ദേശീയ ഗെയിംസിൽ പങ്കെടുത്ത കോന്നിയിലെ താരങ്ങള്‍ക്ക് ഡിവൈഎഫ്ഐയുടെ സ്വീകരണം

konnivartha.com : ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണ്ണം നേടിയ താരങ്ങൾക്കും ,ഗെയിംസിൽ പങ്കെടുത്തവർക്കും കോന്നി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

 

കുമ്പഴ പാലം ജംഗ്ഷനിൽ നിന്ന് ഇരുചക്രവാഹനറാലിയുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ റോളർസ്‌കേറ്റിങ്ങിൽ സ്വർണ്ണം നേടിയ അഭിജിത്ത് അമൽ രാജ്, തുഴച്ചിലിൽ സ്വർണ്ണം നേടിയ ദേവ പ്രീയ, ആർച്ച എന്നിവരെ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചു.തുടർന്ന് കോന്നി പ്രീയ ദർശിനി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

 

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് എം അഖിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, സ്കേറ്റിങ് പരിശീലനം  ചിട്ടയായ നടത്തി ദേശീയ താരങ്ങളെ വളർത്തിയെടുത്ത നാഷണൽ സ്പോർട്സ് വില്ലേജ് മാനേജർ രാജേഷ് ആക്ളേത്ത്, എന്നിവർ സംസാരിച്ചു.

 

ബ്ലോക്ക് സെക്രട്ടറി സി സുമേഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം വി ശിവകുമാർ നന്ദിയും പറഞ്ഞു. ദേശീയ ഗെയിംസിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ അർജുൻ കൃഷ്ണ, എവിൻ കോശി തോമസ്, എൻജലീൻ ഗ്ലോറി ജോർജ്ജ്, ഐറിൻ ഹന്ന ജോർജ്ജ്, ജൂബിൻജെയിംസ്, എ അതുല്യ എന്നിവരെയും യോഗത്തിൽ അനുമോദിച്ചു.

error: Content is protected !!