മൊഹാലിയിലെ മെഡൽ ജേതാക്കൾക്ക് കോന്നിയുടെ ആദരം

Spread the love

 

KONNIVARTHA.COM :പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ദേശീയ റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടിയ കോന്നി നിയോജക മണ്ഡലത്തിലെ 18 കായിക താരങ്ങളും രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡലുകള്‍ നേടിയ കോന്നി നിയോജക മണ്ഡലത്തിലെ 18 കുട്ടികളെയും പൂങ്കാവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ.

 

കായിക മികവിൽ കോന്നി മണ്ഡലത്തിലെ യുവാക്കളെയും, കുട്ടികളെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ എം.എൽ.എ നടപ്പിലാക്കുന്ന യുവ പദ്ധതിയുടെ ഭാഗമായി നാഷണൽ സ്പോട്സ് വില്ലേജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിൽ പങ്കെടുത്ത വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് കേരളത്തിനു തന്നെ അഭിമാനമായ നിലയിൽ മെഡൽ നേട്ടത്തിന് അർഹരായത്.

 

നിലവിലെ റോളര്‍ സ്ക്കേറ്റിംഗ് ലോകചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ് ഇരട്ട സ്വര്‍ണ്ണവും, ജൂബിന്‍ ജെയിംസ്, ഏന്‍ജലീന, ഹരിദത്ത്,ജിതിന്‍ ബാബു എന്നിവര്‍ സ്വര്‍ണ്ണവും അനന്തു, അജയരാജ് എന്നിവർ വെള്ളിയും, ദേവദത്ത് നായര്‍,ആവണി സതീഷ് ,ഭഗവത്ത് കൃഷ്ണ,അദ്വെെത് നായര്‍,ഡിയോണ്‍ ബിജോയ്,ഗിഫ്റ്റി സാജന്‍,ജോനാഥന്‍ ജോര്‍ജ്ജ്,
ഇവാന്‍ ജെറോം ഷെെന്‍,പ്രണവ് പ്രകാശ്,ജോയല്‍ സോണി,ജൂവീന ലിസ് തോമസ് എന്നിവര്‍ വെങ്കല മെഡലും നേടി.

 

വാഴമുട്ടം നാഷണല്‍ സ്ക്കൂളിന്റെ സ്പോര്‍ട്സ് വില്ലേജിൽ 5000 സ്വയര്‍ഫീറ്റ് സ്ക്കേറ്റിംഗ് റിങ്കാണ് സ്ഥാപിച്ചിട്ടുള്ളത്. അഭിജിത്ത് അമല്‍ രാജിന്റെയും, കോച്ച് ബിജു രാജന്റെയും നേതൃത്വത്തില്‍ യുവ പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്ക് പരിശീലനം നല്കുന്നത്.ഇതിനോടകം പതിനഞ്ച് രാജ്യങ്ങളിലെ അന്തര്‍ദേശീയ മല്‍സരങ്ങളില്‍ പങ്കെടുക്കാനും ലോകചാമ്പ്യന്‍ അടക്കമുള്ള നേട്ടങ്ങള്‍ കെെവരിക്കാനും കഴിഞ്ഞിട്ടുള്ളതായി കോച്ച് ബിജു രാജന്‍ പറഞ്ഞു.സ്വര്‍ണ്ണമെഡല്‍ നേടിയ അഞ്ച് കായിക താരങ്ങള്‍ അന്തര്‍ദേശീയ മല്‍സരത്തിന് അര്‍ഹതനേടിയിട്ടുണ്ട്.

 

 

ഏഷ്യൻ ഗയിംസിലും, ഒളിമ്പിക്സിലും മത്സര ഇനമായി റോളർ സ്‌കേറ്റിംഗ് മാറിയതോടെ കോന്നിയുടെ താരങ്ങൾക്ക് രാജ്യാന്തര അംഗീകാരം നേടുന്നവരായി മാറാൻ കഴിയും.യുവ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കേറ്റിംഗ് പരിശീലനം തുടർന്നും കൂടുതൽ കാര്യക്ഷമമായി നടത്തുമെന്ന് നാഷണൽ സ്കൂൾ മാനേജരും, യുവ പ്രൊജക്ട് കോഡിനേറ്ററുമായ രാജേഷ് ആക്ളേത്ത് പറഞ്ഞു.

 

പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എന്‍, നവനിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്നാ രാജന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ മോഹനന്‍ നായര്‍ , വാഴവിള അച്ചുതന്‍ നായര്‍,രാജി.സി.ബാബു,തങ്കമണി ടീച്ചര്‍,ലിജ ശിവപ്രകാശ് , വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യചെയര്‍ പേഴ്സണ്‍ ഗീതാകുമാരി,പി.എസ് ഗോപി,പ്രകാശ് കുമാര്‍ ,കളഭം ഗിരീഷ്, യുവ പ്രോജക്ട് കോഡിനേറ്റര്‍ രാജേഷ് ആക്ലേത്ത് ഫാ.ജിജി തോമസ് എന്നിവര്‍ സംസാരിച്ചു

error: Content is protected !!