കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 മഹാമാരി കാലത്ത് ശബരിമല ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കും ജീവനക്കാര്‍ക്കും സേവനമൊരുക്കി ഹോമിയോപ്പതി വകുപ്പ്. കോവിഡ് 19 പശ്ചാത്തലത്തില്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം സന്നിധാനത്തെയും പമ്പയിലെയും സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ ആരംഭിച്ചു. കൂടാതെ പകര്‍ച്ച വ്യാധികളായ ചിക്കന്‍ പോക്സ്, വൈറല്‍ പനി, ചെങ്കണ്ണ്, മഞ്ഞപ്പിത്തം എന്നിവയ്ക്കുള്ള മരുന്നും ലഭ്യമാണ്. തീര്‍ഥാടകര്‍ക്കുള്ള ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ഹോമിയോ വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പത്തനംതിട്ട ഡിഎംഒ ഡോ. ഡി. ബിജു കുമാര്‍ ഡിസ്പെന്‍സറികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമലയില്‍ വനം വകുപ്പിന്റെ സഹായം ലഭിക്കും
ശബരിമല തീര്‍ഥാടന പാതയില്‍ തീര്‍ഥാടകര്‍ കടന്നുപോകുമ്പോള്‍ ആനയോ വന്യ മൃഗങ്ങളോ നിലയുറപ്പിച്ചാല്‍ സഹായത്തിന് വനപാലകര്‍ ഏതുസമയവും ഓടിയെത്തും. സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ കണ്ട്രോള് റൂം പമ്പയിലും സന്നിധാനത്തും പ്രവര്‍ത്തിക്കുന്നു. സഹായം ആവശ്യമുള്ള തീര്‍ഥാടകര്‍ക്ക് പമ്പയിലെയോ(04735203492) സന്നിധാനത്തെയോ(04735202077) കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടാം. പമ്പയിലും സന്നിധാനത്തും എലിഫന്റ് സ്ക്വാഡിനെയും പാമ്പ് പിടുത്തതിന് ആളിനെയും വിന്യസിച്ചിട്ടുണ്ട്. പമ്പയിലെ എലിഫന്റ് സ്ക്വാഡില്‍ വെറ്ററിനറി ഓഫീസര്‍ ഉള്‍പ്പെടെ അഞ്ചു പേരുണ്ട്. സന്നിധാനത്തെ എലിഫന്റ് സ്ക്വാഡില്‍ നിലവില്‍ ഒരാളാണുള്ളത്. പാമ്പുകളെ പിടിക്കുന്നതിന് പമ്പയിലും സന്നിധാനത്തും ഓരോ ആള്‍വീതം 24 മണിക്കൂറും സേവനത്തിലുണ്ട്. പുലര്‍ച്ചെ പമ്പയില്‍ നിന്ന് ആദ്യം പുറപ്പെടുന്ന തീര്‍ഥാടകര്‍ക്കും രാത്രി ദര്‍ശനം കഴിഞ്ഞ് അവസാനം ഇറങ്ങുന്ന തീര്‍ഥാടകര്‍ക്കും സുരക്ഷിത പാത ഒരുക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അകമ്പടി സേവിക്കുന്നു. പാമ്പിനെ പിടിക്കുന്നതില്‍ പ്രാവീണ്യമുള്ള താല്‍ക്കാലിക ജീവനക്കാരെയാണ് മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലത്ത്…
Read Moreതീര്‍ഥാടകരുടെ ദാഹമകറ്റാന്‍ ഔഷധ കുടിവെള്ള വിതരണം
ശബരിമല വാര്‍ത്തകള്‍ : പുണ്യ ദര്‍ശനം അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമലയില്‍ ദര്‍ശനത്തിനായി മലകയറുന്ന തീര്‍ഥാടകരുടെ ദാഹമകറ്റാന്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഔഷധ കുടിവെള്ളം ( ചുക്കുവെള്ളം) വിതരണം നടത്തുന്നു. പമ്പ, ചരല്‍മേട്, ജ്യോതിനഗര്‍, മാളികപ്പുറം എന്നിവിടങ്ങളിലാണ് ഔഷധ കുടിവെള്ളം തീര്‍ഥാടകര്‍ക്കായി വിതരണം ചെയ്യുന്നത്. കോവിഡ് മുന്‍ കരുതലിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് പേപ്പര്‍ ഡിസ്പോസിബിള്‍ ഗ്ലാസിലാണ് ഔഷധ കുടിവെള്ളം നല്‍കുന്നത്. ഉപയോഗിച്ച പേപ്പര്‍ ഡിസ്പോസിബിള്‍ ഗ്ലാസ് പ്രത്യേക ശേഖരണിയിലാക്കി സംസ്ക്കരിക്കുന്നു. പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ തീര്‍ഥാടകര്‍ 200 രൂപ ഡിപ്പോസിറ്റ് നല്കിയാല് ഔഷധ കുടിവെള്ളം ശേഖരിക്കുന്നതിനായി സ്റ്റീല്‍ കുപ്പി നല്‍കും. ദര്‍ശനം കഴിഞ്ഞ് തിരിച്ച് സ്റ്റീല്‍ കുപ്പി പമ്പയിലെ കൗണ്ടറില്‍ തിരിച്ച് നല്കുമ്പോള് ഡിപ്പോസിറ്റായി വാങ്ങുന്ന 200 രൂപ മടക്കി നല്‍കും. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് ചൂടാക്കിയാണ് ഔഷധ കുടിവെള്ളം…
Read Moreപൂര്‍ണ സജ്ജമായി സന്നിധാനത്തെ ഗവ. ആശുപത്രി
മല കയറി ശബരിമല സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തര്‍ക്കും തൊഴിലാളികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ആശ്രയമാകുകയാണ് വലിയ നടപ്പന്തലിന് സമീപത്തെ ഗവ.ആശുപത്രി. ആവശ്യമായ മരുന്നുകളും, ഉപകരണങ്ങളും, ജീവനക്കാരും ആശുപത്രിയില്‍ 24 മണിക്കൂറും സജ്ജമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ പ്രതാപ് പറഞ്ഞു. ഈ മാസം 14 ന് ആരംഭിച്ച ആശുപത്രിയില്‍ ഇതുവരെ 330 രോഗികള്‍ക്ക് ചികിത്സ നല്കി കഴിഞ്ഞു. ഉദ്യോഗസ്ഥരാണ് അധികവും ചികിത്സക്കായി എത്തിയിട്ടുള്ളത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തു നിന്ന് ആംബുലന്‍സില്‍ പമ്പയില്‍ വരെയാണ് രോഗിയെ എത്തിക്കുക. പമ്പയില്‍ നിന്ന് വേറെ ആബുലന്‍സിലാകും രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുക. ഇതുവരെ കോവിഡ് രോഗലക്ഷണം കണിച്ച ഏഴു പേരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ക്കെല്ലാം തന്നെ കോവിഡ് നെഗറ്റീവ് റിസല്‍ട്ടാണ് ലഭിച്ചത്. ഏഴു…
Read Moreഈ മണ്ഡലകാലത്ത് തീര്‍ഥാടകര്‍ കൂടുതല്‍ എത്തിയ ദിവസം
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം അയ്യപ്പന്മാരുടെ വിശപ്പകറ്റി ദേവസ്വം ബോര്‍ഡിന്റെ സൗജന്യ അന്നദാന വിതരണം ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സൗജന്യ അന്നദാന വിതരണം നടത്തുന്നു. സന്നിധാനത്ത് രാവിലെ 5.30 മുതല്‍ 11.30 വരെ പ്രഭാത ഭക്ഷണമായ ഉപ്പുമാവ്, കടലക്കറി, ചുക്ക്കാപ്പി എന്നിവയാണ് നല്‍കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചയ്ക്ക് നട അടയ്ക്കുന്നതുവരെ പുലാവും സാലട്, അച്ചാര്‍ എന്നീ കറികളും വിതരണം നടത്തുന്നു. വൈകിട്ട് 4.30 മുതല്‍ രാത്രി നട അടയ്ക്കുന്നതുവരെ ഉപ്പുമാവ്, ഉള്ളിക്കറി എന്നിവയാണ് നല്‍കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്ഷണ വിതരണം. ഭക്ഷണം കഴിക്കുന്ന ആളുകളുടെ ശാരീരിക അകലം ഉറപ്പാക്കുന്നതിന് ഇരിപ്പിടങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. യഥാസമയം ശുചീകരണം ഉള്‍പ്പെടെ നടത്തിവരുന്നു. സന്നിധാനത്തെ മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തില്‍ ഭക്ഷണം തയാറാക്കുന്നതിനും വിതരണത്തിനുമായി നിലവില്‍ ദേവസ്വം ജീവനക്കാരും…
Read Moreശബരിമലയിലേക്ക് വോളണ്ടിയർമാരെ ആവശ്യം ഉണ്ട്
കോന്നി വാര്‍ത്ത : കോവിഡ് മുക്തരായവരും രോഗമുക്തിക്കു ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരുമായ 60 വയസില്‍ താഴെ പ്രായമുള്ള പുരുഷ വോളണ്ടിയർമാരുടെ പാനല്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തയാറാക്കുന്നു. വോളണ്ടിയർമാരെ ആവശ്യാനുസരണം ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കും. കോവിഡ് പശ്ചാത്തലത്തില്‍ എടുക്കേണ്ട കരുതലുകള്‍ സംബന്ധിച്ച് വോളണ്ടിയർമാര്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കണം. താല്പര്യമുള്ളവര് കോവിഡ് മുക്തരാണെന്ന രേഖയും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും സഹിതം ദേവസ്വം കമ്മീഷണര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം 3 എന്ന വിലാസത്തില്‍ നവംബര്‍ 30ന് അകം സമ്മതപത്രം ലഭിക്കത്തക്ക വിധം അപേക്ഷ അയയ്ക്കണം.
Read Moreശബരിമല വാര്‍ത്തകള്‍
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ചിത്രങ്ങള്‍ : ഉണ്ണി ( TDB ) മത സൗഹാര്‍ദത്തിന്റെ പ്രതീകമായി സന്നിധാനത്തെ വാവരുനട ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള വാവരു നട മതസൗഹാര്‍ദത്തിന്റെ പ്രതീകം. അയ്യപ്പ സ്വാമിയുടെ ഉറ്റ ചങ്ങാതിയായ വാവരു സ്വാമിയുടെ നടയിലും ദര്‍ശനം നടത്തിയാണ് ഭക്തര്‍ മലയിറങ്ങുന്നത്. മറ്റൊരു ആരാധനാലയത്തിലും കാണാനാകാത്ത കൂട്ടായ്മയാണ് വാവരുനട പ്രദാനം ചെയ്യുന്നത്. എരുമേലി ക്ഷേത്രത്തിലും വാവരുപള്ളിയിലും ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയിലേയ്ക്ക് എത്തുക. ജാതിമത വര്‍ണ വ്യത്യാസമില്ലാതെ ആര്‍ക്കും ദര്‍ശനം നടത്താവുന്ന ശബരിമല നാനാത്വത്തില്‍ ഏകത്വവും വിശ്വമാനവികതയും ഉയര്‍ത്തിപ്പിടിക്കുകയാണ്. പത്തനംതിട്ട മല്ലപ്പള്ളി വായ്പ്പൂര് വെട്ടപ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമാണ് വാവരുനടയില്‍ മുഖ്യകാര്‍മികനായി എത്തുന്നത്. വി.എസ്. അബ്ദുല്‍ റഷീദ് മുസലിയാരാണ് ഇപ്പോഴുള്ള മുഖ്യ കാര്മികന്. എട്ട് കുടുംബങ്ങളിലുള്ളവര്‍ യോഗം കൂടി പ്രായവും പൂര്‍ണസമ്മതവും നോക്കിയ ശേഷമാണ് മുഖ്യകാര്‍മികനെ തിരഞ്ഞെടുക്കുക. വാവരുടെ ഊര്…
Read Moreരക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ പരിചയപ്പെടുത്തി ഫയര്‍ഫോഴ്സ്
അരുണ്‍ രാജ് @ശബരിമല /കോന്നി വാര്‍ത്ത ഡോട്ട് കോം രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ പരിചയപ്പെടുത്തി ഫയര്‍ഫോഴ്സ് അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന സാധനങ്ങളും, അവ ഉപയോഗിക്കുന്ന രീതിയുടെ പരിചയപ്പെടുത്തലും ബോധവത്കരണ ക്ലാസും ശബരിമല സന്നിധാനം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മരാമത്ത് ജീവനക്കാര്‍ എന്നിവര്‍ക്കായാണ് പരിചയപ്പെടുത്തലും, ബോധവത്കരണ ക്ലാസും നടത്തിയത്. സ്പെഷ്യല്‍ ഓഫീസര്‍ എസ്.സൂരജിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന് ഓഫീസര്‍ എസ്. ഗോപകുമാര്‍ ക്ലാസ് നയിച്ചു. മരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. സുനില്‍കുമാര്‍, പ്രോട്ടോക്കോള്‍ ഓഫീസര്‍ ജി. മനോജ് കുമാര്‍, ദേവസ്വം ബോര്‍ഡ് ഫെസ്റ്റിവെല്‍ കണ്ട്രോളര് ബി.എസ്. ശ്രീകുമാര്‍, സന്നിധാനം മെഡിക്കല്‍ ഓഫീസര്‍ മൃദുല്‍ മുരളീകൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു . ശബരിമലയില്‍ മികച്ച കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് മികച്ച കോവിഡ് 19 സുരക്ഷാ…
Read Moreശബരിമല സന്നിധാനത്ത് പടിപൂജ നടന്നു
ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ പടിപൂജ നടന്നു . പടിപൂജ ദീപാരാധനയ്ക്ക് ശേഷമാണ് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പടിപൂജ നടക്കുന്നത്. പതിനെട്ട് പടികളെയും 18 മലകളായി സങ്കല്‍പ്പിച്ച് അഭിഷേകവും നേദ്യവും പൂജകളും നടത്തുന്നു. ഉദയാസ്തമന പൂജ രാവിലെ എട്ട് മുതല്‍ അത്താഴപൂജ വരെ 18 പൂജകളായി നടക്കുന്നു. പടിപൂജയ്ക്ക് 75,000 രൂപയാണ് നിരക്ക്. നിലവില്‍ 2036 വരെയുള്ള വര്‍ഷങ്ങളിലെ ബുക്കിംഗ് കഴിഞ്ഞു. ഉദയാസ്തമന പൂജയുടെ നിരക്ക് 40,000 രൂപ. നിലവില്‍ 2027 വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായി.
Read Moreശബരിമല സ്പെഷ്യല്‍ എഡിഷന് പേജ് ‘പുണ്യ ദര്‍ശനം “
“കോന്നി വാര്‍ത്ത ഡോട്ട് കോം”ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ശബരിമല സ്പെഷ്യല്‍ എഡിഷന് പേജ് ‘പുണ്യ ദര്‍ശനം ” അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ ജിതേഷ്ജി പ്രകാശനം ചെയ്തു . ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങള്‍ , വീഡിയോസ്, ഫോട്ടോകൾ എന്നിവ ലോക ജനതയ്ക്ക് മലയാളത്തിലും ഇംഗ്ലീഷിലും കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം . ശബരിമലയിലെ വാര്‍ത്തകളും പൂജകളും വഴിപാടുകളുംവിശേഷങ്ങളും വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം” പ്രത്യേക ന്യൂസ് ഡെസ്ക് തുടങ്ങി . അതി വേഗ വരകളിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്ന അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ ജിതേഷ്ജി “പുണ്യ ദര്‍ശനം” സ്പെഷ്യല്‍ പേജ് പ്രകാശനം ചെയ്തു . കോന്നി വാര്‍ത്ത ഡോട്ട് കോം ചെയര്മാന് വര്‍ഗീസ് വി തോമസ് , മാനേജിങ് എഡിറ്റര്‍/ചീഫ് എഡിറ്റര്‍…
Read More