പമ്പയിൽ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തർക്ക് കെ എസ് ആർ ടി സിയുടെ ചാർട്ടേർഡ് ട്രിപ്പുകൾ ഒരുങ്ങുന്നു

konnivartha.com : അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും, റയിൽവേ സ്‌റ്റേഷനുകളിലേയ്ക്കും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സർവ്വീസുകളുടെ വിവരങ്ങളുo ചാർജ്ജുo ചുവടെ കൊടുക്കുന്നു. CHARTERED TRIP PAMBA CHENGANNUR – RS 9500 PAMBA CHENGANNUR(VIA PANDALAM) RS 12000 PAMBA-KOTTAYAM(VIA ERUMELY) RS 10000 PAMBA-KOTTAYAM(VIA PATHANAMTHITTA) RS 11625 PAMBA-KUMILY-PAMBA RS 12000 PAMBA-ERNAKULAM(VIA ERUMELY) RS 16625 PAMBA-ERNAKULAM(VIA PATHANAMTHITTA) RS 18875 PAMBA-THIRUVANANTHAPURAM RS 16375 PAMBA-GURUVAYUR(VIA ERUMELY) RS 25000 PAMBA-GURUVAYUR(PATHANAMTHITTA RS 27125 PAMBA-THRISSUR(VIA ERUMELY) RS 22500 PAMBA-THRISSUR(VIA PATHANAMTHITTA) RS 24625 PAMBA-PALAKKAD(VIA ERUMELY) RS 29125 PAMBA-PALAKKAD(VIA-PATHANAMTHITTA) RS 30750 PAMBA-THENKASSI(VIA PATHANAMTHITTA) RS 17750 PAMBA-PALANI(VIA KUMILY,KAMBAM,THENI,SEMBATTY) RS 29750 PAMBA-CIOMBATORE(VIA ERUMELY) RS 34125 PAMBA-COIMBATORE(VIA PATHANAMTHITTA) RS 36625 PAMBA-NILAKKAL RS 4625…

Read More

അഡ്വ. കെ.അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റു

  konnivartha.com : അഡ്വക്കേറ്റ് കെ.അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റു. ദേവസ്വം ബോര്‍ഡിന്റെ ഭൂമി ഉള്‍പ്പെടെ ഉപയോഗിച്ച് വരുമാനമുണ്ടാക്കുമെന്ന് കെ അനന്തഗോപന്‍ പറഞ്ഞു. ക്ഷേത്രവരുമാനം കൊണ്ട് മാത്രം ദേവസ്വം ബോര്‍ഡിന്റെ പ്രൗഢി വീണ്ടെടുക്കാനാകില്ല. പ്രതിസന്ധി ഘട്ടത്തിലും ശബരിമല തീര്‍ത്ഥാടനം ഭംഗിയാക്കുമെന്ന് പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചുമതലയേറ്റ ശേഷം പ്രതികരിച്ചു. തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ഗായത്രീ ദേവി സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം ബോര്‍ഡ് അംഗമായി മനോജ് ചരളേലും ചുമതലയേറ്റു. പത്തനംതിട്ട ജില്ലാ സിപിഐ എക്സിക്യുട്ടീവ് അംഗമാണ് മനോജ് ചരളേല്‍. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് അനന്തഗോപന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്‍ വാസുവിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അനന്തഗോപന്‍ ചുമതലയേറ്റത്. സിപിഐഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന…

Read More

നവീകരിച്ച ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു

  konnivartha.com : പത്തനംതിട്ട നഗരഹൃദയത്തിലെ നവീകരിച്ച ശബരിമല ഇടത്താവളം നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളെക്കാൾ മികച്ച സൗകര്യങ്ങളാണ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ ഷൈലജ അദ്ധ്യക്ഷയായിരുന്നു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജറി അലക്സ്, ഇന്ദിരാമണിയമ്മ, എസ് ഷമീർ, നഗരസഭാ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ് , മുൻ നഗരസഭാദ്ധ്യക്ഷന്മാരായ എ സുരേഷ് കുമാർ, റോസ്ലിൻ സന്തോഷ്, വാർഡ് കൗൺസിലർമാരായ ശോഭ കെ മാത്യു, പി കെ അർജുനൻ, അയ്യപ്പസേവാ സമാജം പ്രതിനിധി അഡ്വ.ജയൻ, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്ഥിരം അന്നദാനപ്പന്തൽ, പാചകപ്പുര, വിറകുപുര എന്നിവ നഗരസഭ പുതുതായി നിർമ്മിച്ചു. അയ്യപ്പന്മാർക്ക് വിരിവക്കാനുള്ള ഡോർമിറ്ററികളിലെ വൈദ്യുതീകരണം, വെള്ളമെത്തിക്കാനുള്ള സൗകര്യം, ശുചി മുറികൾ തുടങ്ങിയവ നവീകരിച്ചു. ആവശ്യമായ ഫാനുകളും…

Read More

ശബരിമല സുരക്ഷയൊരുക്കി കേരള പോലീസ്;ആദ്യസംഘം സന്നിധാനത്ത് ചുമതലയേറ്റു

  കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച്ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി എസ്. ശ്രീജിത്ത് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പോലീസ് വിന്യാസം വിലയിരുത്തി. വലിയ നടപ്പന്തലില്‍ നടന്ന ചടങ്ങ് സന്നിധാനത്തെ പോലീസ് സ്‌പെഷ്യല്‍ ഓഫീസറും എസ്പിയുമായ എ. പ്രേം കുമാര്‍ ഉദ്ഘാടനം ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ദര്‍ശനത്തിന് വരുന്ന ഭക്തര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കരുതെന്നും കോവിഡ് ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്തും പരിസരത്തുമായി 680 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ ഓഫീസര്‍ എ. പ്രേം കുമാര്‍, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡിവൈഎസ്പി പി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത്പോലീസ് സേന സേവനം അനുഷ്ഠിക്കുക. 580 സിവില്‍ പോലീസ്…

Read More

മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു

മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. സ്ഥാനമൊഴിഞ്ഞ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നട തുറന്നു. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തിയായി എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ശംഭു നമ്പൂതിരിയെയും അവരോധിച്ചു. സ്‌പെഷല്‍ കമ്മീഷണറും കൊല്ലം ജില്ലാ ജഡ്ജിയുമായ എം. മനോജ് സന്നിഹിതനായിരുന്നു. വൃശ്ചികം ഒന്നായ നാളെ (16 ) പുലര്‍ച്ചെ ഇരുക്ഷേത്രനടകളും പുറപ്പെടാ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയും ശംഭു നമ്പൂതിരിയും തുറക്കും. ഒരു വര്‍ഷത്തെ ശാന്തി വൃത്തി പൂര്‍ത്തിയാക്കിയ ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി രജികുമാര്‍ നമ്പൂതിരിയും തിങ്കളാഴ്ച രാത്രി തന്നെ പതിനെട്ടാം പടികള്‍ ഇറങ്ങി…

Read More

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് , അംഗം എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് (നവംബര്‍ : 15 )

  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ.അനന്തഗോപനും ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും ഇന്ന് (15.11.2021 തിങ്കള്‍) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10.15ന് തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്.ഗായത്രീ ദേവി ഇരുവര്‍ക്കും സത്യവാചകം ചൊല്ലി കൊടുക്കും. തുടര്‍ന്ന് ആദ്യ ബോര്‍ഡ് യോഗവും ചേരും

Read More

ശബരിമല അയ്യപ്പസന്നിധാനം ഭക്തര്‍ക്കായി ഒരുങ്ങി: ഇനി ശരണം വിളിയുടെ നാളുകള്‍

  ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന് സന്നിധാനവും പരിസരവും ഒരുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ജില്ലാ ഭരണ കേന്ദ്രവും വിവിധ വകുപ്പുകളും ചേര്‍ന്നാണ് തീര്‍ത്ഥാടകര്‍ക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയത്. സന്നിധാനത്തും പമ്പയിലും മഴ ശക്തമായി പെയ്തത് അവസാനവട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ മഴയെ അതിജീവിച്ചും അനിവാര്യമായ ക്രമീകരണങ്ങള്‍ ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സന്നിധാനം ,നടപ്പന്തല്‍ നവീകരണം, നടപ്പന്തല്‍ വൃത്തിയാക്കല്‍, ആരോഗ്യ വകുപ്പിന്റെ ആശുപത്രികളുടെ ക്രമീകരണം, സന്നിധാനത്തെയും പരിസരത്തെയും അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റല്‍, കുടിവെള്ള വിതരണ കിയോസ്‌ക്, പ്രസാദ വിതരണം, ശുചിമുറി സൗകര്യം, ദര്‍ശനത്തിന് വരിനില്‍ക്കുന്നതിനുള്ള ക്രമീകരണം, സുരക്ഷാ ക്രമീകരണം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ പ്രാവീണ്യം നേടിയ ഫയര്‍ഫോഴ്‌സിന്റെ സേനാംഗങ്ങളെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി വിന്യസിച്ചു. കേന്ദ്രസേനയായ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. അഗ്‌നിശമന വിഭാഗം…

Read More

മഴ: പമ്പാസ്‌നാനത്തിന് വിലക്ക്; ശബരിമല തീര്‍ഥാടകര്‍ക്ക് നിയന്ത്രണം

മഴ: പമ്പാസ്‌നാനത്തിന് വിലക്ക്; ശബരിമല തീര്‍ഥാടകര്‍ക്ക് നിയന്ത്രണം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ ജില്ലാ കലക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് എല്ലാവർക്കും നിർദ്ദേശം നൽകി. ക്യാമ്പുകളിൽ പരാതികൾ ഇല്ലാതെ ശ്രദ്ധിക്കണം. ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളുടെ ശുചിത്വം ഉറപ്പാക്കണം. ഭക്ഷണലഭ്യത, രോഗപരിശോധനാ സംവിധാനം എന്നിവ ഉറപ്പുവരുത്തണം. എറണാകുളം, ഇടുക്കി തൃശൂർ ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കക്കി, ഇടുക്കി ഡാമുകൾ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത…

Read More

ശബരിമല നട (നവംബര്‍ 15) തുറക്കും: മണ്ഡല പൂജ ഡിസംബര്‍ 26 ന് : മകരവിളക്ക് ജനുവരി 14 ന്

  ശബരിമല മണ്ഡല-മകരവിളക്ക് ഉല്‍സവത്തിന് നവംബര്‍ 16 ന് തുടക്കമാകും. (നവംബര്‍ 15 ) വൈകുന്നേരം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകരും. ശബരിമല -മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും അന്നേദിവസം വൈകുന്നേരം ആറുമണിക്ക് ആരംഭിക്കും. ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന ശബരിമല-മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് ശബരീശസന്നിധിയിലേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക. സോപാനത്തിനു മുന്നിലായി നടക്കുന്ന ചടങ്ങില്‍ വച്ച് ക്ഷേത്രതന്ത്രി, പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച്…

Read More

ശബരിമല തീര്‍ഥാടനം: ജില്ലാ കളക്ടര്‍ പന്തളം കൊട്ടാരം സന്ദര്‍ശിച്ച് രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി

  ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പന്തളം കൊട്ടാരവും വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രവും സന്ദര്‍ശിച്ചു. പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ, സെക്രട്ടറി നാരായണ വര്‍മ, ട്രഷറര്‍ ദീപാ വര്‍മ, കൊട്ടാര അംഗം മീരാ വര്‍മ തുടങ്ങിയവരുമായി കളക്ടര്‍ ചര്‍ച്ച നടത്തി. തിരുവാഭരണ ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗങ്ങളുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച ചെയ്തു. തീര്‍ഥാടകര്‍ എത്തുന്ന പന്തളത്തെ കടവുകളിലും മറ്റ് പ്രദേശങ്ങളിലും ഇടത്താവളങ്ങളിലുമൊക്കെ വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. തീര്‍ഥാടനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. ശക്തമായ മഴ പ്രവൃത്തികളെ ബാധിച്ചിട്ടുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതമായി തീര്‍ഥാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കൊട്ടാരത്തിലെ തിരുവാഭരണ മാളിക, വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രം, തീര്‍ഥാടകര്‍…

Read More