സ്പർശിയായ കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം.2014 ലാണ് വിരാട് കോലി മുഴുവൻ സമയം ക്യാപ്റ്റനായി കളത്തിലിറങ്ങുന്നത്. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയമായിരുന്നു.

Read More

സന്തോഷ് ട്രോഫി; ഭാഗ്യചിഹ്നം തയാറാക്കാം

konnivartha.com : സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 20 മുതൽ മാർച്ച് ആറ് വരെ മലപ്പുറത്തു നടക്കും. മത്സരത്തിന്റെ ഭാഗ്യചിഹ്നത്തിന് രൂപകൽപന ചെയ്യാൻ അവസരം. കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം  ചിഹ്നം. വിദ്യാർഥികൾ, അധ്യാപകർ, കലാകാരൻമാർ,  പൊതുജനങ്ങൾ തുടങ്ങി  എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം.   ഭാഗ്യ ചിഹ്നത്തിന്റെ വ്യക്തതയോടു കൂടിയുള്ള (jpeg, png, pdf) ചിത്രം ജനുവരി 21 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി മലപ്പുറം സ്പോർട്സ് കൗൺസിലിൽ നേരിട്ടോ santoshtrophymalappuram@gmail.com എന്ന മെയിലിലോ  അയക്കാം. അയക്കുന്നവർ ബന്ധപ്പെടേണ്ട ഫോൺ നമ്പറും വിലാസവും ഉൾപ്പെടുത്തണം. വിജയിക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ അറിയിച്ചു.   75 ാമത് സന്തോഷ് ട്രോഫിയുടെ പ്രചരണാർത്ഥം കേരളത്തിലെ സന്തോഷ് ട്രോഫി താരങ്ങളെയും മലപ്പുറം ജില്ലയിലെ ജൂനിയർ, സബ് ജൂനിയർ…

Read More

കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കണം: മന്ത്രി പി. പ്രസാദ്

കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്തമാണെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ ഒളിമ്പിക്‌സ് കായികമേള ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉള്ള ജനത രൂപപ്പെട്ടു വന്നാല്‍ മാത്രമേ കായികപരമായി നമുക്ക് മുന്നേറ്റം കുറിച്ചുവെന്ന് പറയാനാകൂ.   മാനസികവും, ശാരീരികവുമായി ഉറപ്പുള്ള തലമുറയെ സൃഷ്ടിക്കാന്‍ കായിക പരിപാടികള്‍ അത്യന്താപേക്ഷിതമാണ്. കായിക വിനോദം ഒരു ജനതയെ ഊര്‍ജ്വസ്വലമാക്കുന്നു. കോവിഡ് കാലത്തും ശാരീരിക, മാനസിക തളര്‍ച്ചയെ ഒഴിവാക്കുക എന്ന ചിന്തയിലുള്ള കേരളത്തിന്റെ പുത്തന്‍ മാതൃകയാണ് ഒളിമ്പിക്‌സ് കായിക മേളയെന്നും മന്ത്രി പറഞ്ഞു.   ആദ്യമായി കേരളാ ഒളിമ്പിക്‌സ് ഗെയിംസ് ഇന്നു മുതല്‍(14) മുതല്‍ 28 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയാണ്.കോവിഡ് മഹാമാരിയില്‍ നിന്നും കായിക കേരളത്തെ പുത്തനുണര്‍വിലേക്ക് നയിക്കുകയാണ് ഇവയുടെ ലക്ഷ്യം.ഇവയുടെ ഭാഗമായാണ് ജില്ലയിലും ജില്ലാ ഒളിമ്പിക്‌സ്…

Read More

അന്താരാഷ്ട്ര സ്റ്റേഡിയം: പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംയുക്ത പരിശോധന നടത്തി

  ഡയറക്ട്രേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫേഴസും പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാസ്റ്റേഡിയത്തില്‍ സംയുക്ത പരിശോധന നടത്തി. ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയത്തില്‍നിന്നും സ്റ്റേഡിയത്തെ സംരക്ഷിച്ച് ആധുനികരീതിയിലുഉള്ള അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മിക്കണമെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ജിനീയറിംഗ് വിഭാഗം എത്തിയത്. ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് എന്‍ജിനീയറിംഗ് വിഭാഗം അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം തുടങ്ങുമെന്ന് എന്‍ജിനീയറിംഗ് വിഭാഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും പറഞ്ഞു. നിർമ്മാണത്തിനു മുൻപുള്ള ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും.   ഡയറക്ട്രേറ്റ് ഓഫ് സ്‌പോര്‍ട്‌സ് എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ അഫേഴ്‌സ് ചീഫ്കണ്‍സള്‍ട്ടന്റ് സജികുമാര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിജുനായര്‍, അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ ലക്ഷമി.എസ്.നായര്‍,പത്തനംതിട്ട ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍നായര്‍ , ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ എസ്.കെ ജവഹര്‍,…

Read More

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം : ടെന്‍ഡര്‍ നടപടികള്‍ക്ക് മുന്‍പ് ഫ്ളക്സ് സ്റ്റഡി നടത്തും

  പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ഫ്ളക്സ് സ്റ്റഡി നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ ബി.ടി.വി കൃഷ്ണനോടൊപ്പം ജില്ലാ സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റേഡിയത്തിന്റെ ഡ്രെയിനേജ് സിസ്റ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫ്ളക്സ് സ്റ്റഡിയിലൂടെ പരിശോധിക്കുമെന്നും പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സംഘം ജില്ലയിലെത്തുമെന്നും മന്ത്രി പറഞ്ഞു. പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും ജില്ലയുടെ സ്റ്റേഡിയം സംബന്ധിച്ച ആവശ്യങ്ങളെല്ലാം ഡിപിആറില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഒന്നുകൂടി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അര്‍ജുന്‍, പ്രോജക്ട് എഞ്ചിനീയര്‍ ആര്യ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

മൊഹാലിയിലെ മെഡൽ ജേതാക്കൾക്ക് കോന്നിയുടെ ആദരം

  KONNIVARTHA.COM :പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ദേശീയ റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടിയ കോന്നി നിയോജക മണ്ഡലത്തിലെ 18 കായിക താരങ്ങളും രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡലുകള്‍ നേടിയ കോന്നി നിയോജക മണ്ഡലത്തിലെ 18 കുട്ടികളെയും പൂങ്കാവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ.   കായിക മികവിൽ കോന്നി മണ്ഡലത്തിലെ യുവാക്കളെയും, കുട്ടികളെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ എം.എൽ.എ നടപ്പിലാക്കുന്ന യുവ പദ്ധതിയുടെ ഭാഗമായി നാഷണൽ സ്പോട്സ് വില്ലേജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിൽ പങ്കെടുത്ത വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് കേരളത്തിനു തന്നെ അഭിമാനമായ നിലയിൽ മെഡൽ നേട്ടത്തിന് അർഹരായത്.   നിലവിലെ റോളര്‍ സ്ക്കേറ്റിംഗ് ലോകചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ് ഇരട്ട സ്വര്‍ണ്ണവും, ജൂബിന്‍ ജെയിംസ്, ഏന്‍ജലീന, ഹരിദത്ത്,ജിതിന്‍ ബാബു എന്നിവര്‍ സ്വര്‍ണ്ണവും അനന്തു, അജയരാജ്…

Read More

ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു പ്രഥമ സംസ്ഥാന ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി പി ശിവൻകുട്ടിയാണ് പ്രകാശനം നിർവഹിച്ചത്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാർത്ഥം നീരജ് എന്നാണ് ഭാഗ്യ ചിഹനത്തിന് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ കായിക മേഖലയ്ക്ക് സ്റ്റേറ്റ് ഒളിമ്പിക്സ് വലിയ ഊർജ്ജം പകരുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടുത്ത ഫെബ്രുവരി 15 മുതൽ 24 വരെയാണ് തലസ്ഥാനത്ത് പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് നടക്കുക. 24 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14 ജില്ലാ ഒളിമ്പിക്സികളിലും വിജയികളാകുന്നവർ പങ്കെടുക്കും.

Read More

ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമായി കിഡംബി ശ്രീകാന്ത്

  സ്‌പെയിനിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടി. ഫൈനലിൽ സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവിനോട് തോറ്റു(21-15,22-20). കടുത്ത പോരാട്ടത്തിനൊടുവിലാണ് കിഡംബി തോൽവി സമ്മതിച്ചത്. ഫൈനലിൽ ആദ്യ സെറ്റിൽ പകുതി സമയത്ത് 11-7ന് മുന്നിട്ട് നിന്ന ശ്രീകാന്തിന് പിന്നീട് മേധാവിത്വം നഷ്ടപ്പെട്ടു. ഒരു ഘട്ടത്തിൽ ശ്രീകാന്ത് 9-3 ന് മുന്നിലായിരുന്നു. അതിനുശേഷം സിംഗപ്പൂർ താരം കളി തിരിച്ചുപിടിക്കുകയായിരുന്നു. ആദ്യ സെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം സെറ്റ് കൂടുതൽ കടുത്ത മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. രണ്ടാം സെറ്റിൽ തുടക്കത്തിൽ 7-4 ലീഡ് നേടിയ ശേഷം ശ്രീകാന്ത് തന്റെ എതിരാളിയെ തിരിച്ചുവരാൻ അനുവദിച്ചു. സ്‌കോർ 20-20 എന്ന നിലയിൽ തുടരെ രണ്ട് പോയിന്റുകൾ നേടി സിംഗപ്പൂർ താരം കിരീടം ഉറപ്പിച്ചു. ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ സിംഗപ്പൂരുകാരനായി കീൻ യൂ. 24 കാരനായ…

Read More