താല്‍ക്കാലിക ഡ്രൈവര്‍ /സഹായിമാരെ ഉടന്‍ വേണം

 

പത്തനംതിട്ട ജില്ലയിലെ ഇലവുങ്കല്‍ കേന്ദ്രമായി നവംബര്‍ 15 മുതല്‍ 2021 ജനുവരി 20 വരെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല സേഫ് സോണ്‍ പദ്ധതിയിലേക്ക് താല്‍ക്കാലിക ഡ്രൈവര്‍ /സഹായിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ ഈ മാസം 14 ന് രാവിലെ 8.30ന് നിലയ്്ക്കലില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍, പോലീസ് ക്ലിയറെന്‍സ് സര്‍ട്ടിഫിക്കറ്റ്, അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡ്രൈവിംഗ് ലൈസന്‍സ്, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം, ഫോട്ടോ പതിച്ച് വെള്ള കടലാസില്‍ തയാറാക്കിയ അപേക്ഷ ഈ മാസം 12 ന് വൈകുന്നേരം അഞ്ചിനു മുന്‍പ് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ആര്‍ടിഒ അറിയിച്ചു.

error: Content is protected !!