സന്തോഷ് ട്രോഫി; ഭാഗ്യചിഹ്നം തയാറാക്കാം

Spread the love

konnivartha.com : സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 20 മുതൽ മാർച്ച് ആറ് വരെ മലപ്പുറത്തു നടക്കും. മത്സരത്തിന്റെ ഭാഗ്യചിഹ്നത്തിന് രൂപകൽപന ചെയ്യാൻ അവസരം. കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം  ചിഹ്നം. വിദ്യാർഥികൾ, അധ്യാപകർ, കലാകാരൻമാർ,  പൊതുജനങ്ങൾ തുടങ്ങി  എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം.

 

ഭാഗ്യ ചിഹ്നത്തിന്റെ വ്യക്തതയോടു കൂടിയുള്ള (jpeg, png, pdf) ചിത്രം ജനുവരി 21 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി മലപ്പുറം സ്പോർട്സ് കൗൺസിലിൽ നേരിട്ടോ santoshtrophymalappuram@gmail.com എന്ന മെയിലിലോ  അയക്കാം. അയക്കുന്നവർ ബന്ധപ്പെടേണ്ട ഫോൺ നമ്പറും വിലാസവും ഉൾപ്പെടുത്തണം. വിജയിക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ അറിയിച്ചു.

 

75 ാമത് സന്തോഷ് ട്രോഫിയുടെ പ്രചരണാർത്ഥം കേരളത്തിലെ സന്തോഷ് ട്രോഫി താരങ്ങളെയും മലപ്പുറം ജില്ലയിലെ ജൂനിയർ, സബ് ജൂനിയർ താരങ്ങളെയും ഉൾപ്പെടുത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കും. ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെടുത്തി പ്രമോ വീഡിയോ, തീം സോങ് എന്നിവ തയാറാക്കുന്നതോടൊപ്പം ലക്ഷം ഗോൾ മത്സരവും സംഘടിപ്പിക്കും.

error: Content is protected !!