ശബരിമല, പൗരത്വ വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കും

 

ശബരിമല, പൗരത്വ നിയമ ഭേദഗതി വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സിഎഎ പ്രതിഷേധങ്ങള്‍ക്ക് എതിരായ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും. ഇന്നും ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.

ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിസഭാ യോഗത്തില്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളും എടുക്കുമെന്നും വിവരം. എന്‍എസ്എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി.