konnivartha.com : ആധുനിക സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിജിപിഎസ് സര്‍വേ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നും ഡിസംബര്‍ മാസം അവസാനത്തോടെ പുതിയ സ്റ്റേഡിയത്തിന്‍റെ ടെന്‍ഡര്‍ നടപടി ആരംഭിക്കുമെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറഞ്ഞു. സ്റ്റേഡിയത്തിന്‍റെ പ്രദേശവും നിലയും അളക്കുന്നതില്‍ കൃത്യത ഉറപ്പുവരുത്തുന്നതിനായാണ് ഡിജിപിഎസ് സര്‍വേ നടത്തുന്നത്. 14 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന സ്റ്റേഡിയത്തിനായി 50 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. കേരള സംസ്ഥാന സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പുതിയ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ്, വാട്ടര്‍ സ്റ്റഡി അടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുന്നത്. സര്‍വേ കാര്യക്ഷമമാക്കുന്നതിനായി സ്റ്റേഡിയത്തിലെ കാട് വൃത്തിയാക്കിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒന്‍പത് ലൈനുള്ള സിന്തറ്റിക്ക് ട്രാക്ക്, സ്റ്റേഡിയത്തിനുള്ളില്‍ ഹോക്കി, ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താന്‍ ഗ്രൗണ്ട്, മൂന്നു സ്വിമ്മിംഗ് പൂളുകള്‍, ഫെന്‍സിംഗ്, റോളര്‍…
Read Moreവിഭാഗം: Sports Diary
ദേശീയ ഗെയിംസിൽ പങ്കെടുത്ത കോന്നിയിലെ താരങ്ങള്‍ക്ക് ഡിവൈഎഫ്ഐയുടെ സ്വീകരണം
konnivartha.com : ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണ്ണം നേടിയ താരങ്ങൾക്കും ,ഗെയിംസിൽ പങ്കെടുത്തവർക്കും കോന്നി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കുമ്പഴ പാലം ജംഗ്ഷനിൽ നിന്ന് ഇരുചക്രവാഹനറാലിയുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ റോളർസ്കേറ്റിങ്ങിൽ സ്വർണ്ണം നേടിയ അഭിജിത്ത് അമൽ രാജ്, തുഴച്ചിലിൽ സ്വർണ്ണം നേടിയ ദേവ പ്രീയ, ആർച്ച എന്നിവരെ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചു.തുടർന്ന് കോന്നി പ്രീയ ദർശിനി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് എം അഖിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, സ്കേറ്റിങ് പരിശീലനം ചിട്ടയായ നടത്തി ദേശീയ താരങ്ങളെ വളർത്തിയെടുത്ത നാഷണൽ സ്പോർട്സ് വില്ലേജ് മാനേജർ രാജേഷ് ആക്ളേത്ത്, എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി…
Read Moreദേശീയ ഗെയിംസിൽ സ്വർണ്ണമെഡൽ വീണ്ടും കോന്നിയിലേക്ക് : നാടിന് അഭിമാനം
konnivartha.com : ദേശീയ ഗെയിംസിൽ തുഴച്ചിലിൽ (റോവിങ്ങ് ) മത്സരത്തിൽ സ്വർണ്ണമെഡലും രണ്ട് പേർ അടങ്ങുന്ന ടീം മത്സരത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയ കോന്നി അരുവാപ്പുലം ഐരവൺ ആമ്പല്ലൂര്‍കുഴിയില്‍ അജി ജയകുമാരി ദമ്പതികളുടെ മകൾ ആർച്ച. എ യ്ക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സ്വീകരണം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം ജി.ശ്രീകുമാർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ജി.വിൽസൺ പി.എസ് വിനോദ് കുമാർ, വിജയ വിത്സൻ, മിനി വിനോദ്, പ്രകാശ് തൊട്ടലിൽ, മിനി വർഗ്ഗീസ്, ഷെറീഫ്, കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.
Read Moreദേശീയ ഗെയിംസില്‍ കോന്നി കുളത്തുമണ്‍ നിവാസിനിയ്ക്ക് സ്വര്‍ണം
konnivartha.com : ഗുജറാത്തില്‍ നടക്കുന്ന 36 മത് ദേശീയ ഗെയിംസില്‍ റോവിംഗ് മത്സരത്തില്‍ പത്തനംതിട്ട കോന്നി കുളത്തുമണ്‍ സ്വദേശിനിയ്ക്ക് സ്വര്‍ണം . കുളത്തുമണ്‍ ദേവപ്രിയ ദിലീപിനാണ് സ്വര്‍ണ്ണം . ആലപ്പുഴ ജില്ലാ സ്പോർട്ട് കൗൺസിലിൻ്റ നേതൃത്വത്തിൽ ട്രെയിനിംഗ് ചെയ്ത് വരുന്നു.ഇക്കഴിഞ്ഞ പ്ലസ് 2 പരീക്ഷയിൽ 80 % മാർക്കോടെ വിജയിച്ചു.കോന്നി അമൃത വിദ്യാലയത്തിൽ 9-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സെലക്ഷൻ ലഭ്യമാകുന്നത് 23-മത് സബ് ജൂനിയർ ഇൻറർസ്റ്റേറ്റ് ചലഞ്ചർ നാഷണൽ റോ വിംഗ് ചാമ്പ്യൻഷിലും സ്വര്‍ണ്ണം നേടിയിരുന്നു . കഴിഞ്ഞ ജൂൺ 20 മുതൽ 26 വരെ ശ്രീനഗറിൽ നടന്ന മത്സരത്തിലാണ് കേരളത്തിനു വേണ്ടി ഡബിൾസിൽ സ്വര്‍ണ്ണം. 2021 ൽ ജൂനിയർ വിഭാഗത്തിൽ പൂനയിൽ നടന്ന മത്സരത്തിൽ വെങ്കലം നേടിയിരുന്നു . പിതാവ്.ദിലീപ് അതിരുങ്കൽ, മാതാവ്. പ്രശാന്ത,സഹോദരൻ ‘ദീജിത്ത് ദിലീപ്
Read Moreഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 ഇന്ന് രാത്രി ഏഴിന്
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി–-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം ബുധൻ രാത്രി ഏഴിനാണ്. അടുത്തമാസം നടക്കുന്ന ലോകകപ്പിനുമുമ്പുള്ള അവസാന പരമ്പരയാണിത്. ഗ്രീൻഫീൽഡിൽ നടക്കുന്ന നാലാമത്തെ രാജ്യാന്തര മത്സരമാണ്. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പര നേടിയശേഷമുള്ള ഇന്ത്യയുടെ ആദ്യകളിയാണ്. ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ പ്രവേശനം വൈകിട്ട് 4.30 മുതൽ.ടിക്കറ്റിനൊപ്പം ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡും കരുതണം. മൊബൈൽ ഫോൺമാത്രം സ്‌റ്റേഡിയത്തിലേക്ക് അനുവദിക്കും. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ പ്രവേശിപ്പിക്കില്ല. ഭക്ഷണസാധനങ്ങളും വെള്ളവും പുറത്തുനിന്ന് കൊണ്ടുവരാൻ അനുമതിയില്ല.
Read Moreപത്തനംതിട്ടയിലെ പുതിയ സ്റ്റേഡിയത്തിന്‍റെ പ്രാഥമിക സര്‍വേ തുടങ്ങി; 14 ഏക്കറില്‍ വരുന്നത് അത്യാധുനിക കായിക സമുച്ചയം
konnivartha.com : സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരള സംഘം പുതിയ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ പ്രാഥമിക സര്‍വേ തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കുമെന്ന് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരള എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍. ബാബുരാജന്‍ പിള്ള പറഞ്ഞു. 14 ഏക്കര്‍ സ്ഥലത്താണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. സ്വിമ്മിംഗ് പൂള്‍, സിന്തറ്റിക് ട്രാക്ക്, ഹോക്കി പിച്ച്, ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങിയവ പുതിയ സ്റ്റേഡിയത്തിലുണ്ടാകും. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് സംഘം സന്ദര്‍ശനം നടത്തിയത്. സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട മന്ത്രിതല യോഗം ബുധനാഴ്ച ചേരും. രണ്ടു മാസത്തിനുള്ളില്‍ പുതിയ ഡിപിആര്‍ നല്‍കും. സ്റ്റേഡിയത്തിലെ കാടുകള്‍ നഗരസഭ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍,…
Read Moreവെച്ചൂച്ചിറ നവോദയയിൽ റീജിയണൽ ജൂഡോ മീറ്റ് സെപ്റ്റംബർ 23, 24 തീയതികളിൽ
KONNIVARTHA.COM : ദക്ഷിണ മേഖലയിലെ കേരള , കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ നവോദയ വിദ്യാലയങ്ങളിൽ നിന്നുള്ള 150 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന റീജിയണൽ ജൂഡോ മീറ്റ് സെപ്റ്റംബർ 23, 24 തീയതികളിൽ വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ നടക്കും. 23 ന് രാവിലെ ഒൻപതിന് സ്കൂൾ ഓഡിറ്റോറിയത്തിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഇന്ത്യൻ ജൂഡോ ഫെഡറേഷൻ നാഷണൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ, കേരള സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ ഓഫീസർ രാജേഷ്, അധ്യാപകർ, വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
Read More17 വയസിനു താഴെയുള്ളവരുടെ 2022ലെ ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ
konnivartha.com : ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്ബോൾ അസോസിയേഷന്റെ (ഫിഫ) 17 വയസിൽതാഴെയുള്ളവരുടെ 2022ലെ വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതു സംബന്ധിച്ച വ്യവസ്ഥകളിൽ ഒപ്പിടുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 2022ലെ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് 2022 ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിൽ നടത്താനാണു തീരുമാനിച്ചിട്ടുള്ളത്. രണ്ടുകൊല്ലം കൂടുമ്പോൾ നടക്കുന്ന വനിതകളുടെ യുവ ഫുട്ബോൾ ലോകകപ്പിന്റെ ഏഴാം പതിപ്പാണിത്. ഫിഫ വനിതാ ടൂർണമെന്റിന് ഇന്ത്യ ഇതാദ്യമായാണ് ആതിഥ്യം വഹിക്കുന്നത്. നേരത്തെ 2017ലെ ഫിഫ അണ്ടർ 17 പുരുഷ ലോകകപ്പിന് ഇന്ത്യ ആതിഥ്യമരുളിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മികച്ച യുവ വനിതാ ഫുട്‌ബോൾ താരങ്ങൾ അഭിമാനകരമായ നേട്ടത്തിലെത്താനുള്ള തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന വനിതാ ഫുട്‌ബോളിന്റെ സുപ്രധാന നിമിഷത്തിനായി രാജ്യം തയ്യാറെടുക്കുകയാണ്. സാമ്പത്തിക വിഹിതം: മൈതാനങ്ങളുടെ അറ്റകുറ്റപ്പണികൾ, സ്റ്റേഡിയത്തിലേക്കുള്ള…
Read Moreസായി എൽ.എൻ.സി.പി.ഇ ദേശീയ കായിക ദിനം ആഘോഷിച്ചു
konnivartha.com : കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരത്തെ ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, (സായി എൽ.എൻ.സി.പി.ഇ) ദേശീയ കായിക ദിനം ആഘോഷിച്ചു . ദേശീയ കായിക ദിനാഘോഷ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ. ആർ കെ സിംഗ്, ഐ.എ.എസ് നി൪വഹിച്ചു. സായി എൽ.എൻ.സി.പി.ഇ യിലെ പ്രമുഖ കായിക താരങ്ങൾ, പരിശീലകർ, ജീവനക്കാർ വിദ്യാർത്ഥികളൾ അണിനിരന്ന മാർച്ചും ഉണ്ടായിരുന്നു. വിവിധ കായികയിനങ്ങളിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ & ഡയറക്ടർ ഡോ.ജി.കിഷോർ സ്വാഗതം അർപ്പിച്ചു. കായിക താരങ്ങൾ, പരിശീലകർ, ജീവനക്കാർ വിദ്യാർത്ഥികൾ കുടുംബങ്ങൾ എന്നിവരെ ഉൾപ്പെടുത്തി മത്സരങ്ങളും സംഘടിപ്പിച്ചു SAI LNCPE celebrates National Sports Day Lakshmibai National College…
Read Moreആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് 2022 ഓഗസ്റ്റ് 27 മുതൽ ആരംഭിക്കും
ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് 2022 ഓഗസ്റ്റ് 27 മുതൽ ആരംഭിക്കും; ദക്ഷിണ മേഖല തല ടൂർണമെന്റിന് തൃശൂർ വികെഎൻ മേനോൻ സ്റ്റേഡിയം വേദിയാകും KONNIVARTHA.COM : ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് ആഗസ്റ്റ് 27 മുതൽ ഇന്ത്യയിലെ നാല് മേഖലകളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഒക്ടോബർ 20-23 തീയതികളിൽ ന്യൂ ഡൽഹിയിലെ കെ ഡി ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ റൗണ്ടിന് മുമ്പ് നാല് മേഖലകളിലായി നടക്കുന്ന ഓപ്പൺ സോണൽ ലെവൽ റാങ്കിംഗ് ടൂർണമെന്റാണ് ഇത്. സബ്-ജൂനിയർ (12-15 വയസ്സ്), കേഡറ്റ് (15-17 വയസ്സ്), ജൂനിയർ (15-20 വയസ്സ്), സീനിയർ (15+ വയസ്സ്) എന്നിങ്ങനെ നാല് പ്രായ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 48.86 ലക്ഷം രൂപ സമ്മാനത്തുകയുൾപ്പെടെ ടൂർണമെന്റിന്റെ നടത്തിപ്പിനായി യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിലുള്ള കായിക വകുപ്പ്, മൊത്തം…
Read More