വൈകല്യത്തെ സിക്സ് അടിച്ച് പറത്തി അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമിൽ ഈ കോന്നിക്കാരനും

Spread the love

 

KONNIVARTHA.COM : വൈകല്യത്തെ സിക്സ് അടിച്ച് പറത്തി അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമിൽ കോന്നികാരൻ ഇടംനേടി.കോന്നി പുള്ളിക്കപതാലിൽ വീട്ടിൽ സലീമിന്‍റെ മകൻ മുഹമ്മദ് അജിസ് (അജീസ് കോന്നി ) 34 ആണ് പോളിയോ ബാധിച്ചതിനെ തുടർന്ന് ഉള്ള ഇടതുകാലിലെ പ്രശ്നം മറികടന്ന് ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചാലഞ്ചഡ് കേരള ക്രിക്കറ്റ് ടീമിലേക്ക് ഇടം നേടിയത്.

 

ഫിസിക്കലി ചാലഞ്ചഡ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ്‌ ഇന്ത്യയുടെ കീഴിലാണ് ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ. ഈ മാസം 27 മുതൽ 29 വരെ ആന്ധ്രപ്രദേശിൽ നടക്കുന്ന സൗത്ത് സോൺ മത്സരത്തിന് വേണ്ടിഅജിസ് പാടണിയും. കോട്ടയത്ത്20-20 മത്സരം നടത്തിയാണ് കേരള ടീമിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 22 വർഷമായി അജീസ് ക്രിക്കറ്റ് കളിച്ച് വരികയാണ്. ഇപ്പോൾ ഒരു പ്രൈവറ്റ് കമ്പനിയിൽ.മാനേജരാണ്. സൈനബയാണ് മാതാവ്  സഹോദരൻ : അനീസ്, ഭാര്യ: ഷെറീന, മകൾ : മന്ഹ ഫാത്തിമ

REPORT:ANU ELAKOLLOOR

error: Content is protected !!