ശബരിമലയില്‍ തൃക്കാർത്തിക ദീപം തെളിയിച്ചു

 

വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഞായറാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് രാജീവര് കിഴക്കേ നടയില്‍ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി.

മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. ഗോപകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന നടന്നു. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തി. മാളികപ്പുറത്തും കാര്‍ത്തിക നാളില്‍ വിശേഷാല്‍ ദീപാരാധന നടത്തി.

ഫോട്ടോ /വീഡിയോ : പ്രശാന്ത് 

error: Content is protected !!