കോന്നി വകയാറില്‍ വെച്ച് ടിപ്പർ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചതായി പരാതി

 

konnivartha.com : സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ടിപ്പർ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചതായി പരാതി.പാറമടയിൽ പോയി മടങ്ങി വാർക്ക്ഷോപ്പിലേക്ക് വരുന്ന വഴി സൈഡ് നൽകി ഇല്ലാ എന്ന് ആരോപിച്ചുകൊണ്ടാണ് ടിപ്പർ ഡ്രൈവറെ വെട്ടുകയും മർദ്ദിക്കുകയും ചെയ്തത് എന്നാണ് പരാതി .ഇന്നലെ രാവിലെ ഏഴുമണിയോടെ കോന്നി വകയാർ ഭാഗത്ത് വച്ചാണ് അക്രമം ഉണ്ടായത്.

അങ്ങാടിക്കൽ വടക്ക് സ്വദേശി സുമേഷിനാണ് ക്രൂര അക്രമം നേരിട്ടത് എന്നാണ് പരാതി .കൊല്ലം പടി ഭാഗത്ത് നിന്നും വകയാർ വര്‍ക്ക്ഷോപപ്പിലേക്ക് പോകുന്ന വഴിയാണ് പിന്നാലെ എത്തിയ ജീപ്പ് മുന്നിൽ കയറാൻ ശ്രമിക്കുകയും നിരന്തരം ഹോൺ മുക്കുകയും ചെയ്തത്. വകയാർ സാറ്റ് ടവറിന് സമീപത്ത് റോഡ് പണികളുടെ ഭാഗമായി കലുങ്ക് പണിയും, റോഡ് ഒരു ഭാഗം കുഴിച്ചിട്ടതിനാലും ഒരു സൈഡ് മാത്രമേ വാഹനം പോകാൻ സാധിക്കൂ.ഇതിനാൽ ജീപ്പ് കയറ്റി വിടാൻ സാധിച്ചില്ല.. ഈ കാരണം പറഞ്ഞു പിന്നാലെ  ജീപ്പിൽ എത്തിയവർ ടിപ്പർ തടഞ്ഞു നിർത്തുകയും ചെയ്തു അസഭ്യം പറയുകയും വണ്ടിയിൽ നിന്നിറക്കി തന്നെ മർദ്ദിക്കുകയും ചെയ്തു എന്നും പരാതിയില്‍ സുമേഷ് പറയുന്നു .

വാഹനത്തിന് മുന്നിൽ ജീപ്പ് വഴി തടസമായി പോവുകയും ചെയ്തു. കലുങ്ക് പൊളിച്ചിട്ട ഭാഗത്തെ സാറ്റ് ടവറിന് മുൻ ഭാഗത്ത് വച്ച് വീണ്ടും ഇവർ ജീപ്പ് തടസ്സമായി ഇടുകയും ചെയ്തു. തന്നെ വീണ്ടും വാഹനത്തിൽ നിന്നിറക്കി വീണ്ടും തെറി വിളിയും തുടര്‍ന്ന് അടിച്ചതായും പറയുന്നു ഇവർ വിളിച്ചു വരുത്തിയ പത്തോളം പേര് മറ്റൊരു വാഹനത്തിൽ എത്തിയ കമ്പി വടി ,മൂർച്ചയുള്ള ആയുധങ്ങൾ, ചെയിൻ തുടങ്ങിയവ ഉപയോഗിച്ച് മർദ്ദിച്ചു.തലയ്ക്ക് വെട്ടേൽക്കുകയും ,നെഞ്ചിന്‍റെ ഭാഗത്തും,കൈക്ക് ഉൾപ്പെടെ ചതവും മുറിവും പറ്റി.തലയ്ക്ക് മൂന്ന് സ്റ്റിച്ച് ഇട്ടു. സുമേഷിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കോന്നി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!