ശബരിമല തീര്‍ഥാടനം: സുരക്ഷാ യാത്ര ഒന്നിന് ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തുന്നതിനായി നടത്തുന്ന സുരക്ഷാ യാത്ര ഒക്ടോബര്‍ ഒന്നിന് നടക്കും. രാവിലെ ഒന്‍പതിന് പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്കാണ് സുരക്ഷാ യാത്ര നടത്തുക. ശബരിമല മണ്ഡല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ 29ന് യോഗം ശബരിമല മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം 29ന് പകല്‍ 11ന് ഓണ്‍ലൈനായി യോഗം ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതുവരെ സ്വീകരിച്ച കാര്യങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല വെർച്വൽ ക്യൂ സംവിധാനം രണ്ട് മാസത്തിന് മുമ്പേ ആരംഭിക്കണം: പ്രമോദ് നാരായൺ എംഎൽഎ
ശബരിമല വെർച്വൽ ക്യൂ സംവിധാനം രണ്ട് മാസത്തിന് മുമ്പേ ആരംഭിക്കണം: പ്രമോദ് നാരായൺ എംഎൽഎ അനില്‍ കുമാര്‍ ചെറുകോല്‍ @ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത കോന്നി വാര്‍ത്ത ഡോട്ട് കോം (konnivartha.com ) :ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം മണ്ഡലകാലത്തിന് രണ്ട് മാസം മുമ്പെ ആരംഭിക്കണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് കത്ത് നൽകി. കുറഞ്ഞ കാലയളിവനുള്ളിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ് ശബരിമല. 40 ദിവസക്കാലം വ്രതം നോറ്റാണ് ഭക്തർ എത്തുന്നത്. ശബരിമലയിലെ തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് വഴിയുള്ള ബുക്കിംഗ് തീർത്ഥാടനക്കാലം ആരംഭിക്കുന്നതിന് തൊട്ട് മുൻപാണ്. അതിനാൽ വെർച്വൽ ക്യൂ വഴി ദർശനം ഉറപ്പാക്കിയ…
Read Moreകര്‍ക്കടക മാസ പൂജ: ശബരിമല ക്ഷേത്ര നട തുറന്നു
കര്‍ക്കടക മാസ പൂജ: ശബരിമല ക്ഷേത്ര നട തുറന്നു അനില്‍ കുമാര്‍ ചെറുകോല്‍ / ചീഫ് റിപ്പോര്‍ട്ടര്‍ @കോന്നി വാര്‍ത്ത വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന്് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകര്‍ന്നു. കര്‍ക്കടകം ഒന്നായ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ മാത്രമെ അയ്യപ്പഭക്തര്‍ മലകയറി ശബരീശ ദര്‍ശനത്തിനായി എത്തിച്ചേരുകയുള്ളൂ. ശനിയാഴ്ച (17.07.2021)പുലര്‍ച്ചെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് അഭിഷേകം നടത്തും. കര്‍ക്കടകമാസ…
Read Moreപമ്പയിലും പരിസരപ്രദേശങ്ങളിലും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും തുറക്കാം
konnivartha.com : കര്‍ക്കിടമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കുന്നതിനോടനുബന്ധിച്ച് വടശേരിക്കര, നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നട അടയ്ക്കുന്നതുവരെ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനൊപ്പം മഴക്കാലമായതിനാല്‍ തീര്‍ഥാടകര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ പെരുനാട്, ളാഹ, ചാലക്കയം, നിലക്കല്‍, പമ്പ എന്നിവടങ്ങളില്‍ പോലീസിന്റെ മേല്‍നോട്ടം ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ യോഗത്തില്‍ പറഞ്ഞു. തീര്‍ഥാടകര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം, പ്രസാദം എന്നിവ കഴിക്കുന്നതും വാങ്ങുന്നതും ഒഴിവാക്കണമെന്നും ദേവസ്വം ബോര്‍ഡ്, അയ്യപ്പ സേവാ സംഘം എന്നിവര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എ.എല്‍ ഷീജ പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ഥാടനത്തിന് തയാറാകരുതെന്നും തീര്‍ഥാടകരില്‍…
Read Moreശബരിമല കര്‍ക്കിടക മാസപൂജ: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കും; ക്രമീകരണങ്ങള്‍ പൂര്‍ണം
ശബരിമല കര്‍ക്കിടക മാസപൂജ: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കും; ക്രമീകരണങ്ങള്‍ പൂര്‍ണം: ജില്ലാ കളക്ടര്‍ ശബരിമല കര്‍ക്കിടക മാസപൂജ തീര്‍ഥാടനത്തിന് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കര്‍ക്കിടക മാസപൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും വിവിധ പ്രതിനിധികളുടെയും യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. നിര്‍ദേശങ്ങള്‍ പാലിച്ച് പ്രതിരോധ പ്രവര്‍ത്തികള്‍ സ്വീകരിച്ചും ആരോഗ്യ പൂര്‍ണമായ തീര്‍ഥാടനം ഉറപ്പു വരുത്താന്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദിവസവും 5,000 പേര്‍ക്കാണ് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും റവന്യൂ…
Read Moreമേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും
മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം. 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കൊവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ് എടുത്തവർക്കുമാണ് ദർശനത്തിന് അനുമതി. 14 ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. 18 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
Read Moreശബരിമല, പൗരത്വ വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കും
ശബരിമല, പൗരത്വ നിയമ ഭേദഗതി വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സിഎഎ പ്രതിഷേധങ്ങള്‍ക്ക് എതിരായ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും. ഇന്നും ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിസഭാ യോഗത്തില്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളും എടുക്കുമെന്നും വിവരം. എന്‍എസ്എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി.
Read Moreശബരിമല മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച്മഹാഗുരുതി നടന്നു
ശബരിമല മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് മാളികപ്പുറം മണിമണ്ഡപത്തിന് സമീപം നടത്തിയ മഹാഗുരുതി@കോന്നി വാര്‍ത്ത ഡോട്ട് കോം
Read Moreശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടത്തി
കോന്നി വാര്‍ത്ത : ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നുമുള്ള എഴുന്നള്ളത്തുകള്‍ സമാപിച്ചു. തിങ്കളാഴ്ച്ച ശരംകുത്തിയിലേക്ക് അവസാന ദിവസത്തെ എഴുന്നള്ളത്ത് നടത്തി. അത്താഴപൂജക്ക് ശേഷം മാളികപ്പുറത്ത് നിന്നും പുറപ്പെട്ട എഴുന്നള്ളത്തില്‍ പന്തളം കൊട്ടാരത്തില്‍ നിന്നുള്ള രാജപ്രതിനിധികളും പങ്കെടുത്തു. തിരുവാഭരണ വിഭൂഷിതനായ ശാസ്താവിന്റെ സങ്കല്‍പ്പത്തിലുള്ളതിടമ്പുമായാണ് എഴുന്നള്ളത്ത് നടത്തിയത്. മാളികപ്പുറം മേല്‍ശാന്തി രജില്‍ നീലകണ്ഠന്‍ നമ്പൂതിരിയാണ് എഴുന്നള്ളത്തിന് ഉപയോഗിച്ച തിടമ്പ് പൂജിച്ച് കൈമാറിയത്.തിരുവാഭരണപ്പെട്ടിയോടൊപ്പം കൊണ്ടുവന്ന കൊടിപ്പെട്ടിയിലെ കൊടി, തിടമ്പ്, കുട എന്നിവയുള്‍പ്പെടെ വാദ്യഘോഷങ്ങളോടെ വര്‍ണ്ണശബളമായായിരുന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. മിക്ക വര്‍ഷങ്ങളിലും എഴുന്നള്ളത്തിന് ആനയുണ്ടാവാറുണ്ടെങ്കിലും ഇത്തവണയില്ലായിരുന്നു. എഴുന്നള്ളത്ത് സമാപിച്ച ശേഷം അവിടെ വച്ച് നായാട്ട് വിളിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളും തീവെട്ടികളും കെടുത്തിയാണ് മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ തിരിച്ചെത്തിയത്.
Read Moreഡിജിപി ശബരിമലയില്‍ ദര്‍ശനം നടത്തി
കോന്നി വാര്‍ത്ത : സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. പമ്പയില്‍ നിന്നും പുറപ്പെട്ട അദ്ദേഹം ഒമ്പത് മണിയോടെ ദര്‍ശനത്തിനായി സോപാനത്തിലെത്തി. ശ്രീകോവിലിന് മുന്നില്‍ കാണിക്കയര്‍പ്പിച്ച് തൊഴുത പോലീസ് മേധാവിക്ക് പ്രസാദം നല്‍കി. തുടര്‍ന്ന് മാളികപ്പുറത്തെത്തിയ അദ്ദേഹത്തിന് മേല്‍ശാന്തി രജില്‍ നീലകണ്ഠന്‍ നമ്പൂതിരി പ്രസാദം നല്‍കി. പിന്നീട് തന്ത്രി കണ്ഠര് രാജീവരെയും മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയെയും സന്ദര്‍ശിച്ചു. ഇതോടൊപ്പം സന്നിധാനത്തെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസിലും ഡിജിപി സന്ദര്‍ശനം നടത്തി. തുടര്‍ന്ന് മടങ്ങിയെത്തി ശാസ്താവിനെ വീണ്ടും തൊഴുത ശേഷമാണ് സോപാനത്തില്‍ നിന്നുമിറങ്ങിയത്. താഴെയെത്തിയ അദ്ദേഹം പതിനെട്ടാം പടിക്ക് മുന്നിലെത്തി തൊഴുതു. ഇതിന് ശേഷം വാവര് നടയിലെത്തി കാണിക്കയര്‍പ്പിച്ച് വണങ്ങി പ്രസാദവും വാങ്ങി. ഏതാനും സമയം സന്നിധാനം റസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മകന്‍ അനീത് തേജിയും ഡിജിപിയോട്…
Read More