പത്തനംതിട്ട ജില്ലയിലെ ഇലവുങ്കല്‍ കേന്ദ്രമായി നവംബര്‍ 15 മുതല്‍ 2021 ജനുവരി 20 വരെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല സേഫ് സോണ്‍ പദ്ധതിയിലേക്ക് താല്‍ക്കാലിക ഡ്രൈവര്‍ /സഹായിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ ഈ മാസം 14 ന് രാവിലെ 8.30ന് നിലയ്്ക്കലില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍, പോലീസ് ക്ലിയറെന്‍സ് സര്‍ട്ടിഫിക്കറ്റ്, അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡ്രൈവിംഗ് ലൈസന്‍സ്, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം, ഫോട്ടോ പതിച്ച് വെള്ള കടലാസില്‍ തയാറാക്കിയ അപേക്ഷ ഈ മാസം 12 ന് വൈകുന്നേരം അഞ്ചിനു മുന്‍പ് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ആര്‍ടിഒ അറിയിച്ചു.
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമലയിലേക്ക് രണ്ടു പ്രധാന പാതകളിലൂടെ തീർത്ഥാടകർക്ക് അനുമതി
ദക്ഷിണേന്ത്യൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നു കോന്നി വാര്‍ത്ത : ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്‌സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീർത്ഥാടർക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്പ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീർത്ഥാടകർ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ശബരിമലയിലെത്തുന്ന തീർത്ഥാടകർ 24 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തീർത്ഥാടർ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ് പരിശോധനയ്ക്ക് സംവിധാനമൊരുക്കും. തീർത്ഥാടകർ ആന്റിജൻ പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും. പോലീസിന്റെ ശബരിമല വിർച്വൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ അനുവദിക്കൂ. ഈ വിവരങ്ങൾ തീർത്ഥാടകരെ അറിയിക്കുന്നതിന്…
Read Moreവരുമാന നഷ്ടം നികത്താൻ പദ്ധതികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
കോന്നി വാര്‍ത്ത : കോവിഡ് പ്രതിസന്ധിയിലുണ്ടായ വരുമാന നഷ്ടം നികത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികൾ കോടതിയുടെ കൂടി അനുമതി നേടിയ ശേഷം റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിച്ച് പലിശ വരുമാനം മുതൽക്കൂട്ടാനാണ് ഒരുങ്ങുന്നത്. വിലയുടെ രണ്ടു ശതമാനത്തോളം പലിശയായി ദേവസ്വം ബോർഡിന് ലഭിക്കും. പരമ്പരാഗത തിരുവാഭരണങ്ങൾ, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെയുളള ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ ഉരുപ്പടികളുടെ കണക്കെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. വെള്ളിയുൾപ്പെടെയുള്ള ഉരുപ്പടികളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. 2017ലെ സർക്കാർ ഉത്തരവ് അനുസരിച്ചാണ് കണക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. ക്ഷേത്രങ്ങളിലെ ഉപയോഗശൂന്യമായ വിളക്കുകളുടെയും പാത്രങ്ങളുടെയും കണക്കെടുപ്പും ഇത്തരത്തിൽ പുരോഗമിക്കുന്നു. ഇതിനു പുറമെ…
Read Moreശബരിമല പ്രസാദം തപാല്‍ വകുപ്പ് വീട്ടില്‍ എത്തിക്കും
കോന്നി വാര്‍ത്ത : ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാൽ വകുപ്പ് വീട്ടിലെത്തിക്കും. തപാൽ വകുപ്പ് കേരള സർക്കിൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓൺലൈൻ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇ-പേയ്മെന്റ്ിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. നാളെ (നവംബർ 6) മുതൽ ബുക്കിംഗ് തുടങ്ങും. നവംബർ 16 മുതലാണ് കിറ്റുകൾ അയച്ചു തുടങ്ങുക. ചടങ്ങിൽ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ വി. രാജരാജൻ, ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി, പോസ്റ്റൽ സർവീസ് ഡയറക്ടർ സയ്യിദ് റഷീദ് എന്നിവർ പങ്കെടുത്തു.
Read Moreടെണ്ടര്‍ ക്ഷണിച്ചു
ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ വിവിധ ഭാഷകളില്‍ മെറ്റല്‍ ബോര്‍ഡുകളില്‍ തയാറാക്കി സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്ന് വരെ. ഈ മാസം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2222642
Read Moreശബരിമല തീര്‍ഥാടനം: ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
കോന്നി വാര്‍ത്ത ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് സഹായം നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായുള്ള ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പ്തല പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാന ഘട്ടത്തിലാണ്. ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. അതിനായി ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. കൂടുതല്‍ കോവിഡ് പരിശോധന കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ എവിടെയാണോ ട്രെയിന്‍ ഇറങ്ങുന്നത് അതിന് അടുത്തുള്ള പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജന്‍ ടെസ്റ്റ് നടത്തണം. നേരത്തെ 48 മണിക്കൂറിനകം ലഭിച്ച പരിശോധനാ ഫലം മതിയായിരുന്നു. കോടതി നിര്‍ദേശത്തിന്റെയും, കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിന്റെയും ഭാഗമായാണ് 24 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ്…
Read Moreശബരിമല തീര്‍ഥാടനം: വഴിയോരങ്ങളില്‍ പാചകം നിരോധിച്ചു
ളാഹ മുതല്‍ സന്നിധാനം വരെ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു കോന്നി വാര്‍ത്ത : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴില്‍ വരുന്ന ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. കേരള പോലീസ് ആക്ടിലെ വകുപ്പ് 80 പ്രകാരമാണ് ഉത്തരവ്. വിവിധ ഭാഷകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ കച്ചവടക്കാര്‍ അമിത വില ഈടാക്കി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി എല്ലാ ഭക്ഷണശാലകളിലും വിവിധ ഭാഷകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. ജോലിക്ക് എത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന…
Read Moreസാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 0468 2222515, 0468 2222507 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Read Moreശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 185 വിശുദ്ധ സേനാംഗങ്ങളെ നിയോഗിക്കും
കോന്നി വാര്‍ത്ത ശബരിമല ന്യൂസ് ബ്യൂറോ : ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഖില ഭാരത അയ്യപ്പസേവാ സംഘം മുഖേന 185 വിശുദ്ധ സേനാംഗങ്ങളെ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി നിയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വിശുദ്ധി സേനാംഗങ്ങള്‍ മണ്ഡലകാലത്തിന് ഏഴു ദിവസം മുന്‍പ് കോവിഡ് നെഗറ്റീവ് ആണെന്ന് 48 മണിക്കൂര്‍ മുന്‍പ് ലഭിച്ച സര്‍ട്ടിഫിക്കറ്റോടെ ജില്ലയില്‍ എത്തണം. തുടര്‍ന്ന് ഏഴു ദിവസം ക്വാറന്റൈനില്‍ കഴിയണം. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ശുചീകരണ ജോലികള്‍ക്ക് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തും. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ 50 പേര്‍ വീതവും, പന്തളത്ത് 25 പേരെയും, കുളനടയില്‍ 10 പേരെയും നിയോഗിക്കും. സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് കോവിഡ്…
Read Moreശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ അടയ്ക്കും
കോന്നി വാര്‍ത്ത : തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട (21) അടയ്ക്കും. പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. 7.30 ന് ഉഷപൂജ, 12 ന് കലശാഭിഷേകം, തുടര്‍ന്ന് കളഭാഭിഷേകം. 12.30 ന് ഉച്ചപൂജ കഴിഞ്ഞ് 12.45 ന് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം അഞ്ചിന് നട തുറക്കും. 6.30ന് ദീപാരാധന. ഏഴിന് പടിപൂജ. എട്ടിന് അത്താഴപൂജ. 8.30 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബര്‍ 12ന് വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറക്കും. 13 ന് പൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കും. 15 ന് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ശബരിമല – മാളികപ്പുറം മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും 15 ന് നടക്കും.
Read More