ശബരിമല ദര്‍ശനം : ബുക്കിങ് പുന :രാരംഭിച്ചു എട്ടാം തീയതി വരെ ബുക്കിങ് പൂര്‍ത്തിയായി ദിനവും 2000 പേര്‍ക്ക്ദര്‍ശന സൌകര്യം കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് ഉച്ചക്ക് 12 മണി മുതൽ ആരംഭിച്ചു .എട്ടാം തീയതി വരെ ബുക്കിങ് പൂര്‍ത്തിയായി . 2000 പേരെ ദിനവും കയറ്റി വിടും . ബുക്കിങ് പുനരാരംഭിച്ചതോടെ സൈറ്റ് സ്ലോ ആയി . ഭക്തർക്ക് www. Sabarimalaonline.org എന്ന സൈറ്റ് വഴി ദർശനത്തിനായി ബുക്ക് ചെയ്യാം. വെർച്വൽ ക്യൂവഴിയുള്ള തീർത്ഥാടകരുടെ എണ്ണം തിങ്കൾ മുതൽ വെള്ളി വരെ 2000 പേർ വീതം എന്ന രീതിയിലാണ്.നിലവിൽ ഇത് 1000 വീതം ആയിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ 2000 വീതം എന്നത് 3000 വീതം ആയിരിക്കും.
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമലയില്‍ ദിനവും 2000 ഭക്തര്‍ക്ക് പ്രവേശനം വെച്വര്‍ ക്യൂ ബുക്കിങ് ഇന്ന് ഉച്ചയ്ക്ക് പുന:രാരംഭിക്കും
ശബരിമലയില്‍ ദിനവും 2000 ഭക്തര്‍ക്ക് പ്രവേശനം വെച്വര്‍ ക്യൂ ബുക്കിങ് ഇന്ന് ഉച്ചയ്ക്ക് പുന:രാരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമലയില്‍ ദിനവും 2000 ഭക്തര്‍ക്ക് പ്രവേശനം നല്‍കുവാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കി . ഏറെ ദിവസമായി ബുക്കിങ് നിര്‍ത്തി വെച്ചിരുന്നു .ഇന്ന് ഉച്ച മുതല്‍ ബുക്കിങ് പുന: രാരംഭിക്കും എന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു . പൂര്‍ണ്ണമായും കര്‍ശന സുരക്ഷയോടെയാണ് ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് . കോവിഡുമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധന നടന്നു വരുന്നു .
Read Moreവീട്ടുപടിക്കൽ ശബരിമല ‘സ്വാമി പ്രസാദം’ എത്തിക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : രാജ്യമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് അവരുടെ വീട്ടുപടിക്കൽ ശബരിമല ‘സ്വാമി പ്രസാദം’ എത്തിക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചു. “സ്വാമി പ്രസാദം” വിതരണം ചെയ്യുന്നതിനായി, തപാൽ വകുപ്പ് ഒരു സമഗ്ര ബുക്കിംഗ് – ഡെലിവറി പാക്കേജിന് രൂപം നൽകുകയും,പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡുമായി കേരള തപാൽ സർക്കിൾ ധാരണയിലെത്തി.ഇതോടെ ഇന്ത്യയിലെ ഏത് പോസ്റ്റോഫീസിൽ നിന്നും ഭക്തർക്കിപ്പോൾ “സ്വാമി പ്രസാദം” ബുക്ക് ചെയ്യാവുന്നതാണ്. ഓരോ പാക്കറ്റ് പ്രസാദത്തിനും 450 രൂപയാണ് വിലയീടാക്കുന്നത്.ഒരു പാക്കറ്റിൽ അരവണ, നെയ്യ്, ഭസ്മം, കുങ്കുമം, മഞ്ഞൾപ്പൊടി, അർച്ചന പ്രസാദം എന്നിവയുണ്ടാകും. ഒരു ഭക്തന് ഒരു സമയം പത്ത് പാക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ സാധിക്കും.പ്രസാദം സ്പീഡ് പോസ്റ്റിൽ ബുക്ക് ചെയ്താലുടൻ, സ്പീഡ് പോസ്റ്റ് നമ്പറുള്ള ഒരു സന്ദേശം ജനറേറ്റ് ചെയ്യുകയും ഭക്തരെ എസ്.എം.എസ് വഴി അറിയിക്കുകയും…
Read Moreശബരിമലയില്‍ കോവിഡ് ആന്‍റീജന്‍ പരിശോധന ശക്തമാക്കി
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല സ്പെഷ്യല്‍ എഡിഷന്‍ ശബരിമല സന്നിധാനത്തും പമ്പയിലും 14 ദിവസത്തില്‍ അധികം സേവനം അനുഷ്ഠിക്കുന്ന എല്ലാവിഭാഗം ജീവനക്കാര്‍ക്കും സന്നദ്ധ സേവകര്‍ക്കും ആരോഗ്യവകുപ്പിന്റെ കോവിഡ് 19 ആന്റിജന്‍ പരിശോധന ആരംഭിച്ചു. പ്രതിദിനം 200 പേരെ വീതമാണ് പമ്പയിലെ ആരോഗ്യകേന്ദ്രത്തില്‍ പരിശോധിക്കുന്നത്. ആദ്യദിനമായ തിങ്കളാഴ്ച ശബരിമല ശുചീകരണ വിഭാഗം തൊഴിലാളികളായ 200 പേരെ പരിശോധിച്ചതില്‍ നാല് പേര്‍ പോസിറ്റീവായി. ഇവരെ എരുമേലി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. പമ്പയിലെ ആരോഗ്യകേന്ദ്രത്തില്‍ വൈകുന്നേരം മൂന്ന് മുതലാണ് പരിശോധന ആരംഭിക്കുന്നത്. സന്നിധാനത്തും പമ്പയിലും കോവിഡ് രോഗവ്യാപന സാധ്യത പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി പരിശോധന ആരംഭിച്ചത്. ഓരോ വിഭാഗം ജീവനക്കാരുടെയും സന്നദ്ധ സേവകരുടെയും കണക്കെടുത്താണ് പരിശോധന നടത്തുന്നത്. തീര്‍ഥാടകരെ കാത്ത് ദേവസ്വം പുസ്തകശാല ശബരിമല തീര്‍ഥാടകര്‍ക്കായി സന്നിധാനത്ത് അക്ഷരലോകം ഒരുക്കി…
Read Moreതീര്‍ഥാടകര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം: തന്ത്രി കണ്ഠരര് രാജീവര്
ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരും മറ്റു സര്‍ക്കാര്‍ വിഭാഗങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാ തീര്‍ഥാടകരും പാലിക്കണം. സാമൂഹിക അകലം ഉറപ്പുവരുത്തേണ്ടതിനാല്‍ നെയ്യഭിഷേകം മുന്‍വര്‍ഷങ്ങളിലെ പോലെ നടത്താന്‍ കഴിയില്ല. ഭക്തരുടെ നെയ്തേങ്ങ ദേവസ്വം ജീവനക്കാര്‍ വഴി അഭിഷേകം നടത്താനുള്ള സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreശബരിമല സന്നിധാനത്ത് പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല ന്യൂസ് ഡെസ്ക് ശബരിമല സന്നിധാനത്ത് പോലീസ് സേനയുടെ പുതിയ ബാച്ച് തിങ്കളാഴ്ച സേവനം ആരംഭിച്ചു. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആദ്യബാച്ച് സേവന കാലാവധി പൂര്‍ത്തിയായി മടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ ബാച്ച് എത്തിയത്. ഒരു ഡിവൈഎസ്പി, മൂന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, എസ്‌ഐ, എഎസ്‌ഐ റാങ്കിലുള്ള 26 പേര്‍, 124 സിവില്‍ പോലീസ് ഓഫീസേഴ്‌സ്, 13 ആന്ധ്ര പോലീസ് ഓഫീസേഴ്‌സ് അടക്കം 167 പേരാണ് പുതിയതായി ഡ്യൂട്ടിക്ക് എത്തിയത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പിയായ പ്രശാന്തന്‍ കാണി സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ആയി ചുമതലയേറ്റു. ചുമതല പൂര്‍ത്തിയാക്കി മടങ്ങുന്ന സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട അനുഭവപാഠങ്ങള്‍ രണ്ടാം ഘട്ടം ഡ്യൂട്ടിയില്‍ പ്രവേശിച്ചവരുമായി പങ്കുവച്ചു. പുതുതായി എത്തിയവര്‍ക്ക് താമസിക്കാന്‍ പുതിയ ബാരക്കുകളും ഒന്നിടവിട്ട ബെഡുകളും അധികൃതര്‍…
Read Moreശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല ന്യൂസ് ഡെസ്ക് കോന്നി വാര്‍ത്ത ഡോട്ട് കോം: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കുന്നതിന് എഡിഎം അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകാരുടെ സുരക്ഷയും സൗകര്യങ്ങളും യോഗം വിലയിരുത്തി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ശബരിമല ഡ്യൂട്ടിയില്‍ ഉള്ള വിവിധ വകുപ്പ് പ്രതിനിധികള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യവും ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടര്‍നടപടികളും യോഗം വിലയിരുത്തി. പുതുതായി ശബരിമല ഡ്യൂട്ടിക്ക് വരുന്ന ജീവനക്കാരുടെ കോവിഡ് പരിശോധന മാനദണ്ഡം നിലവിലുള്ളതുപോലെ തുടരും. പൂര്‍ണമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായി ജോലിചെയ്യാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കേണ്ടത്…
Read Moreശബരിമലയില്‍ തൃക്കാർത്തിക ദീപം തെളിയിച്ചു
വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഞായറാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് രാജീവര് കിഴക്കേ നടയില്‍ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. ഗോപകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന നടന്നു. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തി. മാളികപ്പുറത്തും കാര്‍ത്തിക നാളില്‍ വിശേഷാല്‍ ദീപാരാധന നടത്തി. ഫോട്ടോ /വീഡിയോ : പ്രശാന്ത്
Read Moreശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് വഴിയൊരുങ്ങും; തീരുമാനം ഉടന്‍ : ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല ന്യൂസ് സെസ്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ശബരിമല ദര്‍ശനം നടത്താനുള്ള സാഹചര്യമൊരുക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്് അഡ്വ. എന്‍. വാസു പറഞ്ഞു. ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകാനുള്ള തീരുമാനം ഉണ്ട്. തിങ്കളാഴ്ചയോടെ ഈ വര്‍ധനവ് വരും. തീര്‍ഥാടകരുടെ എണ്ണം സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപിക്കും. മണ്ഡലകാലം ആരംഭിച്ച് 12 ദിവസത്തില്‍ 13,529 ഭക്തരാണ് അയ്യപ്പദര്‍ശനം നടത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീര്‍ഥാടനം ആരംഭിച്ചത്. വെര്‍ച്വല്‍ ക്യൂവിലൂടെ രജിസ്റ്റര്‍ ചെയ്തവരില്‍ കോവിഡ് നെഗറ്റീവ് ആയ 1000 ഭക്തരെ മാത്രമാണ് ഇപ്പോള്‍ ദിവസവും സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തീര്‍ഥാടനം തുടങ്ങിയ ശേഷം ഇതുവരെ നിലയ്ക്കല്‍ 37 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍…
Read Moreകോവിഡ് പ്രതിരോധം: ശബരിമലയില്‍ തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തി
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം /ശബരിമല സ്പെഷ്യല്‍ എഡിഷന്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തരുടെയും സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. തെര്‍മല്‍ സ്‌കാനില്‍ ഒരാളുടെ താപനില കൂടുതലായി രേഖപ്പെടുത്തിയാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ നിരീക്ഷണത്തിനു വിധേയരാവണം.വലിയ നടപ്പന്തല്‍, സന്നിധാനം, ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഗേറ്റ്, പോലീസ് മെസ്, ദേവസ്വം മെസ് തുടങ്ങിയ സ്ഥലങ്ങളില്‍ തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തരുമായി കൂടുതല്‍ സമ്പര്‍ക്കം വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായ പതിനെട്ടാം പടി, വഴിപാട് കൗണ്ടറുകള്‍, സന്നിധാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടുണ്ടെന്നും എല്ലാ ഭക്തരും ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു.
Read More